ആരാണ് മ്യൂച്വല്‍ ഫണ്ട് സ്‌പോണ്‍സര്‍?

മ്യൂചല്‍ ഫണ്ട് സ്ഥാപിക്കുന്നതിന് ഒറ്റക്കോ, മറ്റൊരു കോര്‍പ്പറേറ്റ് ബോഡിയുമായി ചേര്‍ന്നോ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് സ്‌പോണ്‍സര്‍ 

Update: 2022-01-17 00:41 GMT
trueasdfstory

മ്യൂചല്‍ ഫണ്ട് സ്ഥാപിക്കുന്നതിന് ഒറ്റക്കോ, മറ്റൊരു കോര്‍പ്പറേറ്റ് ബോഡിയുമായി ചേര്‍ന്നോ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് സ്‌പോണ്‍സര്‍ (mutual fund...

മ്യൂചല്‍ ഫണ്ട് സ്ഥാപിക്കുന്നതിന് ഒറ്റക്കോ, മറ്റൊരു കോര്‍പ്പറേറ്റ് ബോഡിയുമായി ചേര്‍ന്നോ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് സ്‌പോണ്‍സര്‍ (mutual fund sponsor). സെബിയില്‍ (Securities and Exchange Board of India - SEBI) രജിസ്റ്റര്‍ ചെയ്യുന്നതിനാല്‍ ഒരു കമ്പനിയുടെ പ്രമോട്ടര്‍ക്ക് സമാനമായി തന്നെ സ്‌പോണ്‍സറേയും കാണാം.

നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കില്‍ സെബി മ്യൂചല്‍ ഫണ്ട് രജിസ്റ്റര്‍ ചെയ്യും. എല്ലാ ഇടപാടുകളിലും സമഗ്രവും, മികച്ചതുമായ ഖ്യാതിയും നല്ല പ്രവര്‍ത്തന പാരമ്പര്യവും ഉണ്ടായിരിക്കണം. സാമ്പത്തിക, സേവന മേഖലയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെ ഇടപാട് നടത്തിയ വ്യക്തിയുമായിരിക്കണം. ഇക്കാലയളവില്‍ പോസിറ്റീവ് ആസ്തിയും ഉണ്ടാകണം. ഈആസ്തിയേക്കാള്‍ കൂടുതലയിരിക്കണം അസറ്റ് മാനേജ്‌മെന്റ് കമ്പനിയില്‍ (AMC) യില്‍, സ്‌പോണ്‍സറുടെ മൂലധന സംഭാവന.

എല്ലാ ചെലവുകള്‍ക്കും (തേയ്മാനം, പലിശ, നികുതി മുതലായവ) ശേഷം സ്‌പോണ്‍സര്‍ തീര്‍ച്ചയായും ലാഭം കാണിക്കണം. തീര്‍ച്ചയായും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ഉൾപ്പെട്ടിരിക്കാൻ പാടില്ല. സ്‌പോണ്‍സര്‍ ഒരു ട്രസ്റ്റിന് രൂപം കൊടുക്കുകയും, ബോര്‍ഡ് ഓഫ് ട്രസ്റ്റീസിനെ നിയമിക്കുകയും ചെയ്യുന്നു.

ഫണ്ട് മാനേജര്‍മാരായി എ എം സികളെ സ്‌പോണ്‍സര്‍മാര്‍ നിയമിക്കുന്നു. നേരിട്ടോ അല്ലെങ്കില്‍ ട്രസ്റ്റികള്‍ മുഖേനയോ ആണ് സ്‌പോണ്‍സര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. ഫണ്ട് ആസ്തികള്‍ കൈകാര്യം ചെയ്യാന്‍ ഒരു സൂക്ഷിപ്പുകാരനേയും നിയമിക്കുന്നു. അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ അറ്റ ആസ്തി (networth) യുടെ 40% മെങ്കിലും സ്‌പോണ്‍സര്‍മാര്‍ സംഭാവന ചെയ്യണം. ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിയ്‌ക്കെല്ലാം മ്യൂച്വല്‍ ഫണ്ടുകള്‍ സ്‌പോണ്‍സര്‍ ചെയ്യാം. കമ്പനികള്‍ ഇന്ത്യക്കുള്ളിലുള്ളതോ, വിദേശ സ്ഥാപനങ്ങളോ, ഇന്ത്യയും വിദേശ രാജ്യങ്ങളും ചേര്‍ന്നുള്ള സംയുക്ത സംരംഭങ്ങളോ ആകാം.

 

Tags:    

Similar News