2023 നവംബറില്‍ ഇഎസ്ഐയില്‍ ചേര്‍ന്നത് 15.92 ലക്ഷം തൊഴിലാളികള്‍

  • ഇഎസ്ഐസിയുടെ താല്‍ക്കാലിക പേറോള്‍ ഡാറ്റയനുസരിച്ചുള്ള കണക്കാണ് പുറത്തുവന്നത്
  • നവംബര്‍ മാസത്തില്‍ ഏകദേശം 20,830 പുതിയ സ്ഥാപനങ്ങള്‍ ഇഎസ്‌ഐയില്‍ രജിസ്റ്റര്‍ ചെയ്തു
  • രാജ്യത്തെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു

Update: 2024-01-16 10:45 GMT

ന്യൂഡെല്‍ഹി: 2023 നവംബറില്‍ മാത്രം ഇഎസ്ഐസിയില്‍ ചേര്‍ന്നത് 15.92 ലക്ഷം പുതിയ ജീവനക്കാര്‍. ഇഎസ്ഐസിയുടെ താല്‍ക്കാലിക പേറോള്‍ ഡാറ്റയനുസരിച്ചുള്ള കണക്കാണ് പുറത്തുവന്നത്. 2023 നവംബര്‍ മാസത്തില്‍ ഏകദേശം 20,830 പുതിയ സ്ഥാപനങ്ങള്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സ്‌കീമിന്റെ സാമൂഹ്യ സുരക്ഷാ കുടക്കീഴില്‍ രജിസ്റ്റര്‍ ചെയ്യുകയും കൂടുതല്‍ തൊഴിലാളികള്‍ക്ക് കവറേജ് ഉറപ്പാക്കുകയും ചെയ്തു.

രാജ്യത്തെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മാസത്തില്‍ ആകെ 15.92 ലക്ഷം ജീവനക്കാരില്‍ 7.47 ലക്ഷം ജീവനക്കാരും മൊത്തം രജിസ്‌ട്രേഷനില്‍ 47 ശതമാനവും 25 വയസ്സ് വരെയുള്ളവരാണ്.

2023 നവംബറില്‍ സ്ത്രീ അംഗങ്ങളുടെ മൊത്തം എന്റോള്‍മെന്റ് 3.17 ലക്ഷമായിരുന്നുവെന്ന് പേറോള്‍ ഡാറ്റയുടെ ലിംഗാടിസ്ഥാനത്തിലുള്ള വിശകലനം സൂചിപ്പിക്കുന്നു. 2023 നവംബര്‍ മാസത്തില്‍ മൊത്തം 58 ട്രാന്‍സ്ജെന്‍ഡര്‍ ജീവനക്കാരും ഇഎസ്ഐ സ്‌കീമിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡാറ്റ കാണിക്കുന്നു.

Tags:    

Similar News