പ്രമുഖ ബാങ്കുകള്‍ വീണ്ടും എംസിഎല്‍ആര്‍ നിരക്കുയര്‍ത്തി, ഇഎംഐ ഉയരും

പുതുക്കിയ നിരക്ക് ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. എംസിഎല്‍ആര്‍ നിരക്കുകള്‍ കൂടുന്നത് വായ്പാ ഇഎം ഐയിലും വര്‍ധന വരുത്തും.

Update: 2022-12-01 09:13 GMT


ഐ സി ഐ സി ഐ ബാങ്ക് , പഞ്ചാബ് നാഷന്‍ല്‍ ബാങ്ക് (പി എന്‍ ബി ), ബാങ്ക് ഓഫ് ഇന്ത്യ എന്നി പ്രമുഖ ബാങ്കുകള്‍ മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പ നിരക്ക് (എംസിഎല്‍ആര്‍) വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്ക് ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. എംസിഎല്‍ആര്‍ നിരക്കുകള്‍ കൂടുന്നത് വായ്പാ ഇഎം ഐയിലും വര്‍ധന വരുത്തും.

ഐസിഐസി ഐ ബാങ്ക്

ഐസിഐസി ഐ ബാങ്ക് എംസിഎല്‍ആര്‍ 10 ബേസിസ് പോയിന്റ് ആണ് ഉയര്‍ത്തിയത്. ഇതോടെ ഇത് 8.05 ശതമാനത്തില്‍ നിന്നും 8.15 ശതമാനമായി. മൂന്ന് മാസത്തേക്ക് ഉള്ള എംസിഎല്‍ആര്‍ നിരക്ക് 8.20 ശതമാനവും, ആറു മാസത്തേക്ക് 8.35 ശതമാനവുമായി. ഒരു വര്‍ഷത്തേക്കുള്ള എംസിഎല്‍ആര്‍ നിരക്ക് 8.40 ശതമാനമായി.

പി എന്‍ ബി ബാങ്ക്

പിഎന്‍ബി ബാങ്ക് എംസിഎല്‍ആര്‍ നിരക്ക് 5 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. ഒരു വര്‍ഷത്തേക്കുള്ള എംസിഎല്‍ആര്‍ നിരക്ക് 8.05 ശതമാനത്തില്‍ നിന്നും 8.10 ശതമാനമായി. ആറു മാസത്തേക്കുള്ള എംസിഎല്‍ആര്‍ 7.75 ശതമാനത്തില്‍ നിന്ന് 7.80 ശതമാനമായി.

ബാങ്ക് ഓഫ് ഇന്ത്യ

ബാങ്ക് ഓഫ് ഇന്ത്യ എംസിഎല്‍ആര്‍ നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തി. ഒരു വര്‍ഷത്തേക്കുള്ള എംസിഎല്‍ ആര്‍ 7.95 ശതമാനത്തില്‍ നിന്ന് 8.15 ശതമാനമായി. ആറു മാസത്തേക്കുള്ള എംസിഎല്‍ആര്‍ 7.65 ശതമാനത്തില്‍ നിന്ന് 7.90 ശതമാനമായി.

Tags:    

Similar News