റേറ്റിംഗ് ഉയർച്ച: ഓറിയന്റ് ഇലക്ട്രിക് ഓഹരികൾ 3 ശതമാനം നേട്ടത്തിൽ
ഓറിയന്റ് ഇലക്ട്രിക്കിന്റെ ഓഹരികൾ ഇന്ന് വിപണയിൽ 3 ശതമാനം ഉയർന്നു. റേറ്റിംഗ് ഏജൻസിയായ കെയർ, കമ്പനിയുടെ 103.30 കോടി രൂപയുടെ ഹ്രസ്വകാല കടത്തിന് എ1+ റേറ്റിംഗ് നൽകിയതിനു പിന്നാലെയാണ് വില ഉയർന്നത്. കൂടാതെ, കമ്പനിയുടെ 470 കോടി രൂപയുടെ ദീർഘകാല കടം 'സ്ഥിരത' (stable) റേറ്റിംഗിലേക്ക് ഉയർത്തുകയും ചെയ്തു. ഓറിയന്റൽ ഇലക്ട്രിക്കിന്റെ കടങ്ങൾക്ക് നൽകിയിട്ടുള്ള റേറ്റിംഗ് പരിഷ്കരണം കമ്പനിയുടെ പ്രവർത്തങ്ങളിൽ ഉള്ള സ്ഥിരമായ വളർച്ചയും, ഉത്പന്ന വൈവിധ്യവൽക്കരണവും, ശക്തമായ വരുമാനം ഉറപ്പു വരുത്തുന്ന സാമ്പത്തിക അടിത്തറയും, മികച്ച […]
ഓറിയന്റ് ഇലക്ട്രിക്കിന്റെ ഓഹരികൾ ഇന്ന് വിപണയിൽ 3 ശതമാനം ഉയർന്നു. റേറ്റിംഗ് ഏജൻസിയായ കെയർ, കമ്പനിയുടെ 103.30 കോടി രൂപയുടെ ഹ്രസ്വകാല കടത്തിന് എ1+ റേറ്റിംഗ് നൽകിയതിനു പിന്നാലെയാണ് വില ഉയർന്നത്. കൂടാതെ, കമ്പനിയുടെ 470 കോടി രൂപയുടെ ദീർഘകാല കടം 'സ്ഥിരത' (stable) റേറ്റിംഗിലേക്ക് ഉയർത്തുകയും ചെയ്തു.
ഓറിയന്റൽ ഇലക്ട്രിക്കിന്റെ കടങ്ങൾക്ക് നൽകിയിട്ടുള്ള റേറ്റിംഗ് പരിഷ്കരണം കമ്പനിയുടെ പ്രവർത്തങ്ങളിൽ ഉള്ള സ്ഥിരമായ വളർച്ചയും, ഉത്പന്ന വൈവിധ്യവൽക്കരണവും, ശക്തമായ വരുമാനം ഉറപ്പു വരുത്തുന്ന സാമ്പത്തിക അടിത്തറയും, മികച്ച മൂലധന ഘടനയും, ഡെറ്റ് കവറേജ് സൂചകങ്ങളും, പണമൊഴുക്കും പരിഗണിച്ചാണ് നൽകിയിട്ടുള്ളത്. കമ്പനിക്ക്, ശക്തമായ മത്സരങ്ങളുണ്ടായിട്ടും, 2021, 2022 സാമ്പത്തിക വർഷങ്ങളിൽ കോവിഡ് മൂലമുണ്ടായ പ്രതിസന്ധികൾ തരണം ചെയ്തും പ്രവർത്തന ലാഭം നിലനിർത്താൻ കഴിഞ്ഞത് റേറ്റിംഗ് ഏജൻസി പരിഗണിച്ചിരുന്നു.
മൊത്തം പ്രവർത്തന വരുമാനത്തിന്റെ 61 ശതമാനവും ഫാൻ വ്യവസായത്തിൽ നിന്നുമാണ് വരുന്നതെങ്കിലും, ഫാൻ ഇതര മേഖലകളിൽ വേഗത്തിലുള്ള വളർച്ചയാണുള്ളത്. ഇത് കാണിക്കുന്നത്, കമ്പനി പുതിയ ഉത്പന്ന വിഭാഗങ്ങളിലേക്ക് പ്രവേശിക്കുന്നതിനാൽ, ഒരു ഉത്പന്നത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വഴിയുള്ള റിസ്ക് കുറയ്ക്കുന്നുവെന്നാണ്. ഓഹരി ഇന്ന് 3.11 ശതമാനം ഉയർന്ന് 278.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.