ജോലി രാജി വയ്ക്കുകയാണോ? പി എഫ് ബാലന്‍സ് സ്വയം മാറും

'ഒരംഗം ഒരു പി എഫ് അക്കൗണ്ട്' എന്ന സംവിധാനമുണ്ട്.

;

Update: 2022-01-12 03:23 GMT
ജോലി രാജി വയ്ക്കുകയാണോ? പി എഫ് ബാലന്‍സ് സ്വയം മാറും
  • whatsapp icon
story

നിലവില്‍ നിങ്ങള്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണെന്ന് കരുതുക. കൂടുതല്‍ മികച്ച വേതനവും മറ്റാനുകൂല്യങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് പുതിയ...

 

നിലവില്‍ നിങ്ങള്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണെന്ന് കരുതുക. കൂടുതല്‍ മികച്ച വേതനവും മറ്റാനുകൂല്യങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് പുതിയ സ്ഥാപനം അവസരം നല്‍കുമ്പോള്‍ സ്വാഭാവികമായും നിങ്ങള്‍ അത് സ്വീകരിക്കും. പക്ഷേ, ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ജോലി മാറുമ്പോള്‍ പി എഫ് അക്കൗണ്ടില്‍ ഇതുവരെയുള്ള നിങ്ങളുടെ നിക്ഷേപവും സ്ഥാപനം നല്‍കിയ വിഹിതവും ഉണ്ടാകും. ഇത് എന്തു ചെയ്യും? പുതിയ സ്ഥാപനത്തില്‍ ചേരുമ്പോള്‍ അവര്‍ പുതിയ അക്കൗണ്ട് തുറക്കുകയും ഇത് ആവര്‍ത്തിക്കുകയും ചെയ്യും. നിലവില്‍ ഇതെല്ലാം ഒന്നാക്കുന്നതിന് 'ഒരംഗം ഒരു പി എഫ് അക്കൗണ്ട്' എന്ന സംവിധാനമുണ്ട്. യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ വഴി ഇത് ചെയ്യാം. ഇവിടെ അക്കൗണ്ട് ബാലന്‍സ് നമ്മളായിട്ട് പുതിയതിലേക്ക് മാറ്റണം.

ഇ പി എഫ് ബാലന്‍സ്

എന്നാല്‍ നിലവിലെ തൊഴില്‍ സ്ഥാപനം വിട്ട് പുതിയതൊന്നില്‍ ചേര്‍ന്നാല്‍ പി എഫ് അക്കൗണ്ടും സ്വയം മാറുന്ന വിധത്തില്‍ ഇ പി എഫ് ഒ സംവിധാനങ്ങളൊരുക്കുന്നു. ഒരാള്‍ക്കുള്ള എല്ലാ പി എഫ് അക്കൗണ്ടുകളുടെയും കൂട്ടിച്ചേര്‍ക്കലും ആവര്‍ത്തനം ഒഴിവാക്കലും ഇനി ഇ പി എഫ് ഒ യുടെ കേന്ദ്രീകൃത സംവിധാനം വഴി നടക്കും. ഈ സംവിധാനം വരുന്നതോടെ മുന്‍ സ്ഥാപനത്തില്‍ നിന്ന് രാജി വച്ച് പുതിയ കമ്പനിയില്‍ ചേര്‍ന്ന ജീവനക്കാരന് നേരിട്ട് ഇ പി എഫ് ബാലന്‍സ് മാറ്റാന്‍ അപേക്ഷ നല്‍കി കാത്തിരിക്കേണ്ട കാര്യമില്ല. അത് സ്വയം മാറിക്കൊളളും.

പി എഫ് അവസാനിപ്പിക്കേണ്ടതുണ്ടോ?

റിട്ടയര്‍മെന്റിന് കാത്തിരിക്കാതെ പലരും ഇന്ന് ബിസിനസിലേക്കും കൃഷിയിലേക്കുമെല്ലാം ഇറങ്ങുന്നുണ്ട്. സ്വയം തൊഴില്‍ സംരംഭകരാകുന്നവരും കുറവല്ല. ഇങ്ങനെയുള്ളവര്‍ ഇ പി എഫ് അക്കൗണ്ടിലെ പണം പിന്‍വലിക്കേണ്ടതുണ്ടോ? ഇവിടെ പല കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. സാമ്പത്തിക സ്ഥിതി, തൊഴില്‍ മാറ്റത്തിലെ റിസ്‌ക് സാധ്യത ഇവയെല്ലാം പരിഗണിക്കപ്പെടണം. 58 വയസാണ് നിലവില്‍ ഇ പി എഫ് പെന്‍ഷനുള്ള പ്രായപരിധി. 30 വയസില്‍ ജോലിയില്‍ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത ആള്‍ 45 വയസില്‍ രാജി വച്ചാല്‍ 15 വര്‍ഷത്തെ അടവു തുകയും പലിശയും തൊഴില്‍ ദാതാവിന്റെ വിഹിതവും പി എഫ് നിധിയിലുണ്ടാകും. സ്ഥാപനമനുസരിച്ചും ശമ്പളമനുസരിച്ചും ഇ പി എഫ് വിഹിതം വ്യത്യാസപ്പെട്ടിരിക്കും.

നേട്ടം

അത്ര അത്യാവശ്യമില്ലാത്ത സാഹചര്യമാണെങ്കില്‍ തുക പിന്‍വലിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം സര്‍ക്കാര്‍ സുരക്ഷയുള്ള ഫണ്ടാണ് ഇ പി എഫ്. ഉറപ്പുള്ള റിട്ടേണ്‍ ലഭിക്കുകയും ചെയ്യും. നിലവില്‍ ബാങ്ക് പലിശ അഞ്ച് ശതമാനത്തില്‍ താഴെയുളളപ്പോഴും പി എഫ് പലിശ 8.5 ശതമാനമാണ്. പലിശ ഏറ്റവും കുറവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലും ഇത് ഉറപ്പുള്ള വരുമാനമാണ്. ജോലിയില്‍ നിന്ന് രാജി വച്ചാലും 58 വയസുവരെ അക്കൗണ്ടിലുള്ള തുകയ്ക്ക് പലിശ ലഭിക്കും. എന്നാല്‍ രാജി വച്ചതിന് ശേഷം ലഭിക്കുന്ന പലിശ നികുതി വിധേയമായിരിക്കും.

 

Tags:    

Similar News