സീറോ ബാലന്‍സ് അക്കൗണ്ട് ഒരാള്‍ക്ക് എത്ര എണ്ണമാകാം?

പലിശ നിരക്ക് സീറോ ബാലന്‍സ് അക്കൗണ്ടിലും മറ്റ് അക്കൗണ്ടുകളിലും ഒരു പോലെയായിരിക്കും.

Update: 2022-01-18 01:24 GMT
trueasdfstory

ചുരുങ്ങിയ തുക (മിനിമം ബാലന്‍സ്) നിലനിര്‍ത്താതെ ആരംഭിച്ച് അവ തുടര്‍ന്ന് കൊണ്ട് പോകാന്‍ ബാങ്കുകള്‍ അനുവദിക്കുന്നവയാണ് സീറോ ബാലന്‍സ്...

ചുരുങ്ങിയ തുക (മിനിമം ബാലന്‍സ്) നിലനിര്‍ത്താതെ ആരംഭിച്ച് അവ തുടര്‍ന്ന് കൊണ്ട് പോകാന്‍ ബാങ്കുകള്‍ അനുവദിക്കുന്നവയാണ് സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ (ബേസിക് സേവിംഗ്‌സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ട്) എന്ന് അറിയപ്പെടുന്നത്. ഇവിടെ നീക്കിയിരിപ്പ് ഒന്നുമില്ലെങ്കിലും അക്കൗണ്ട് തുടരാം. സാധാരണ അക്കൗണ്ടുകളാണെങ്കില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താന്‍ ബാങ്കുകള്‍ ആവശ്യപ്പെടാറുണ്ട്. ഗ്രാമം, നഗരം, അര്‍ധനഗരം എന്നിങ്ങനെ തിരിച്ചാണ് ചുരുങ്ങിയ തുക നിശ്ചയിക്കുന്നത്. ഒരോ
ബാങ്കിനും ഒരോ മാനദണ്ഡമാണ് ഇക്കാര്യത്തില്‍. നിശ്ചയിക്കുന്ന ചുരുങ്ങിയ തുക എപ്പോഴും അക്കൗണ്ടില്‍ നിലനിര്‍ത്തിയിരിക്കണം. അതില്‍ താഴെ പോയാല്‍ അതിന് പിഴ ഈടാക്കും. സീറോ ബാലന്‍സ് അക്കൗണ്ടില്‍ ഈ നിബന്ധന ഇല്ല. എന്നു കരുതി ഒരാള്‍ക്ക് ഇത്തരത്തിലുള്ള ഒന്നിലധികം അക്കൗണ്ടുകള്‍
എടുക്കാനാവില്ല.

എത്ര ആകാം?

ആര്‍ ബി ഐ യുടെ നിബന്ധന അനുസരിച്ച് ഒരാള്‍ക്ക് ഒരു സീറോ ബാലന്‍സ് അക്കൗണ്ടേ ആകാവൂ. ഒന്നു കൂടി വ്യക്തമാക്കി പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഏതെങ്കിലും ഒരു ബാങ്കില്‍ സീറോ ബാലന്‍സ് സേവിംഗ് അക്കൗണ്ട്‌സ് ഉണ്ടെങ്കില്‍ അതേ ബാങ്കില്‍ മറ്റൊരു തരത്തിലും ഉള്ള സേവിംഗ്‌സ് അക്കൗണ്ട് പാടില്ല. അതേസമയം നിങ്ങള്‍ ഏതെങ്കിലും ഒരു ബാങ്കില്‍ സീറോ ബാലന്‍സ് അക്കൗണ്ട് എടുക്കാന്‍ അപേക്ഷ നല്‍കുമ്പോള്‍ മറ്റേതെങ്കിലും ബാങ്കില്‍ ഇത്തരത്തിലൊരു അക്കൗണ്ട് ഇല്ല എന്ന് സത്യവങ്മൂലം നല്‍കേണ്ടിയും വരും. അതായത് ഒരാള്‍ക്ക് ഒരു സീറോ ബാലന്‍സ് അക്കൗണ്ടേ പാടുള്ളു എന്നര്‍ഥം. എന്നാല്‍ മറ്റ് ബാങ്കുകളില്‍ മിനിമം ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ടുകളാകാം.

ദ്വിദീയ അക്കൗണ്ടായി പരിഗണിക്കാം

ഇത്തരം അക്കൗണ്ടുകള്‍ തുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിനുളള സൗകര്യം നല്‍കണമെന്ന് ബാങ്കുകള്‍ക്ക് ആര്‍ ബി ഐ നിര്‍ദേശമുണ്ട്. അതുകൊണ്ട് നിങ്ങള്‍ക്ക് ഇതിനെ രണ്ടാം അക്കൗണ്ടായി പരിഗണിച്ച് ഉപയോഗിക്കാവുന്നതാണ്. പലിശ നിരക്ക് സീറോ ബാലന്‍സ് അക്കൗണ്ടിലും മറ്റ് അക്കൗണ്ടുകളിലും ഒരു പോലെയായിരിക്കും.

 

Tags:    

Similar News