ഫിനാൻഷ്യൽ ടെക്നോളജി അഥവാ ഫിൻടെക്

സാമ്പത്തിക മേഖലയിലെ സേവനവും ഉപയോഗവും മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന പുതിയ സാങ്കേതിക വിദ്യയെ ഫിനാൻഷ്യൽ ടെക്നോളജി (ഫിൻടെക്) എന്ന് പറയുന്നു. ഫിൻ‌ടെക് എന്ന വാക്ക് "സാമ്പത്തിക സാങ്കേതികവിദ്യ"യുടെ (financial technology) സംയോജനമാണ്. കമ്പനികളെയും ബിസിനസ്സ് ഉടമകളെയും ഉപഭോക്താക്കളെയും അവരുടെ സാമ്പത്തിക പ്രവർത്തനങ്ങൾ, പ്രക്രിയകൾ, ജീവിതം തുടങ്ങിയവ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഫിൻടെക് സഹായിക്കുന്നു. ഫിൻ‌ടെക്കിൽ വിദ്യാഭ്യാസം, റീട്ടെയിൽ ബാങ്കിംഗ്, ധനസമാഹരണം, നിക്ഷേപ മാനേജ്‌മെന്റ് എന്നിങ്ങനെ വിവിധ മേഖലകളും വ്യവസായങ്ങളും, ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോ കറൻസികളുടെ വികസനവും ഉപയോഗവും […]

Update: 2022-01-31 05:53 GMT
trueasdfstory

സാമ്പത്തിക മേഖലയിലെ സേവനവും ഉപയോഗവും മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന പുതിയ സാങ്കേതിക വിദ്യയെ ഫിനാൻഷ്യൽ ടെക്നോളജി (ഫിൻടെക്) എന്ന്...

സാമ്പത്തിക മേഖലയിലെ സേവനവും ഉപയോഗവും മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന പുതിയ സാങ്കേതിക വിദ്യയെ ഫിനാൻഷ്യൽ ടെക്നോളജി (ഫിൻടെക്) എന്ന് പറയുന്നു. ഫിൻ‌ടെക് എന്ന വാക്ക് "സാമ്പത്തിക സാങ്കേതികവിദ്യ"യുടെ (financial technology) സംയോജനമാണ്.

കമ്പനികളെയും ബിസിനസ്സ് ഉടമകളെയും ഉപഭോക്താക്കളെയും അവരുടെ സാമ്പത്തിക പ്രവർത്തനങ്ങൾ, പ്രക്രിയകൾ, ജീവിതം തുടങ്ങിയവ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഫിൻടെക് സഹായിക്കുന്നു.

ഫിൻ‌ടെക്കിൽ വിദ്യാഭ്യാസം, റീട്ടെയിൽ ബാങ്കിംഗ്, ധനസമാഹരണം, നിക്ഷേപ മാനേജ്‌മെന്റ് എന്നിങ്ങനെ വിവിധ മേഖലകളും വ്യവസായങ്ങളും, ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോ കറൻസികളുടെ വികസനവും ഉപയോഗവും ഉൾപ്പെടുന്നു.

തുടക്കത്തിൽ, ധനകാര്യ സ്ഥാപനങ്ങളുടെ ബാക്ക്-എൻഡ് സിസ്റ്റങ്ങളിൽ ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യയ്ക്ക് ഫിൻടെക് എന്ന പദം പ്രയോഗിച്ചിരുന്നു. അതിനുശേഷം കൂടുതൽ ഉപഭോക്തൃ-അധിഷ്‌ഠിത സേവനങ്ങൾ പ്രയോഗത്തിൽവരുത്തുകയും ഉപഭോക്തൃ-അധിഷ്‌ഠിത സേവനങ്ങൾക്കനുസരിച്ച നിർവചനം കൈക്കൊള്ളുകയും ചെയ്തു ഫിൻടെക്.

പരമ്പരാഗതമായ പണമിടപാടുകളിൽ തുടങ്ങി ഇന്ന് എത്തി നിൽക്കുന്ന ഡിജിറ്റൽ പണം എന്ന ആശയം വരെ ആളുകൾ പണമിടപാടുകൾ നടത്തിവരുന്നതിലെ ഏത് നവീകരണത്തിനും ഫിനാൻഷ്യൽ ടെക്നോളജി എന്ന പദം അനുയോജ്യമണ്.

പണം എടുക്കുക, ക്രെഡിറ്റിനായി അപേക്ഷിക്കുക, ഒരു ചെക്ക് നിക്ഷേപിക്കുക, ഒരു ബിസിനസ്സ് സ്റ്റാർട്ടപ്പിനായി പണം സ്വരൂപിക്കുക, നമ്മളുടെ നിക്ഷേപങ്ങളെ കൈകാര്യം ചെയ്യുക, തുടങ്ങി മറ്റൊരു വ്യക്തിയുടെ സഹായമില്ലാതെ എങ്ങനെ ഒരു കമ്പ്യൂട്ടറോ സ്മാർട്ട്‌ ഫോണോ ഉപയോഗിച്ച് വിവിധ സാമ്പത്തിക ഇടപാടുകൾ നടത്താം എന്ന് ഫിൻടെക്കിലൂടെ നമുക്ക് മനസിലാക്കാനും അത് നടപ്പിലാക്കാനും കഴിയും.

സാങ്കേതികവിദ്യയുമായി സുസംഘടിതമായ വാഗ്ദാനങ്ങളുടെ സംയോജനം ഫിൻ‌ടെക് കമ്പനികളെ കൂടുതൽ കാര്യക്ഷമമാക്കാനും ഓരോ ഇടപാടുമായി ബന്ധപ്പെട്ട ചെലവുകൾ കുറയ്ക്കാനും പ്രാപ്തമാക്കുന്നു.

ഓട്ടോമേറ്റഡ് ഉപഭോക്തൃ സേവന സാങ്കേതിക വിദ്യയുടെ മികച്ച അഡാപ്റ്റർ കൂടിയാണ് ഫിൻ‌ടെക്. അടിസ്ഥാന ജോലികളിൽ ഉപഭോക്താക്കളെ സഹായിക്കുന്നതിനും സ്റ്റാഫിംഗ് ചെലവ് കുറയ്ക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്റർഫേസുകളും, ചാറ്റ് ബോട്ടുകളും ഉപയോഗിക്കുന്നു. പണമിടപാടുകളെ കുറിച്ചുള്ള അപ്പപ്പോ കിട്ടുന്ന വിവരങ്ങൾ ഉപഭോക്താക്കളെ കൂടുതൽ വിശ്വസ്ഥതയിലേക്ക് നയിക്കുന്നു.

ക്രിപ്റ്റോ കറൻസികൾ, ഡിജിറ്റൽ പണം, ബ്ലോക്ക്ചെയിൻ ടെക്നോളജി, ഡി എൽ ടി (DLT), ഓപ്പൺ ബാങ്കിംഗ്, റോബോ അഡ്വൈസറുകൾ തുടങ്ങി ഒട്ടനവധി നവീകരണത്തിലൂടെയാണ് ഫിൻടെക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

എല്ലാവരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഫിൻ‌ടെക് മാറിയിരിക്കുകയാണ്. അതു കൊണ്ടു തന്നെ ഈ മേഖലയിലെ സാങ്കേതിക വിദ്യയുടെ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനായി ഫിൻടെക് സാൻഡ്ബോക്സുകളും സ്ഥാപിച്ചിട്ടുണ്ട്.

Tags:    

Similar News