ഫ്രാങ്ക്ളിന്‍ ഇന്ത്യ പ്രൈമാ ഫണ്ട്

ഫ്രാങ്ക്ളിന്‍ ടെമ്പിള്‍ട്ടണ്‍ മ്യൂച്ചല്‍ ഫണ്ടിന്റെ ഒരു മിഡ്-ക്യാപ് മ്യൂച്ചല്‍ ഫണ്ട് സ്‌കീമാണ് ഫ്രാങ്ക്ളിന്‍ ഇന്ത്യ പ്രൈമാ ഫണ്ട്- ഗ്രോത്ത്.

Update: 2022-02-14 02:29 GMT

ഫ്രാങ്ക്ളിന്‍ ടെമ്പിള്‍ട്ടണ്‍ മ്യൂച്ചല്‍ ഫണ്ടിന്റെ (Franklin Templeton Mutual Fund) ഒരു മിഡ്-ക്യാപ് മ്യൂച്ചല്‍ ഫണ്ട് സ്‌കീമാണ് ഫ്രാങ്ക്ളിന്‍ ഇന്ത്യ പ്രൈമാ ഫണ്ട്- ഗ്രോത്ത്. ഇതൊരു ഓപ്പണ്‍-എന്‍ഡഡ് ഗ്രോത്ത് സ്‌കീമാണ് (open-ended growth scheme). ഇതിന്റെ പ്രാഥമിക ലക്ഷ്യം മധ്യകാല-ദീര്‍ഘകാല മൂലധന വളര്‍ച്ചയാണ്. വരുമാനം സൃഷ്ടിക്കുന്നത് രണ്ടാമതേ വരുന്നുള്ളൂ. ഇത് കഴിഞ്ഞ 28 വര്‍ഷമായി വിപണിയില്‍
നിലനില്‍ക്കുന്നു. ഇത് തുടങ്ങിയത് 1993 ഒക്ടോബറിലാണ്. ഈ ഫണ്ടിന് 7,787 കോടി രൂപ വിലയുള്ള ആസ്തികള്‍ നിയന്ത്രണത്തിലുണ്ട് (asset under management). ഈ വിഭാഗത്തില്‍പ്പെട്ട മറ്റു ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതൊരു ഇടത്തരം വലിപ്പമുള്ള ഫണ്ടാണ്. ഇതിന്റെ എക്സ്പന്‍സ് റേഷ്യോ (expense ratio) 1.85 ശതമാനമാണ്. ഇത് മറ്റു മിഡ്-ക്യാപ് ഫണ്ടുകളുടെ ചാര്‍ജുകളെക്കാള്‍ ഉയര്‍ന്നതാണ്.
ഈ ഫണ്ടിന്റെ റെഗുലര്‍ പ്ലാനിന്റെ എക്സ്പന്‍സ് റേഷ്യോ 1.88 ശതമാനമാണ് (ഒക്ടോബര്‍ 31,2021 ലെ കണക്കനുസരിച്ച്).

നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനകം യൂണിറ്റുകള്‍ വിറ്റാല്‍ 1% എക്സിറ്റ് ലോഡ് (exit load) നല്‍കേണ്ടി വരും. ഇതിലെ ചുരുങ്ങിയ നിക്ഷേപം 5,000 രൂപയാണ്. ചുരുങ്ങിയ അധിക നിക്ഷേപം 1,000 രൂപയാണ്. ചുരുങ്ങിയ എസ് ഐ പി നിക്ഷേപം 500 രൂപയാണ്. ഈ ഫണ്ടിനെ ബന്ധിപ്പിച്ചിരിക്കുന്നത് നിഫ്റ്റി മിഡ്-ക്യാപ് 150 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സുമായാണ്. ഇതിന് ബ്ലെന്‍ഡ് കേന്ദ്രീകൃതമായ നിക്ഷേപശൈലിയാണ് പിന്തുടരുന്നത്. (ബ്ലെന്‍ഡ് എന്നാല്‍ ഒരേസമയം ഗ്രോത്തും, വാല്യൂവും (Growth & Value) ലക്ഷ്യമാക്കിയുള്ള നിക്ഷേപരീതിയാണ്). വ്യത്യസ്ത വിപണിമൂല്യമുള്ള കമ്പനികളില്‍ ഫണ്ട് നിക്ഷേപം നടത്താറുണ്ട്. നിക്ഷേപത്തിന്റെ 28.15% ലാര്‍ജ്-ക്യാപ് ഓഹരികളിലും, 67.06% മിഡ്-ക്യാപ് ഓഹരികളിലും, 4.78% സ്മോള്‍-ക്യാപ് ഓഹരികളിലുമാണ്.

വരുമാനം:
ഫ്രാങ്ക്ളിന്‍ ഇന്ത്യ പ്രൈമാ ഫണ്ടിന്റെ കഴിഞ്ഞ വര്‍ഷത്തെ റിട്ടേണ്‍സ് 25.89% ആണ്. തുടക്കം മുതല്‍ ഇത് 19.48% ശരാശരി വാര്‍ഷിക വരുമാനം നല്‍കുന്നു. ഫണ്ടിന്റെ ട്രെയിലിംഗ് റിട്ടേണ്‍സ് (trailing returns) താഴെപ്പറയുന്നു:

36.46% ഒന്നാം വര്‍ഷം
17.85% മൂന്നാം വര്‍ഷം
14.87% അഞ്ചാം വര്‍ഷം
19.53% തുടക്കം മുതല്‍ ഇന്നുവരെ

ഇതിന്റെ കാറ്റഗറി റിട്ടേണ്‍സ് (category returns) ഇപ്രകാരമാണ്:
47.69% ഒന്നാം വര്‍ഷം
22.14% മൂന്നാം വര്‍ഷം
16.8% അഞ്ചാം വര്‍ഷം

 

നിക്ഷേപമേഖലകള്‍:
ഫണ്ടിന്റെ പണത്തില്‍ വലിയൊരു ഭാഗവും നിക്ഷേപിച്ചിരിക്കുന്നത് ഫിനാന്‍ഷ്യല്‍, കെമിക്കല്‍സ്, നിര്‍മ്മാണ (കണ്‍സ്ട്രക്ഷന്‍), സര്‍വ്വീസസ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ മേഖലകളിലാണ്. ഈ വിഭാഗത്തില്‍പ്പെട്ട മറ്റു ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന് ഫിനാന്‍ഷ്യല്‍, കെമിക്കല്‍ മേഖലകളില്‍ വലിയ നിക്ഷേപങ്ങളില്ല. ഫണ്ടിന്റെ ഏറ്റവും വലിയ അഞ്ചു നിക്ഷേപങ്ങള്‍ ക്രോംപ്ടണ്‍ ഗ്രീവ്സ് (Crompton Greaves), കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്, ഐ സി ഐ സി ഐ ബാങ്ക്, വോള്‍ട്ടാസ്, ദീപക് നൈട്രേറ്റ് (Deepak Nitrite), എച്ച് ഡി എഫ്, സി ബാങ്ക് എന്നിവയുടെ ഓഹരികളിലാണ്.

നികുതികൾ:
1. നിക്ഷേപം നടത്തി ഒരു വർഷത്തിനുള്ളിൽ യൂണിറ്റുകൾ
വിൽക്കുകയാണെങ്കിൽ (റിഡീം) നേട്ടങ്ങൾക്ക് 15% നിരക്കിൽ നികുതി ചുമത്തുന്നു
(ഹ്രസ്വകാല മൂലധന നേട്ട നികുതി; STCG).
2. ഒരു വർഷത്തെ നിക്ഷേപത്തിന് ശേഷം റിഡീം ചെയ്യുന്ന യൂണിറ്റുകൾക്ക്, ഒരു
സാമ്പത്തിക വർഷത്തിൽ, 1 ലക്ഷം രൂപ വരെയുള്ള ലാഭത്തിന് നികുതി നൽകേണ്ടതില്ല.
3. ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള ലാഭത്തിന് 10% നിരക്കിൽ നികുതി
ചുമത്തും (ദീർഘകാല മൂലധന നേട്ട നികുതി - LTCG).
4. ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ്: ഡിവിഡന്റ് വരുമാനത്തിന് പ്രത്യേക നികുതിയില്ല. ഇത് നിക്ഷേപകന്റെ മൊത്ത വരുമാനത്തിൽ കൂട്ടിച്ചേർക്കപ്പെടുകയും, നിക്ഷേപകന്റെ നികുതി സ്ലാബുകൾ അനുസരിച്ച് നികുതി ചുമത്തുകയും ചെയ്യും.
5. കൂടാതെ, ഒരു സാമ്പത്തിക വർഷം 5,000 രൂപയിൽ കൂടുതലുള്ള ഡിവിഡന്റ്
വരുമാനത്തിന് 10% ടി ഡി എസ് ചുമത്തും.

ഫണ്ട് മാനേജര്‍:
കൃഷ്ണപ്രസാദ് നടരാജന്‍ (Krishna Prasad Natarajan- ആഗസ്റ്റ് 30, 2021 മുതല്‍), ശ്രീകേഷ് നായര്‍ (Sreekesh Nair- മെയ് 2, 2016 മുതല്‍), ആര്‍ ജാനകിരാമന്‍ (R Janakiraman-ഫെബ്രുവരി 11, 2008 മുതല്‍) എന്നിവരാണ് ഈ ഫണ്ടിന്റെ മാനേജര്‍മാര്‍.

Tags:    

Similar News