ഏഴു സ്കീമുകൾ കൂടി അവതരിപ്പിക്കാനൊരുങ്ങി ബജാജ് മ്യൂച്ചൽ ഫണ്ട്

  • ഈ വർഷം മാർച്ചിലാണ്‌ ബജാജ് ഫിൻസെസെർവ് മ്യൂച്ചൽ ഫണ്ട് ആരംഭിച്ചത്
  • ലാർജ് , മിഡ് ക്യാപ്, ഫ്ലെക്സി ഫണ്ടുകൾക്കാണ് അപേക്ഷ

Update: 2023-04-11 10:35 GMT

ഈ അടുത്ത കാലത്തു  മ്യൂച്ചൽ ഫണ്ട് മേഖലയിലേക്കെത്തിയ ബജാജ് ഫിൻസേർവ് മ്യൂച്ചൽ ഫണ്ട് ഏഴു പുതിയ സ്കീമുകൾ കൂടി അവതരിപ്പിക്കുന്നതിനുള്ള രേഖകൾ സെബിയിൽ സമർപ്പിച്ചു. ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ് വിഭാഗങ്ങളിലാണ് പുതിയ മ്യൂച്ചൽ ഫണ്ടുകൾ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നത്.

ഈ വർഷം മാർച്ചിലാണ്‌ ബജാജ് ഫിൻസെർവിന് മ്യൂച്ചൽ ഫണ്ട് സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള അനുമതി സെബിയിൽ നിന്നും ലഭിച്ചത്. ബജാജ് ഫിൻസേർവ് മ്യൂച്ചൽ ഫണ്ട് ആണ് കമ്പനി അവതരിപ്പിച്ചത്.

ഇക്വിറ്റി വിഭാഗത്തിൽ ലാർജ് , മിഡ് ക്യാപ്, ഫ്ലെക്സി ഫണ്ടുകൾ അവതരിപ്പിക്കാനാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഹൈബ്രിഡ് വിഭാഗത്തിൽ ആർബിട്രേയ്ജ് ഫണ്ട് , ബാലൻസ്ഡ് അഡ്വാന്റേജ്‌ ഫണ്ട് എന്നിവയും അവതരിപ്പിക്കും. ഡെബ്റ്റ് വിഭാഗത്തിൽ, ലിക്വിഡ് ഫണ്ട്, മണി മാർക്കറ്റ് ഫണ്ട്, ഓവർ നൈറ്റ് ഫണ്ട് എന്നിവയും അവതരിപ്പിക്കും. ഈ സ്കീമുകൾ ഓപ്പൺ - എൻഡഡ്‌ വിഭാഗത്തിൽ ഉൾപ്പെടുത്തും.

ബജാജ് മണി മാർക്കറ്റ് ഫണ്ട്, ബജാജ് ഓവർ നൈറ്റ് ഫണ്ട്, ബജാജ് ലിക്വിഡ് ഫണ്ട്, ബജാജ് ലാർജ് ആൻഡ് മിഡ് ക്യാപ് ഫണ്ട്, ബജാജ് ഫ്ലെക്സി ക്യാപ് ഫണ്ട്, ബജാജ് ആർബിട്രേജ് ഫണ്ട്, ബജാജ് ബാലൻസ്ഡ് അഡ്വാന്റേജ്‌ ഫണ്ട് എന്നിവയാണ് അവതരിപ്പിക്കുക.

 

Tags:    

Similar News