മ്യൂച്വല്‍ ഫണ്ട് ഡിവിഡന്റ് സമയത്ത് നല്‍കണം, അല്ലെങ്കില്‍ എഎംസികള്‍ പലിശ നല്‍കേണ്ടി വരും

Update: 2022-11-28 05:59 GMT


ഡെല്‍ഹി: വ്യക്തിഗത നിക്ഷേപകര്‍ക്ക് ലാഭവിഹിതത്തിന്റെ കൈമാറ്റം, മ്യൂച്വല്‍ഫണ്ട് റിഡംപ്ഷന്‍ എന്നിവ സംബന്ധിച്ച് അസെറ്റ് മാനേജ്മെന്റ് കമ്പനികള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി സെബി. പുതിയ നിര്‍ദ്ദേശം അനുസരിച്ച് മ്യൂച്വല്‍ ഫണ്ട് കമ്പനി അല്ലെങ്കില്‍ അസെറ്റ് മാനേജ്മെന്റ് കമ്പനി നിക്ഷേപകര്‍ക്ക് ഡിവിഡന്റ്, റിംഡംപ്ഷന്‍ ചെയ്യുന്ന തുക അല്ലെങ്കില്‍ റീപര്‍ച്ചേസ് എന്നിവ സെബി നിര്‍ദ്ദേശിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ നല്‍കണം. ഇതിനു കാലതാമസം വന്നാല്‍ കമ്പനി താമസം വന്ന കാലയളവിലെ പലിശ നല്‍കണം. ഇത്തരം ഇടപാടുകള്‍ ഓണ്‍ലൈനായല്ല ചെയ്യുന്നതെങ്കില്‍ അതിനുള്ള കാരണവും, കൃത്യമായ രേഖയും സൂക്ഷിക്കണം. പുതിയ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തി

ഭേദഗതി ചെയ്ത മ്യൂച്വല്‍ ഫണ്ട് നിയമം ജനുവരി 15 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിനു പുറമേ, സെബി ഇത്തരം ഇടപാടുകള്‍ക്കായുള്ള ക്ലിയറിംഗ് കോര്‍പറേഷനുകളുടെ മാനദണ്ഡങ്ങളിലും

ഭദഗതി വരുത്തിയിട്ടുണ്ട്. ഓരോ ക്ലിയറിംഗ് കോര്‍പ്പറേഷനും പുതിയ നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതവും, ക്രമാനുഗതവുമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കണം. ട്രാന്‍സ്ഫര്‍ ഓഫ് പൊസിഷന്‍ അല്ലെങ്കില്‍ അംഗങ്ങളുടെ ഈട്, ഡെപ്പോസിറ്റ്, മാര്‍ജിന്‍ മറ്റേതെങ്കിലും ആസ്തികള്‍ ഏറ്റെടുക്കുകയോ മറ്റൊരു അംഗീകൃത ക്ലിയറിംഗ് കോര്‍പ്പറേഷനിലേക്ക് മാറ്റുകയോ ചെയ്യുമ്പോള്‍ കൃത്യതയും സമയക്ലിപ്തതയും ഉറപ്പാക്കണം. കൂടാതെ, ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (എഐഎഫ്) നിയമങ്ങളും സെബി ഭേദഗതി ചെയ്തിട്ടുണ്ട്.

Tags:    

Similar News