ഇന്ത്യന്‍ ബാങ്ക് വായ്പാ പലിശ ഉയര്‍ത്തി. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. എംസിഎല്‍ആര്‍ കൂടാതെ ട്രഷറി ബില്‍ അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്ക് (ടിബിഎല്‍ആര്‍), ബേസ് റേറ്റ്, ബെഞ്ച് മാര്‍ക്ക്‌പ്രൈം നിരക്ക് (ബിപിഎല്‍ആര്‍) എന്നിവയും ഉയര്‍ത്തിയിട്ടുണ്ട്.
ഒരു വര്‍ഷത്തെ കാലാവധിയുള്ള നിരക്ക് കണ്‍സ്യൂമര്‍ ലോണ്‍, വാഹന, വ്യക്തിഗത, ഭവന വായ്പകള്‍ ഉള്‍പ്പെടെ എല്ലാ വായ്പകള്‍ക്കും ബാധകമാകും.
എംസിഎല്‍ആര്‍ 25 ബേസിസ് പോയിന്റാണ് വര്‍ധിപ്പിച്ചത്. ഇതോടെ പുതുക്കിയ എംസിഎല്‍ആര്‍ നിരക്ക് 7.75 ശതമാനമാകും. ഒരു മാസം മുതല്‍ ആറ് മാസം വരെ കാലാവധിക്ക് 20 ബേസിസ് പോയിന്റ് ആണ് നിരക്കുയര്‍ത്തിയിട്ടുള്ളത്. ബേസ് റേറ്റ് 25 ബേസിസ് പോയിന്റ് വര്‍ധിച്ച് 9.10 ശതമാനമാക്കി. ബിപിഎല്‍ആര്‍ 13.35 ശതമാനമായി.