യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് വര്‍ധിപ്പിച്ചു

ആര്‍ബിഐ നിര്ക്കുയര്‍ത്തിയതിനു ശേഷം പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക് എച്ച്ഡിഎഫ് സി ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവരും പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു.

Update: 2022-12-12 11:00 GMT


ആര്‍ബിഐ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ മാര്‍ജിനല്‍ ഫണ്ട് അധിഷ്ഠിത വായ്പ നിരക്ക് (എംസിഎല്‍ആര്‍) ഉയര്‍ത്തി. ഡിസംബര്‍ 11 മുതല്‍ക്ക് പ്രാബല്യത്തില്‍ വരുന്ന നിരക്ക് 5 ബേസിസ് പോയിന്റ് ആണ് വര്‍ധിപ്പിച്ചത്. ഇതോടെ എംസിഎല്‍ആര്‍ 7.50 ശതമാനത്തില്‍ നിന്നും 7.55 ശതമാനമായി.

ഒരു മാസം, മൂന്നു മാസം, ആറു മാസം, എന്നിങ്ങനെ വിവിധ കാലാവധിക്ക് യഥാക്രമം 7.65 ശതമാനം, 7.85 ശതമാനം, 8.05 ശതമാനം എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. മൂന്ന് വര്‍ഷത്തേക്കുള്ള എംസി എല്‍ആറിന് 8.60 ശതമാനവും, രണ്ട് വര്‍ഷത്തേക്ക് 8.45 ശതമാനവും, ഒരു വര്‍ഷത്തേക്ക് 8.25 ശതമാനവും ആണ് പലിശ.

ഡിസംബര്‍ 7 നാണു ആര്‍ബിഐ റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് ഉയര്‍ത്തിയത്. ആര്‍ബിഐ നിര്ക്കുയര്‍ത്തിയതിനു ശേഷം പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക് എച്ച്ഡിഎഫ് സി ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവരും പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. ബാങ്ക് ഓഫ് ബറോഡയും എംസിഎല്‍ആര്‍ നിരക്ക് 25 മുതല്‍ 30 ബേസിസ് ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്ക് ഡിസംബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വരും.

Tags:    

Similar News