പ്രധാനമന്ത്രി ഭവനവായ്പ; ഉപഭോക്താക്കളില്‍ സ്ത്രീകള്‍ മുന്നില്‍

ഡെല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയ്ക്ക് കീഴില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ സ്വന്തമാക്കിയത് സ്ത്രീകളെന്ന് റിപ്പോര്‍ട്ട്. 123 ലക്ഷം വീടുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 94 ലക്ഷവും സ്തീകളുടെ പേരിലാണ്. ഭവനരഹിതര്‍ക്ക് വീട് ഉറപ്പാക്കാന്‍ ആരംഭിച്ച പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) 2015 ലാണ് ആരംഭിച്ചത്. 123 ലക്ഷം വീടുകളാണ് അതിനുശേഷം അനുവദിച്ചത്. 2022 സാമ്പത്തിക വര്‍ഷം വരെ 101 ലക്ഷം യൂണിറ്റുകളുടെ പ്രവൃത്തി ആരംഭിക്കുകയും ഇതില്‍ 61 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പിഎംഎവൈ പദ്ധതിയ്ക്കു കീഴില്‍ […]

Update: 2022-08-10 05:59 GMT
ഡെല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയ്ക്ക് കീഴില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ സ്വന്തമാക്കിയത് സ്ത്രീകളെന്ന് റിപ്പോര്‍ട്ട്. 123 ലക്ഷം വീടുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 94 ലക്ഷവും സ്തീകളുടെ പേരിലാണ്.
ഭവനരഹിതര്‍ക്ക് വീട് ഉറപ്പാക്കാന്‍ ആരംഭിച്ച പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) 2015 ലാണ് ആരംഭിച്ചത്. 123 ലക്ഷം വീടുകളാണ് അതിനുശേഷം അനുവദിച്ചത്. 2022 സാമ്പത്തിക വര്‍ഷം വരെ 101 ലക്ഷം യൂണിറ്റുകളുടെ പ്രവൃത്തി ആരംഭിക്കുകയും ഇതില്‍ 61 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പിഎംഎവൈ പദ്ധതിയ്ക്കു കീഴില്‍ അനുവദിച്ച 123 ലക്ഷം വീടുകളില്‍ 94 ലക്ഷവും സ്ത്രീകളുടെ ഉടമസ്ഥതയിലാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.
പദ്ധതി പ്രാബല്യത്തില്‍ വന്ന സമയം മുതല്‍ 123 ലക്ഷം വീടുകള്‍ക്ക് 2.03 ലക്ഷം കോടി രൂപ കേന്ദ്ര സബ്‌സിഡിയായി സര്‍ക്കാര്‍ അനുവദിച്ചു. 2022 ഓടെ രണ്ട് കോടി വീടുകള്‍ നിര്‍മ്മിക്കുന്നതിനായി 8.31 ലക്ഷം കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഭവനനിര്‍മ്മാണത്തിനായി കേന്ദ്രം അനുവദിച്ച തുകയില്‍ നിന്ന് 1.20 ലക്ഷം കോടി രൂപ ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞു.
2022 ഓടെ രാജ്യത്തെ നഗരപ്രദേശങ്ങളിലുള്ള രണ്ടു കോടി ഭവനരഹിതരായ ആളുകള്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കൂടാതെ 20 വര്‍ഷത്തെ ലോണിന് 3.5 ശതമാനം വരെ പലിശ സബ്‌സിഡിയും നല്‍കുന്നുണ്ട്. പിന്നീട് ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്കും 18 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കും സ്വന്തമായി വീടില്ലാത്തവര്‍ക്കും പദ്ധതി വ്യാപിപ്പിച്ചു.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ വായ്പയെടുക്കുന്ന ആദ്യ 20 ജില്ലകളില്‍ ആറ് ജില്ലകള്‍ ഛത്തീസ്ഗഡില്‍ നിന്നും മൂന്നു വീതം ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ്. ഈ ജില്ലകളില്‍ മൊത്തം ജനസംഖ്യയില്‍ ശരാശരി 49 ശതമാനം സ്ത്രീ പങ്കാളിത്തമുണ്ട്.
Tags:    

Similar News