ഇലക്ട്രിക് കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ? ബാങ്കുകള്‍ 'ഗ്രീന്‍ ലോണ്‍' നല്‍കും
രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. മാസാവസാനം കുടുംബത്തിന്റെ ചെലവുകള്‍ കണക്കാക്കിയാല്‍ ഏറ്റവും കൂടുതല്‍ പണം പോകുന്നത് ഇന്ധനത്തിനാവും. വരവ് കൂട്ടാന്‍ മാര്‍ഗമില്ലാതെ ദിനംപ്രതി വര്‍ധിച്ചുവരുന്ന ചെലവ് ചുരുക്കാന്‍ കഠിനശ്രമം നടത്തുകയാണ് ഓരോരുത്തരും. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുന്നവരും അതിനെ കുറിച്ച് ആലോചിക്കുന്നവരും കുറവല്ല. ഇവി വാഹനങ്ങളുടെ എന്‍ക്വയറി മുമ്പില്ലാത്ത വിധം ഉയര്‍ന്നത് ഇതിന്റെ ലക്ഷണമാണ്. ഇത്തരുണത്തില്‍ ഇതുമായി ബന്ധപ്പെട്ട വായ്പകളെ കുറിച്ച് അറിയുന്നത് നല്ലതാണ്. പല ബാങ്കുകളും ഇന്ന് ഇലക്ട്രിക് വാഹന വിഭാഗത്തില്‍ പ്രത്യേക വായ്പകള്‍ അനുവദിക്കുന്നുണ്ട്. […]
രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. മാസാവസാനം കുടുംബത്തിന്റെ ചെലവുകള്‍ കണക്കാക്കിയാല്‍ ഏറ്റവും കൂടുതല്‍ പണം പോകുന്നത് ഇന്ധനത്തിനാവും....
രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. മാസാവസാനം കുടുംബത്തിന്റെ ചെലവുകള്‍ കണക്കാക്കിയാല്‍ ഏറ്റവും കൂടുതല്‍ പണം പോകുന്നത് ഇന്ധനത്തിനാവും. വരവ് കൂട്ടാന്‍ മാര്‍ഗമില്ലാതെ ദിനംപ്രതി വര്‍ധിച്ചുവരുന്ന ചെലവ് ചുരുക്കാന്‍ കഠിനശ്രമം നടത്തുകയാണ് ഓരോരുത്തരും. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുന്നവരും അതിനെ കുറിച്ച് ആലോചിക്കുന്നവരും കുറവല്ല. ഇവി വാഹനങ്ങളുടെ എന്‍ക്വയറി മുമ്പില്ലാത്ത വിധം ഉയര്‍ന്നത് ഇതിന്റെ ലക്ഷണമാണ്. ഇത്തരുണത്തില്‍ ഇതുമായി ബന്ധപ്പെട്ട വായ്പകളെ കുറിച്ച് അറിയുന്നത് നല്ലതാണ്. പല ബാങ്കുകളും ഇന്ന് ഇലക്ട്രിക് വാഹന വിഭാഗത്തില്‍ പ്രത്യേക വായ്പകള്‍ അനുവദിക്കുന്നുണ്ട്. പലിശ നിരക്ക് കുറവാണെന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.
പരിസ്ഥിതി സൗഹ്രദ വാഹനങ്ങള്‍ക്കുള്ള ചില പ്രത്യേക ബാങ്ക് വായ്പകള്‍.
എസ്ബിഐ ഗ്രീന്‍ ലോണ്‍
ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് രാജ്യത്ത് ആദ്യത്തെ ഗ്രീന്‍ കാര്‍ ലോണ്‍ ആരംഭിച്ചത്. നിലവിലെ വാഹന വായ്പാ പദ്ധതിയേക്കാള്‍ 20 ബേസിസ് പോയിന്റ് കുറഞ്ഞ നിരക്കാണ് ഈ വായ്പ വാഗ്ദാനം ചെയ്യുന്നത്. എസ്ബിഐ വെബ്‌സൈറ്റ് അനുസരിച്ച് തിരഞ്ഞെടുത്ത മോഡലുകളില്‍ റോഡ് വിലയുടെ 90 ശതമാനം മുതല്‍ 100 ശതമാനം വരെയായിരിക്കും വായ്പയായി നല്‍കുക. ഗ്രീന്‍ കാര്‍ ലോണിന്റെ പലിശ നിരക്ക് 7.05 ശതമാനം മുതല്‍ 7.75 ശതമാനം വരെ വ്യത്യാസപ്പെടാം.
യൂണിയന്‍ ഗ്രീന്‍ മൈല്‍സ്
ഇലക്ടിക് വാഹനങ്ങള്‍ വാങ്ങുന്നതിന് യൂണിയന്‍ ബാങ്ക് നല്‍കുന്ന വായ്പയാണ് യൂണിയന്‍ ബാങ്ക് ഗ്രീന്‍ മൈല്‍സ്. രാജ്യത്തെവിടെ നിന്നും ഇരുചക്ര, നാല് ചക്ര വാഹനങ്ങള്‍ വാങ്ങുവാന്‍ ഈ വായ്പ സഹായിക്കും. യൂണിയന്‍ ബാങ്കിന്റെ സാധാരണ വാഹന വായ്പ പലിശ നിരക്കിനെ അപേക്ഷിച്ച് 20 ബേസിസ് പോയിന്റ് (0.20%) യൂണിയന്‍ ഗ്രീന്‍ മൈല്‍സ് വായ്പ പലിശ നിരക്കില്‍ കുറവുണ്ട്. നാല് ചക്ര വാഹനങ്ങള്‍ക്ക് വായ്പാ പരിധി ഇല്ലെങ്കിലും ഇരുചക്ര വാഹനങ്ങള്‍ക്ക് പരമാവധി 10 ലക്ഷം രൂപയാണ് വായ്പ പരിധി. നാല് ചക്ര വാഹനങ്ങള്‍ക്ക് ഏഴ് വര്‍ഷവും ഇരുചക്ര വാഹനങ്ങള്‍ക്ക് മൂന്ന് വര്‍ഷവുമാണ് വായ്പ കാലാവധി.
ആക്സിസ് ന്യൂ കാര്‍ ലോണ്‍
ശമ്പളക്കാരും സ്വയം തൊഴില്‍ ചെയ്യുന്നവരുമായ ഉപഭോക്താക്കള്‍ക്ക് ആക്സിസ് വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് വാഹന വായ്പയാണ് ആക്സിസ് ന്യൂ കാര്‍ ലോണ്‍. ഇത് 85 ശതമാനം വരെ ഓണ്‍-റോഡ് ഫിനാന്‍സ് നല്‍കുന്നു. പരമാവധി ഏഴ് വര്‍ഷത്തേക്കാണ് വായ്പ. ഡല്‍ഹി എന്‍സിആര്‍, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, ജയ്പൂര്‍, ലുധിയാന, കൊച്ചി, അഹമ്മദാബാദ്, ചെന്നൈ, വിശാഖപട്ടണം, തിരുവനന്തപുരം, സൂറത്ത്, കൊല്‍ക്കത്ത, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ ആക്സിസ് ബാങ്ക് ഇലക്ട്രിക് വാഹന വായ്പകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ വായ്പയ്ക്ക് ആക്സിസ് ബാങ്കിന്റെ സാധാരണ വാഹന വായ്പ പലിശ നിരക്കിനേക്കാള്‍ അര ശതമാനം കുറവാണ്.