ഇ റുപ്പി പരിധി ഇനി ഒരു ലക്ഷം, കോര്‍പ്പറേറ്റുകള്‍ക്കും ഉപയോഗിക്കാം
ഇ റുപ്പി പണമിടപാട് ഇനി മുതല്‍ ഒരു ലക്ഷം രൂപ വരെ ആകാം. നേരത്തേ 10,000 രൂപയായിരുന്നു ഇത്തരം ഇടപാടിനുള്ള ഉയര്‍ന്ന പരിധി. സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനാണ് ഈ വൗച്ചര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. കമ്പനികള്‍ക്കും ഇത് ഉപയോഗിക്കാം. എന്താണ് ഇ റുപ്പി? രാജ്യത്ത് ഡിജിറ്റല്‍ കൈമാറ്റം പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ പേയ്ന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇ റുപ്പി സംവിധാനം വികസിപ്പിച്ചത്. വ്യക്തി അധിഷ്ടിത സംവിധാനമാണിത്. ഒരു പ്രത്യേക കാര്യത്തിന് വേണ്ടിയാണ് ഇത് ഉപയോഗിക്കപ്പെടുക. […]
ഇ റുപ്പി പണമിടപാട് ഇനി മുതല്‍ ഒരു ലക്ഷം രൂപ വരെ ആകാം. നേരത്തേ 10,000 രൂപയായിരുന്നു ഇത്തരം ഇടപാടിനുള്ള ഉയര്‍ന്ന പരിധി. സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനാണ് ഈ വൗച്ചര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. കമ്പനികള്‍ക്കും ഇത് ഉപയോഗിക്കാം.
എന്താണ് ഇ റുപ്പി?
രാജ്യത്ത് ഡിജിറ്റല്‍ കൈമാറ്റം പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ പേയ്ന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇ റുപ്പി സംവിധാനം വികസിപ്പിച്ചത്. വ്യക്തി അധിഷ്ടിത സംവിധാനമാണിത്. ഒരു പ്രത്യേക കാര്യത്തിന് വേണ്ടിയാണ് ഇത് ഉപയോഗിക്കപ്പെടുക. അതായിത് സര്‍ക്കാര്‍ സഹായങ്ങള്‍ പോലുള്ളവയ്ക്ക്. ഡിജിറ്റല്‍ വായ്പ രംഗത്ത് അത്ര സജീവമല്ലാത്ത വ്യക്തികള്‍ക്ക് പ്രത്യേക ലക്ഷ്യത്തോടെയുള്ള സാമ്പത്തിക നേട്ടങ്ങള്‍ വിതരണം ചെയ്യുന്നതിനുളള പദ്ധതിയാണ്.
മൊബൈല്‍ ഫോണിലുടെ ലഭിക്കുന്ന ക്യൂ ആര്‍ കോഡ് അല്ലെങ്കില്‍ എസ് എം എസ് വൗച്ചറാണ് ഇത്. ഈ കോഡ് ഉപയോഗിച്ച് പണം അടയ്ക്കാനാവും. ഇ റുപ്പി ഇടപാടിന് ബാങ്ക് അക്കൗണ്ട് ആവശ്യമില്ല. സാധാരണ ഫോണുകളിലും ഇത് പ്രവര്‍ത്തിക്കും. കോണ്ടാക്ട് ലെസ് ആയി തന്നെയാണ് ഇവിടെ ഇതിന്റെ കൈമാറ്റവും നടക്കുക. യു പി ഐ പ്ലാറ്റ് ഫോമിലാണ് ഇ റുപ്പി പ്രവര്‍ത്തിക്കുക. 10,000 രൂപയുടേതാണ് ഇതുവരെയുണ്ടായിരുന്ന വൗച്ചര്‍. ഇത് ഒരിക്കല്‍ മാത്രമേ റിഡീം ചെയ്യാനാവുമായിരുന്നുള്ളു. പുതിയ തീരുമാനത്തോടെ ഇത് ഒരു ലക്ഷം രൂപയാകും. പല തവണ ഉപയോഗിക്കാനുമാകും.
ഇടപാട് പരിധി ഉയര്‍ത്തിയതോടെ സര്‍ക്കാര്‍ പദ്ധതികളുടെ നേട്ടങ്ങള്‍ കാര്യക്ഷമമായി വിതരണം ചെയ്യാനാവും. നിലവില്‍ കോവിഡ് 19 വാക്‌സിനേഷന്‍ പോലുള്ള സര്‍ക്കാര്‍ സഹായ വിതരണത്തിനാണ് ഇത് ഉപയോഗിക്കുന്നതെങ്കിലും വൈകാതെ കോര്‍പ്പറേറ്റുകള്‍ക്ക് അവരുടെ ഗിഫ്റ്റുകള്‍, ട്രാവല്‍ കാര്‍ഡുകള്‍ തുടങ്ങിയവവും ഇതിലൂടെ നല്‍കാം.