മികച്ച അറ്റാദായം: കന്‍സായി നെരോലാക് ഓഹരികള്‍ക്ക് 16 ശതമാനം നേട്ടം

അലങ്കാര, വ്യാവസായിക പെയിന്റുകള്‍ക്കുള്ള വര്‍ധിച്ച ഡിമാന്‍ഡ് മൂലം 2022 ജൂണ്‍ പാദത്തില്‍ കന്‍സായി നെരോലാക് അറ്റാദായത്തില്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് കന്‍സായി നെരോലാക്കിന്റെ ഓഹരികള്‍ വ്യാപാരത്തിനിടയില്‍ 20 ശതമാനത്തോളം ഉയര്‍ന്നു. കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം (PAT) മുന്‍ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 111.38 കോടി രൂപയില്‍ നിന്ന് 36.51 ശതമാനം വര്‍ധിച്ച് 152.05 കോടി രൂപയായി. ചിപ്പുകളുടെ ക്ഷാമം കാര്യമായി കുറഞ്ഞതോടെ വാഹനങ്ങളുടെ ആവശ്യം വര്‍ധിച്ചു. തുടര്‍ന്ന് വ്യാവസായിക മേഖലയിലും പെയിന്റുകളുടെ ആവശ്യം […]

Update: 2022-08-02 09:45 GMT

അലങ്കാര, വ്യാവസായിക പെയിന്റുകള്‍ക്കുള്ള വര്‍ധിച്ച ഡിമാന്‍ഡ് മൂലം 2022 ജൂണ്‍ പാദത്തില്‍ കന്‍സായി നെരോലാക് അറ്റാദായത്തില്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് കന്‍സായി നെരോലാക്കിന്റെ ഓഹരികള്‍ വ്യാപാരത്തിനിടയില്‍ 20 ശതമാനത്തോളം ഉയര്‍ന്നു. കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം (PAT) മുന്‍ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 111.38 കോടി രൂപയില്‍ നിന്ന് 36.51 ശതമാനം വര്‍ധിച്ച് 152.05 കോടി രൂപയായി.

ചിപ്പുകളുടെ ക്ഷാമം കാര്യമായി കുറഞ്ഞതോടെ വാഹനങ്ങളുടെ ആവശ്യം വര്‍ധിച്ചു. തുടര്‍ന്ന് വ്യാവസായിക മേഖലയിലും പെയിന്റുകളുടെ ആവശ്യം വര്‍ധിച്ചുവെന്നും കമ്പനി അറിയിച്ചു. ഈ പാദത്തില്‍ കമ്പനി അലങ്കാര, വ്യാവസായിക ഉത്പന്നങ്ങള്‍ക്ക് വില വര്‍ധപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വില വര്‍ധനവ് നടപ്പാക്കാനായി ഒറിജിനല്‍ എക്യുപ്‌മെന്റ് മാനുഫാക്‌ചേഴ്‌സുമായി (OEM) തുടര്‍ച്ചയായ ചര്‍ച്ചയിലാണ്. ഇന്‍ഫ്രാസ്ട്രക്ചര്‍, കോര്‍ സെക്ടര്‍, ഓട്ടോമൊബൈല്‍, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളിലെ മികച്ച വളര്‍ച്ച ദീര്‍ഘകാലാടിസ്ഥാനത്തില്‍ പെയിന്റിന്റെ ഡിമാന്‍ഡില്‍ നല്ല വര്‍ധനവുണ്ടാക്കും എന്നതിനാല്‍ കമ്പനിയുടെ വളര്‍ച്ചയെക്കുറിച്ച് മാനേജ്‌മെന്റ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

ഓഹരി ഇന്ന് 16.16 ശതമാനം ഉയര്‍ന്ന് 507.15 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയില്‍ വ്യാപാരത്തിനിടയില്‍ ഇത് 522.25 രൂപ വരെ ഉയര്‍ന്നിരുന്നു.

Tags:    

Similar News