സര്‍ക്കാര്‍ അടുത്തിടെ അവതരിപ്പിച്ച ഇ-പാന്‍ കാര്‍ഡിനെ അറിയാം
നികുതി ദായകര്‍ക്ക് ബാധകമായ തിരിച്ചറിയല്‍ നമ്പറാണ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പാന്‍ കാര്‍ഡ്. ആദായ നികുതി വകുപ്പാണ് പാന്‍ കാര്‍ഡ് നല്‍കുന്നത്. ഒരു വ്യക്തിയുടെ അല്ലെങ്കില്‍ കമ്പനിയുടെ നികുതി അടവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ ഒറ്റ നമ്പറില്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഒറ്റ പാന്‍ നമ്പറില്‍ ഇത്രയും വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഡ്യൂപ്ലിക്കേഷനുള്ള സാധ്യത പൂര്‍ണമായും ഇല്ലാതാകുകയാണ്. ചുരുക്കി പറഞ്ഞാല്‍ ഒരു വ്യക്തിയുടെ നികുതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും 10 അക്ക പാന്‍ നമ്പറില്‍ ഉള്‍പ്പെടുന്നുണ്ട്. ഡിജിറ്റല്‍ ഗാഡ്ജറ്റുകളില്‍ […]
നികുതി ദായകര്‍ക്ക് ബാധകമായ തിരിച്ചറിയല്‍ നമ്പറാണ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പാന്‍ കാര്‍ഡ്. ആദായ നികുതി വകുപ്പാണ് പാന്‍ കാര്‍ഡ് നല്‍കുന്നത്. ഒരു വ്യക്തിയുടെ അല്ലെങ്കില്‍ കമ്പനിയുടെ നികുതി അടവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ ഒറ്റ നമ്പറില്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഒറ്റ പാന്‍ നമ്പറില്‍ ഇത്രയും വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഡ്യൂപ്ലിക്കേഷനുള്ള സാധ്യത പൂര്‍ണമായും ഇല്ലാതാകുകയാണ്. ചുരുക്കി പറഞ്ഞാല്‍ ഒരു വ്യക്തിയുടെ നികുതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും 10 അക്ക പാന്‍ നമ്പറില്‍ ഉള്‍പ്പെടുന്നുണ്ട്.
ഡിജിറ്റല്‍ ഗാഡ്ജറ്റുകളില്‍ പാന്‍ കാര്‍ഡ് സേവ് ചെയ്യാനും കാര്‍ഡ് നഷ്ടമാകുന്നത് പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനുമായി കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ ഇ-പാന്‍ കാര്‍ഡ് അവതരിപ്പിച്ചിരുന്നു. ഇ-പാന്‍ പി.ഡി.എഫ് രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഈ ഫയലിലെ സുരക്ഷ ഉറപ്പാക്കുന്നതിന് ഈ രേഖ പാസ്വേഡ് കൊണ്ട് സുരക്ഷിതമാക്കിയിരിക്കും. എന്‍.എസ്.ഡി.എല്‍ ഇ- ഗവണ്‍മെന്റ് മുഖേന പുതിയ അപേക്ഷ പ്രോസസ് ചെയ്തവര്‍ക്കും ഇ-പാന്‍ ലഭിക്കും.
ഇ-പാന്‍ കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
https://www.onlineservices.nsdl.com/paam/requestAndDownloadEPAN.htmlഎന്ന ലിങ്ക് സന്ദര്‍ശിക്കുക. അക്‌നോളജ്‌മെന്റ് നമ്പര്‍ അല്ലെങ്കില്‍ പാന്‍ ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങളുടെ 10 അക്ക ആല്‍ഫാന്യൂമെറിക് പാന്‍ കാര്‍ഡ് നമ്പര്‍ സമര്‍പ്പിക്കുക. നിങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കുക (വ്യക്തിക്ക് മാത്രം). ജനനത്തീയതി തെരഞ്ഞെടുക്കുക.
ഇതില്‍ ജി.എസ്.ടി.എന്‍. നമ്പര്‍ ഓപ്ഷണല്‍ ആണ്. തുടര്‍ന്ന് ആധാര്‍ സ്വീകാര്യത ബോക്സില്‍ ടിക്ക് ചെയ്യണം. ശേഷം തന്നിരിക്കുന്ന ക്യാപ്ച്ച കോഡ് നല്‍കുമ്പോള്‍ മൊബൈലിലേക്ക് ഒ.ടി.പി. ലഭിക്കും. ഈ ഒ.ടി.പി നിങ്ങള്‍ നല്‍കുന്നതോടെ ഇ- പാന്‍ ഡൗണ്‍ലോഡ് ആകും. ഇത് നിങ്ങള്‍ സുരക്ഷിതമായ ഗാഡ്ജറ്റില്‍ സൂക്ഷിക്കണം.