ഗ്രീൻ മൈനിങ്: കോൾ ഇന്ത്യ ഓഹരികൾക്ക് ഉയർച്ച

കോൾ ഇന്ത്യയുടെ (സിഐഎൽ) ഓഹരികൾ ഇൻട്രാ-ഡേയിൽ 2.61 ശതമാനം ഉയർന്നു. പ്രകൃതിയിൽ ഉണ്ടാകുന്ന ആഘാതങ്ങൾ കുറയ്ക്കുന്ന രീതിയിൽ ഗ്രീൻ മൈനിങ് സാദ്ധ്യതകൾ കോൾ ഇന്ത്യ പരിഗണിക്കുന്നുവെന്ന വാർത്തകൾക്കു പിന്നാലെയാണിത്. ഇതിനായി സിഐഎൽ ഇക്കോ-ഫ്രണ്ട്‌ലി സാങ്കേതിക വിദ്യ അണ്ടർ ഗ്രൗണ്ട്, ഓപ്പൺ കാസറ്റ് മൈനുകളിൽ ഉപയോഗിക്കും. ഇന്ന് ഓഹരികൾ 1.47 ശതമാനം ഉയർന്ന് 182.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഭൂമിയുടെ ഏറ്റെടുക്കൽ പ്രക്രിയ കോൾ മൈനിങ് വിപുലപ്പെടുത്തുന്നതിനുള്ള പ്രധാന തടസ്സമായിരിക്കെ, പുതിയ സാങ്കേതിക വിദ്യ ഭൂമി ഏറ്റെടുക്കൽ ഒഴിവാക്കുകയും, […]

;

Update: 2022-06-17 09:28 GMT
ഗ്രീൻ മൈനിങ്: കോൾ ഇന്ത്യ ഓഹരികൾക്ക് ഉയർച്ച
  • whatsapp icon

കോൾ ഇന്ത്യയുടെ (സിഐഎൽ) ഓഹരികൾ ഇൻട്രാ-ഡേയിൽ 2.61 ശതമാനം ഉയർന്നു. പ്രകൃതിയിൽ ഉണ്ടാകുന്ന ആഘാതങ്ങൾ കുറയ്ക്കുന്ന രീതിയിൽ ഗ്രീൻ മൈനിങ് സാദ്ധ്യതകൾ കോൾ ഇന്ത്യ പരിഗണിക്കുന്നുവെന്ന വാർത്തകൾക്കു പിന്നാലെയാണിത്. ഇതിനായി സിഐഎൽ ഇക്കോ-ഫ്രണ്ട്‌ലി സാങ്കേതിക വിദ്യ അണ്ടർ ഗ്രൗണ്ട്, ഓപ്പൺ കാസറ്റ് മൈനുകളിൽ ഉപയോഗിക്കും. ഇന്ന് ഓഹരികൾ 1.47 ശതമാനം ഉയർന്ന് 182.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഭൂമിയുടെ ഏറ്റെടുക്കൽ പ്രക്രിയ കോൾ മൈനിങ് വിപുലപ്പെടുത്തുന്നതിനുള്ള പ്രധാന തടസ്സമായിരിക്കെ, പുതിയ സാങ്കേതിക വിദ്യ ഭൂമി ഏറ്റെടുക്കൽ ഒഴിവാക്കുകയും, അതിന്റെ നാശം തടയുകയും ചെയുന്നു. സാങ്കേതിക, സാമ്പത്തിക, സുരക്ഷാ കാരണങ്ങളാൽ മുൻപ് ഉപേക്ഷിച്ച കോൾ മൈനുകൾ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വീണ്ടെടുക്കാനും, പ്രവർത്തനക്ഷമമാക്കാനും കഴിയും.

കോൾ ഇന്ത്യ, 2030 ഓടു കൂടി അവരുടെ ഭൂഗർഭ ഉത്പാദനം 4 മടങ്ങു വർധിപ്പിച്ച് 100 മില്യൺ ടൺ ആക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 25.6 മില്യൺ ടൺ ആയിരുന്നു. ഭൂഗർഭ ഉത്പാദനം പാരിസ്ഥിതിക സുസ്ഥിരത ഉറപ്പു വരുത്തുന്നതും, ഭൂമി നശീകരണത്തെ ലഘൂകരിക്കുന്നതും, സാമൂഹികമായി അംഗീകരിക്കപ്പെട്ടതുമാണ്.

Tags:    

Similar News