സ്വര്‍ണ നാണയം മികച്ച നിക്ഷേപമാകുന്നതെങ്ങനെ?
ശമ്പളം ലഭിച്ചാല്‍ ചെലവുകള്‍ക്ക് ഉള്ളത് എടുത്ത് കഴിഞ്ഞാല്‍ ബാക്കി മികച്ച നിക്ഷേപമാക്കി മാറ്റുക എന്നതാണ് ഏവരുടേയും ലക്ഷ്യം. ഏത് നിക്ഷേപമാണ് വരും നാളുകളില്‍ മികച്ച നേട്ടം തരിക എന്ന ചിന്തയും ഈ സമയത്ത് ഉണ്ടാകും. സ്വര്‍ണം മികച്ച നിക്ഷേപമാണെന്നിരിക്കെ അതിലേക്ക് ശ്രദ്ധ തിരിക്കുന്നവരാണ് മിക്കവരും. എന്നാല്‍ മറ്റ് സ്വര്‍ണ നിക്ഷേപ രീതികളില്‍ നിന്നും വ്യത്യസ്തവും ഭാവിയില്‍ മികച്ച നേട്ടം തരുന്നതുമാണ് സ്വര്‍ണ നാണയങ്ങള്‍ എന്ന് എത്ര പേര്‍ക്കറിയാം ? പരമ്പരാഗത രീതിയിലുള്ള സ്വര്‍ണ നിക്ഷേപങ്ങളെ അപേക്ഷിച്ച് […]
ശമ്പളം ലഭിച്ചാല്‍ ചെലവുകള്‍ക്ക് ഉള്ളത് എടുത്ത് കഴിഞ്ഞാല്‍ ബാക്കി മികച്ച നിക്ഷേപമാക്കി മാറ്റുക എന്നതാണ് ഏവരുടേയും ലക്ഷ്യം. ഏത് നിക്ഷേപമാണ് വരും...
ശമ്പളം ലഭിച്ചാല്‍ ചെലവുകള്‍ക്ക് ഉള്ളത് എടുത്ത് കഴിഞ്ഞാല്‍ ബാക്കി മികച്ച നിക്ഷേപമാക്കി മാറ്റുക എന്നതാണ് ഏവരുടേയും ലക്ഷ്യം. ഏത് നിക്ഷേപമാണ് വരും നാളുകളില്‍ മികച്ച നേട്ടം തരിക എന്ന ചിന്തയും ഈ സമയത്ത് ഉണ്ടാകും. സ്വര്‍ണം മികച്ച നിക്ഷേപമാണെന്നിരിക്കെ അതിലേക്ക് ശ്രദ്ധ തിരിക്കുന്നവരാണ് മിക്കവരും. എന്നാല്‍ മറ്റ് സ്വര്‍ണ നിക്ഷേപ രീതികളില്‍ നിന്നും വ്യത്യസ്തവും ഭാവിയില്‍ മികച്ച നേട്ടം തരുന്നതുമാണ് സ്വര്‍ണ നാണയങ്ങള്‍ എന്ന് എത്ര പേര്‍ക്കറിയാം ? പരമ്പരാഗത രീതിയിലുള്ള സ്വര്‍ണ നിക്ഷേപങ്ങളെ അപേക്ഷിച്ച് സ്വര്‍ണ നാണയങ്ങള്‍ എങ്ങനെ ലാഭകരമാകുന്നുവെന്ന് നോക്കാം.
മൂല്യം ഏതിന?
ഈ ചോദ്യം ഏവരുടേയും ഉള്ളിലുണ്ടാകും. ഉത്തരം ലളിതമാണ്. സ്വര്‍ണ നാണയങ്ങള്‍ക്ക് തന്നെയാണ് താരതമ്യേന മികച്ച വില ലഭിക്കുക. സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ ചെല്ലുമ്പോള്‍ പഴക്കം, തേയ്മാനം തുടങ്ങിയ കാര്യങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കും. സ്വര്‍ണ നാണയങ്ങള്‍ക്ക് അത്തരം പ്രശ്നങ്ങളില്ല. കാലം മുന്നോട്ട് പോകും തോറും സ്വര്‍ണ നാണയങ്ങളുടെ മൂല്യത്തില്‍ വലിയ ഇടിവുണ്ടാകില്ല.
സ്വര്‍ണ നാണയവും പരിശുദ്ധിയും
സ്വര്‍ണത്തിന്റെ പരിശുദ്ധി കാരറ്റ് എന്ന ഘടകത്തിലാണ് അളക്കുന്നത് എന്ന് അറിയാമല്ലോ. 24 കാരറ്റ് സ്വര്‍ണമാണ് സമ്പൂര്‍ണ പരിശുദ്ധിയുള്ള സ്വര്‍ണം എന്ന് പറയുന്നത്. 22 കാരറ്റ് സ്വര്‍ണത്തിലാണെങ്കില്‍ അതിന്റെ 22 ഭാഗങ്ങള്‍ പരിശുദ്ധ സ്വര്‍ണവും ബാക്കി ചെമ്പ്, സിങ്ക്, വെള്ളി എന്നീ ലോഹങ്ങളുമാണ്. 22 കാരറ്റ് സ്വര്‍ണത്തില്‍ ഇത്തരം ലോഹങ്ങള്‍ ചേര്‍ക്കുന്നത് അവയുടെ ബലം ഉറപ്പാക്കാനാണ്. എങ്കില്‍ മാത്രമേ ഇവ കൊണ്ട് ആഭരണങ്ങള്‍ നിര്‍മ്മിക്കുവാന്‍ സാധിക്കൂ. എന്നാല്‍ 24 കാരറ്റ് സ്വര്‍ണം നാണയങ്ങളാക്കി സൂക്ഷിക്കുവാനാണ് ഉപയോഗിക്കുന്നത്. 24 കാരറ്റ് സ്വര്‍ണത്തിലും വളരെ സൂക്ഷ്മമായ അളവില്‍ കലര്‍പ്പ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. നാണയങ്ങളാക്കുന്നതിന് മുന്‍പ് ഇവ വിശദമായി പരിശോധിക്കും.
ഹാള്‍മാര്‍ക്കിംഗ് അനുഗ്രഹമാകുന്നത് എങ്ങനെ ?
സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്കിംഗ് നടത്തുക എന്ന് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇവ എങ്ങനെയാണ് നിക്ഷേപകന് ഗുണം ചെയ്യുക? കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ബ്യൂറോ ഓഫ് സ്റ്റാന്‍ഡേഡ്സാണ് (ബി ഐ എസ്) സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്നത്. രാജ്യത്ത് വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണക്കട്ടികള്‍, കോയിനുകള്‍ എന്നിവ പരിശുദ്ധമാണെന്ന് ഉറപ്പാക്കുകയാണിവിടെ.
സ്വര്‍ണത്തില്‍ ബി ഐ എസ് ലോഗോ മുദ്രണം ചെയ്യുന്നതിനൊപ്പം ഹാള്‍മാര്‍ക്ക് ചെയ്ത സെന്ററിന്റെ ലോഗോ, ജ്വല്ലറിയുടെ തിരിച്ചറിയല്‍ നമ്പര്‍ എന്നിവയും ഉള്‍പ്പെടുത്തും. ജ്വല്ലറികള്‍ ഇറക്കുന്ന സ്വര്‍ണ നാണയങ്ങളില്‍ ബി ഐ എസ് മുദ്രണം ഉണ്ടാകണമെന്നില്ല. എന്നാല്‍ എല്ലാ ആഭരണങ്ങളിലും ഇതുണ്ടാകും. കേന്ദ്ര സര്‍ക്കാരിന്റെ ഗോള്‍ഡ് കോയിന്‍ സ്‌കീം വഴി ഇറക്കുന്ന സ്വര്‍ണ നാണയങ്ങളിലാണ് നിലവില്‍ ബി ഐ എസ് ഹോള്‍മാര്‍ക്ക് മുദ്രണം ഉള്ളത്.
നാണയങ്ങള്‍ പല വിധം
വിവിധ അളവിലുള്ള സ്വര്‍ണ നാണയങ്ങള്‍ നിലവില്‍ ലഭ്യമാണ്. 0.5 ഗ്രാം മുതല്‍ 50 ഗ്രാം വരെ തൂക്കമുള്ള സ്വര്‍ണനാണയങ്ങളാണ് നിലവില്‍ മാര്‍ക്കറ്റില്‍ കൂടുതലായുള്ളത്. സ്വര്‍ണ നാണയത്തില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് ഉറപ്പാക്കുന്ന ടാംപര്‍ പ്രൂഫ് കവറിംഗില്‍ ഇവ വാങ്ങി സൂക്ഷിക്കുന്നതാണ് ഉത്തമം. വില്‍ക്കുന്ന നേരത്തും വിശ്വാസ്യതയും മൂല്യവും ഉറപ്പാക്കുകയും ചെയ്യാം. ആഭരണങ്ങളുമായി താരതമ്യം ചെയ്താല്‍ നാണയങ്ങളിന്മേല്‍ പണിക്കൂലി അധികമില്ല. ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടുതലാണ്.
സ്വര്‍ണ നാണയം എവിടെ നിന്ന് വാങ്ങുന്നതാണ് നല്ലത് ?
മുഖ്യമായ ചോദ്യമാണിത്. ജ്വല്ലറികള്‍ മുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വരെ സ്വര്‍ണനാണയങ്ങള്‍ വില്‍ക്കുന്നുണ്ട്. ഇവയില്‍ മികച്ച നാണയങ്ങള്‍ ലഭിക്കുമെങ്കിലും ഏതാണ് നിലവാരം ഉള്ളത് എന്ന് കണ്ടെത്താന്‍ നിക്ഷേപകന് ഏറെ പ്രയാസമാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടമുള്ള സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ (എം എം ടി സി ) എന്നീ സ്ഥാപനങ്ങള്‍ വഴി വില്‍ക്കുന്ന സ്വര്‍ണ നാണയങ്ങള്‍ക്ക് വിശ്വാസ്യത ഏറെയാണ്.
സര്‍ക്കാര്‍ അംഗീകാരമുള്ള തേഡ് പാര്‍ട്ടി കമ്പനികളില്‍ നിന്നും മികച്ച സ്വര്‍ണ നാണയങ്ങള്‍ ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസ് ബ്രാഞ്ചുകളിലും ലഭ്യമാണ്. സ്വര്‍ണ നാണയം വാങ്ങിയ ശേഷം അല്‍പം കാത്തിരിക്കുന്നത് നല്ലതാണ്. സ്വര്‍ണ വില ഉയര്‍ന്ന് നില്‍ക്കുന്ന വേളയില്‍ ഇവ വില്‍പന നടത്തി നേട്ടം ഉറപ്പാക്കാം. വിദ്ഗധ നിര്‍ദ്ദേശങ്ങള്‍ തേടുന്നത് നിങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നും മറക്കേണ്ട.