മിസ്ഡ് കോളില്‍ ഇപിഎഫ് ബാലന്‍സ് അറിയാം, ചെയ്യേണ്ടത് ഇത്രമാത്രം

Update: 2023-03-08 08:29 GMT


നിങ്ങളുടെ ഇപിഎഫില്‍ എത്ര പലിശയായും മുതലായും ബാലന്‍സുണ്ട്? ഒരോ മാസവും പുതിയ കോണ്‍ട്രിബ്യൂഷൻ  വരുമ്പോള്‍ അക്കൗണ്ടിലെ തുകയും പലിശയും മാറിക്കൊണ്ടിരിക്കും. ഇപിഎഫ് അംഗങ്ങളായ ജീവനക്കാരുടെ വിഹിതവും അവര്‍ക്ക് വേണ്ടി സ്ഥാപനം എംപ്രോയീസ് പ്രോവിഡണ്ട് ഫണ്ടിലടയ്ക്കുന്ന വിഹിതവും അടങ്ങിയ തുകയാണ് മാസം ഇതിലേക്ക് വരുന്നത്.

അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് ഒരോ ജീവനക്കാരനും പിഎഫില്‍ അടയ്‌ക്കേണ്ടത്. അത്ര തന്നെ എംപ്ലോയറും നല്‍കണം. നിലവിൽ 8.1 ശതമാനമാണ് പി എഫ് പലിശ.

മിസ്ഡ് കോളിലറിയാം

നിലവില്‍ യുഎഎന്‍ (യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍) റെജിസ്‌ട്രേഷനുള്ള അംഗങ്ങള്‍ക്കാണ് ഈ സൗകര്യം. 9966044425 എന്ന റെജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് മിസ്ഡ് കോള്‍ അടിച്ചാല്‍ ഈ സൗകര്യം ലഭിക്കും. അംഗത്തിന്റെ യുഎഎന്‍ അക്കൗണ്ടില്‍ പാന്‍, ആധാര്‍, ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവസാനത്തെ പിഎഫ് സംഭാവനയും അക്കൗണ്ടിലെ ബാലന്‍സും അറിയാം. ഇതിനായി മൊബൈല്‍ നമ്പര്‍ യുഎഎന്നില്‍ അക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്.


Tags:    

Similar News