ഏഷ്യന്‍ വിപണികള്‍ മുന്നേറ്റത്തില്‍, ഇന്ത്യൻ വിപണിയും ഉണർന്നേക്കാം

ആഴ്ച്ചയുടെ തുടക്കത്തില്‍ ഏഷ്യന്‍ വിപണികളില്‍ മുന്നേറ്റമാണ് പ്രകടമാകുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.30ന് 0.98 ശതമാനം ഉയര്‍ച്ചയിലാണ്. പ്രമുഖ ഏഷ്യന്‍ വിപണികളിലെല്ലാം മികച്ച വ്യാപാരമാണ് നടക്കുന്നത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വില്‍ നിന്നും കടുത്ത നിരക്ക് വര്‍ധന ഉണ്ടാവില്ല എന്ന വിലയിരുത്തലാണ് ഏഷ്യന്‍ വിപണികളുടെ ഉയര്‍ച്ചയ്ക്ക് കാരണം. കഴിഞ്ഞ ദിവസം പുറത്ത് വന്ന യുഎസ് കോര്‍ റീട്ടെയില്‍ വില്‍പന കണക്കുകള്‍ ഒരു ശതമാനം ഉയര്‍ച്ചയാണ് കാണിക്കുന്നത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ സ്ഥിതി അത്ര മോശമല്ല എന്നതാണ് ഇതില്‍ […]

Update: 2022-07-17 22:30 GMT

ആഴ്ച്ചയുടെ തുടക്കത്തില്‍ ഏഷ്യന്‍ വിപണികളില്‍ മുന്നേറ്റമാണ് പ്രകടമാകുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.30ന് 0.98 ശതമാനം ഉയര്‍ച്ചയിലാണ്. പ്രമുഖ ഏഷ്യന്‍ വിപണികളിലെല്ലാം മികച്ച വ്യാപാരമാണ് നടക്കുന്നത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വില്‍ നിന്നും കടുത്ത നിരക്ക് വര്‍ധന ഉണ്ടാവില്ല എന്ന വിലയിരുത്തലാണ് ഏഷ്യന്‍ വിപണികളുടെ ഉയര്‍ച്ചയ്ക്ക് കാരണം. കഴിഞ്ഞ ദിവസം പുറത്ത് വന്ന യുഎസ് കോര്‍ റീട്ടെയില്‍ വില്‍പന കണക്കുകള്‍ ഒരു ശതമാനം ഉയര്‍ച്ചയാണ് കാണിക്കുന്നത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ സ്ഥിതി അത്ര മോശമല്ല എന്നതാണ് ഇതില്‍ നിന്നും ലഭിക്കുന്ന സന്ദേശം. ജൂലൈയിലെ മീറ്റിംഗില്‍ ഫെഡ് 75 ബേസിസ് പോയിന്റ് വര്‍ധനവ് മാത്രമേ വരുത്തുകയുള്ളൂ എന്ന വാദത്തിനാണ് വിപണിയില്‍ ഇപ്പോള്‍ മേല്‍കൈ.

വ്യാഴാഴ്ച്ച യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പണനയ തീരുമാനം പുറത്ത് വരും. അടിസ്ഥാന നിരക്കില്‍ 0.25 ശതമാനത്തിന്റെ വര്‍ധനവാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഈയാഴ്ച്ചയില്‍ ആഗോള വിപണികളില്‍ ഏറ്റവും നിര്‍ണായകമാവുക ഇസിബിയുടെ ഈ തീരുമാനമായിരിക്കും.

ക്രൂഡ് ഓയില്‍ വില ഏഷ്യന്‍ വിപണിയില്‍ നേരിയ താഴ്ച്ചയിലാണ്. രാവിലെ 8.15ന് ബ്രെന്റ് ക്രൂഡ് സെപ്റ്റംബര്‍ ഫ്യൂച്ചേഴ്‌സ് 1.47 ഡോളര്‍ താഴ്ന്ന് 99.69 ഡോളറിലെത്തി. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ചൈനയില്‍ വര്‍ധിക്കുന്ന കോവിഡ് കേസുകള്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തുടരുന്ന ലോക്ക് ഡൗണും, കോവിഡ് നിയന്ത്രണങ്ങളും രാജ്യത്തെ എണ്ണ ഉപഭോഗത്തില്‍ വലിയ കുറവ് വരുത്തുമെന്നാണ് വിലയിരുത്തല്‍. ഇതാണ് ക്രൂഡ് ഓയില്‍ വില നേരിയ താഴ്ച്ചയില്‍ തുടരാനുള്ള കാരണം.

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ വിജയകുമാര്‍ പറയുന്നു: "വിപണിയിലെ ശക്തമായ ചാഞ്ചാട്ടങ്ങള്‍ ഹ്രസ്വകാലത്തേക്ക് തുടരാനാണ് സാധ്യത. വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ സ്ഥിരതയില്ലാത്ത പെരുമാറ്റവും, റീട്ടെയില്‍ നിക്ഷേപകരും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും വിലയിടിയുമ്പോള്‍ ഓഹരികള്‍ വാങ്ങുന്നതും തുടര്‍ന്നേക്കും. വിപണിയില്‍ കാണുന്ന ഒരു പ്രധാന മാറ്റം നായകസ്ഥാനത്ത് നിന്ന് ഐടി, ബാങ്കിംഗ് ഓഹരികള്‍ മാറുന്നതും അവയുടെ സ്ഥാനത്തേക്ക് എഫ്എംസിജി, ഓട്ടോ മൊബൈല്‍ ഓഹരികള്‍ കടന്നു വരുന്നതുമാണ്. ഐടിയ്ക്ക് തിരിച്ചടിയാകുന്നത് അമേരിക്കയില്‍ സംഭവിച്ചേക്കാവുന്ന സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ഭീതിയാണ്. ശക്തമായ അടിസ്ഥാന ഘടകങ്ങള്‍ ഉണ്ടായിട്ടും ബാങ്കിംഗ് ഓഹരികള്‍ക്ക് തിരിച്ചടിയാകുന്നത് വിദേശ നിക്ഷേപകരുടെ നിരന്തരമായ വില്‍പനയാണ്. എന്നാല്‍ എഫ്എംസിജി, ഓട്ടോ മൊബൈല്‍ ഓഹരികള്‍ക്ക് നേട്ടമാകുന്നത് കുറയുന്ന അസംസ്‌കൃത വസ്തു വിലകളാണ്. ക്യാപിറ്റല്‍ ഗുഡ്‌സ് ഓഹരികളും പ്രതീക്ഷ നല്‍കുന്നവയാണ്."

ആഭ്യന്തര വിപണിയില്‍ ഇന്ന് പ്രധാനപ്പെട്ട കമ്പനി ഫലങ്ങളൊന്നും വരാനില്ല. നാളെ എഫ്എംസിജി മേഖലയിലെ കരുത്തനായ ഹിന്ദുസ്ഥാന്‍ യൂണിലീവറിന്റെ ഫലം പുറത്ത് വരും. വെള്ളിയാഴ്ച്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1649.36 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റിരുന്നു. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 1059.46 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.

Tags:    

Similar News