ഓഹരി 'ബൈ ബാക്ക്' നടപടിക്രമങ്ങളുടെ സമയപരിധി 36 ദിവസമാക്കിയേക്കും

  ഓഹരികളുടെ 'ബൈ ബാക്ക്, 'ഓപ്പണ്‍ ഒഫേഴ്‌സ്'എന്നിവയ്ക്ക് എടുക്കുന്ന സമയം കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മുന്നോട്ട് വച്ചു. ഇതിനുള്ള ടെന്‍ഡര്‍ നടപടി, സെറ്റില്‍മെന്റ് എന്നിവയില്‍ വന്ന സാങ്കേതിക മികവിന്റെ അടിസ്ഥാനത്തിലാണ് സമയം കുറക്കുന്നതിനുള്ള നടപടികളെ കുറിച്ച് സെബി ചിന്തിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് ഡിജിറ്റല്‍ പേയ്‌മെന്റ്, ഫിന്‍ടെക് സാങ്കേതിക വദ്യ എന്നിവയില്‍ വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. ഓഹരി മാര്‍ക്കറ്റിലെ ടെന്‍ഡര്‍ നടപടികള്‍, സെറ്റില്‍മെന്റ് എന്നിവയിലും ഇത് സംഭവിച്ചിട്ടുണ്ട്. ഈ […]

Update: 2022-03-25 22:41 GMT
trueasdfstory

ഓഹരികളുടെ 'ബൈ ബാക്ക്, 'ഓപ്പണ്‍ ഒഫേഴ്‌സ്'എന്നിവയ്ക്ക് എടുക്കുന്ന സമയം കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സേഞ്ച്...

 

ഓഹരികളുടെ 'ബൈ ബാക്ക്, 'ഓപ്പണ്‍ ഒഫേഴ്‌സ്'എന്നിവയ്ക്ക് എടുക്കുന്ന സമയം കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മുന്നോട്ട് വച്ചു. ഇതിനുള്ള ടെന്‍ഡര്‍ നടപടി, സെറ്റില്‍മെന്റ് എന്നിവയില്‍ വന്ന സാങ്കേതിക മികവിന്റെ അടിസ്ഥാനത്തിലാണ് സമയം കുറക്കുന്നതിനുള്ള നടപടികളെ കുറിച്ച് സെബി ചിന്തിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് ഡിജിറ്റല്‍ പേയ്‌മെന്റ്, ഫിന്‍ടെക് സാങ്കേതിക വദ്യ എന്നിവയില്‍ വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്.

ഓഹരി മാര്‍ക്കറ്റിലെ ടെന്‍ഡര്‍ നടപടികള്‍, സെറ്റില്‍മെന്റ് എന്നിവയിലും ഇത് സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കാര്യക്ഷമമായും സമയബന്ധിതമായും ഇത് നടപ്പാക്കുക എന്നതാണ് നീക്കത്തിന്റെ ലക്ഷ്യം.

ബൈബാക്ക് ടെന്‍ഡറുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് നിലവില്‍ എടുക്കുന്ന സമയം 43 പ്രവൃത്തി ദിനങ്ങളാണ്. ഇത് 36 ദിവസമായി കുറയ്ക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. അതുപോലെ ഓപ്പണ്‍ ഓഫര്‍ നടപടിക്രമങ്ങള്‍ക്ക് ഇപ്പോള്‍ 62 പ്രവൃത്തി ദിനങ്ങളാണ് വേണ്ടത്. ഇത് 42 ആക്കി ചുരുക്കാനാണ് നീക്കം.

Tags:    

Similar News