മ്യൂച്ചല്‍ ഫണ്ടുകൾ എന്ത്? എന്തിന്?

പ്രൊഫഷണലായി മാനേജ് ചെയ്യുന്ന നിക്ഷേപങ്ങളാണ് മ്യൂച്ചല്‍ ഫണ്ടുകള്‍. ഇവ ദീര്‍ഘകാലത്തേക്ക് നിങ്ങളുടെ നിക്ഷേപം കൂട്ടുന്നു. ഒരു കൂട്ടം ആളുകളില്‍ നിന്ന് സമാഹരിക്കുന്ന പണം ഒന്നായി രൂപീകരിക്കുന്നതാണ് ഒരു മ്യൂച്ചല്‍ ഫണ്ട്. ഈ പണം ഇക്വിറ്റികളിലും ബോണ്ടുകളിലും മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്റുകളിലും മറ്റ് സെക്യൂരിറ്റികളിലും നിക്ഷേപിക്കും. സാധാരണക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ ഓപ്ഷനുകളില്‍ ഒന്നാണ് മ്യൂച്ചല്‍ ഫണ്ട്. മ്യൂച്ചല്‍ ഫണ്ടുകള്‍ നിയന്ത്രിക്കുന്നത് പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍മാരാണ്. ഓഹരി വിപണിയെക്കുറിച്ചും മറ്റു നിക്ഷേപങ്ങളിലും വ്യക്തവും ആഴത്തിലുള്ളതുമായ അറിവ് അവര്‍ക്കുണ്ടാവും. ഉചിതമായ […]

Update: 2022-01-31 06:38 GMT
trueasdfstory

പ്രൊഫഷണലായി മാനേജ് ചെയ്യുന്ന നിക്ഷേപങ്ങളാണ് മ്യൂച്ചല്‍ ഫണ്ടുകള്‍. ഇവ ദീര്‍ഘകാലത്തേക്ക് നിങ്ങളുടെ നിക്ഷേപം കൂട്ടുന്നു. ഒരു കൂട്ടം...

പ്രൊഫഷണലായി മാനേജ് ചെയ്യുന്ന നിക്ഷേപങ്ങളാണ് മ്യൂച്ചല്‍ ഫണ്ടുകള്‍. ഇവ ദീര്‍ഘകാലത്തേക്ക് നിങ്ങളുടെ നിക്ഷേപം കൂട്ടുന്നു. ഒരു കൂട്ടം ആളുകളില്‍ നിന്ന് സമാഹരിക്കുന്ന പണം ഒന്നായി രൂപീകരിക്കുന്നതാണ് ഒരു മ്യൂച്ചല്‍ ഫണ്ട്.

ഈ പണം ഇക്വിറ്റികളിലും ബോണ്ടുകളിലും മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്റുകളിലും മറ്റ് സെക്യൂരിറ്റികളിലും നിക്ഷേപിക്കും. സാധാരണക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ ഓപ്ഷനുകളില്‍ ഒന്നാണ് മ്യൂച്ചല്‍ ഫണ്ട്.

മ്യൂച്ചല്‍ ഫണ്ടുകള്‍ നിയന്ത്രിക്കുന്നത് പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍മാരാണ്. ഓഹരി വിപണിയെക്കുറിച്ചും മറ്റു നിക്ഷേപങ്ങളിലും വ്യക്തവും ആഴത്തിലുള്ളതുമായ അറിവ് അവര്‍ക്കുണ്ടാവും. ഉചിതമായ സമയത്ത് ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും അവര്‍ക്ക് സാധിക്കുന്നു. നിങ്ങളുടെ നിക്ഷേപത്തിന് അനുകൂലമായ വരുമാനം ഇങ്ങനെ ലഭിക്കുന്നു.

ഫണ്ട് മാനേജര്‍മാര്‍ ഓഹരികളില്‍ നിക്ഷേപിക്കുന്നതിനു മുന്‍പ് കമ്പനികളെയും സ്ഥാപനങ്ങളെയും വിശകലനം ചെയ്യും. നിങ്ങള്‍ ഒരു മ്യൂച്ചല്‍ ഫണ്ട് യൂണിറ്റ് വാങ്ങുമ്പോള്‍ സ്‌കീം ഇന്‍ഫര്‍മേഷന്‍ ഡോക്യുമെന്റില്‍ ഫണ്ട് മാനേജരുടെ വിവരങ്ങള്‍ അടങ്ങിയിരിക്കും. അതിനാല്‍ നിങ്ങള്‍ നല്‍കിയ പണം ശരിയായ കൈകളിലാണെന്ന് ഉറപ്പിക്കാം.

എഫ് ഡി (FD) കള്‍, ആര്‍ ഡി (RD)കള്‍ എന്നിങ്ങനെയുള്ള ടേം ഡെപ്പോസിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ വിവിധ ഉപകരണങ്ങളില്‍ നിക്ഷേപിച്ച് മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്നു.

ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് ഉയര്‍ന്ന നേട്ടം നല്‍കുന്നു. എന്നാല്‍ ഇതിന് ഉയര്‍ന്ന അപകടസാധ്യതയുമുണ്ട്. ഡെറ്റ് (debt) ഫണ്ടുകള്‍ക്ക് അപകടസാധ്യത കുറവാണ്. ഇവയിൽ നിന്നും ലഭിക്കുന്ന നേട്ടം ഇക്വിറ്റി ഫണ്ടുകളെ അപേക്ഷിച്ച് കുറവായിരിക്കുമെങ്കിലും ടേം ഡെപ്പോസിറ്റുകളെക്കാള്‍ മികച്ചതായിരിക്കും.

വൈവിധ്യവത്കരണമാണ് മ്യൂച്ചല്‍ ഫണ്ടുകളുടെ പ്രധാന നേട്ടങ്ങളിലൊന്ന്. വ്യത്യസ്തമായ അസറ്റ് ക്ലാസുകളിലും സ്‌റ്റോക്കുകളിലും നിക്ഷേപിക്കുന്നതിലൂടെ മ്യൂച്ചല്‍ ഫണ്ടുകള്‍ അപകടസാധ്യതകള്‍ കുറയ്ക്കുന്നു. ഒരു അസറ്റ് അല്ലെങ്കില്‍ ഓഹരി മികച്ച പ്രകടനം നടത്തുന്നില്ലെങ്കില്‍ മറ്റുള്ളവയിലെ നിക്ഷേപങ്ങളിലൂടെ അതിനെ ബാലന്‍സ് ചെയ്യാന്‍ സാധിക്കും.

മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ എളുപ്പത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കും. നോ യുവർ കസ്റ്റമർ (KYC; കെ വൈ സി) പ്രക്രിയ ഇപ്പോള്‍ ഓണ്‍ലൈനായി ചെയ്യാം. ഇ-കെ വൈ സി ഉപയോഗിച്ച് നിക്ഷേപകര്‍ക്ക് 50,000 രൂപ വരെ നിക്ഷേപിക്കാം. എന്നാല്‍ 50,000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് നിക്ഷേപകന്‍ നേരിട്ടുചെന്ന് കെ വൈ സി പ്രക്രിയ പൂര്‍ത്തിയാക്കണം.

മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപം ആരംഭിക്കുന്നതിന് ഒരു വലിയ തുക കൈയില്‍ വരുന്നതുവരെ കാത്തിരിക്കേണ്ടതില്ല. 5,000 രൂപ ഒറ്റത്തുക നിക്ഷേപത്തിലൂടെയും 500 രൂപ പ്രതിമാസ എസ് ഐ പി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍; SIP) വഴിയും നിക്ഷേപം ആരംഭിക്കാം.

എസ് ഐ പിയിലൂടെ ആഴ്ചയിലോ മാസത്തിലോ ത്രൈമാസമോ നിക്ഷേപം നടത്താം. ഓട്ടോ ഡെബിറ്റ് സൗകര്യം സജ്ജീകരിക്കുന്നതിലൂടെ എല്ലാ മാസവും നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു നിശ്ചിത തുക ഡെബിറ്റ് ചെയ്യപ്പെടും. സ്ഥിരമായി നിക്ഷേപിക്കുന്നതിനുള്ള ഒരു മികച്ച മാര്‍ഗമാണ് എസ് ഐ പികള്‍.

Tags:    

Similar News