2007-ലെ അമേരിക്കന്‍ സബ്-പ്രൈം പ്രതിസന്ധി
സബ്-പ്രൈം പ്രതിസന്ധി അമേരിക്കയില്‍ ആരംഭിക്കുന്നത് 2007 ലാണ്. അമേരിക്കന്‍ ഭവനവായ്പാവിപണിയില്‍ നാലുതരം വായ്പകള്‍ നിലവിലുണ്ടായിരുന്നു- ജംബോ (Jumbo), പ്രൈം (Prime), നിയര്‍-പ്രൈം (Near-prime), സബ്-പ്രൈം (Sub-prime). ഏറ്റവും ഉന്നതനിലവാരത്തിലുള്ള ഭവനവായ്പകളായിരുന്നു പ്രൈം, ജംബോ ലോണുകള്‍. അവ കൃത്യമായ വരുമാന രേഖകളുടെ അടിസ്ഥാനത്തിലുള്ളവയും, വായ്പാ യോഗ്യത നിര്‍ണയിച്ചതിനു ശേഷം നല്‍കിയവയുമായിരുന്നു. എന്നാല്‍ നിയര്‍-പ്രൈം, സബ്-പ്രൈം ലോണുകള്‍ അപേക്ഷകന്റെ പൂര്‍ണ്ണ വരുമാനവിവരങ്ങള്‍ ഇല്ലാത്തവയും അത്രനല്ല വായ്പാചരിത്രമില്ലാത്തവയുമായിരുന്നു. 'ഹൈ റിസ്‌ക്' വിഭാഗത്തിലായിരുന്നു ഇവയെ ഉള്‍പ്പെടുത്തിയിരുന്നത്. അതിനാല്‍ വായ്പാനിരക്ക് വളരെ ഉയര്‍ന്നതായിരുന്നു. പല […]
സബ്-പ്രൈം പ്രതിസന്ധി അമേരിക്കയില്‍ ആരംഭിക്കുന്നത് 2007 ലാണ്. അമേരിക്കന്‍ ഭവനവായ്പാവിപണിയില്‍ നാലുതരം വായ്പകള്‍ നിലവിലുണ്ടായിരുന്നു- ജംബോ (Jumbo),...
സബ്-പ്രൈം പ്രതിസന്ധി അമേരിക്കയില്‍ ആരംഭിക്കുന്നത് 2007 ലാണ്. അമേരിക്കന്‍ ഭവനവായ്പാവിപണിയില്‍ നാലുതരം വായ്പകള്‍ നിലവിലുണ്ടായിരുന്നു- ജംബോ (Jumbo), പ്രൈം (Prime), നിയര്‍-പ്രൈം (Near-prime), സബ്-പ്രൈം (Sub-prime). ഏറ്റവും ഉന്നതനിലവാരത്തിലുള്ള ഭവനവായ്പകളായിരുന്നു പ്രൈം, ജംബോ ലോണുകള്‍. അവ കൃത്യമായ വരുമാന രേഖകളുടെ അടിസ്ഥാനത്തിലുള്ളവയും, വായ്പാ യോഗ്യത നിര്‍ണയിച്ചതിനു ശേഷം നല്‍കിയവയുമായിരുന്നു. എന്നാല്‍ നിയര്‍-പ്രൈം, സബ്-പ്രൈം ലോണുകള്‍ അപേക്ഷകന്റെ പൂര്‍ണ്ണ വരുമാനവിവരങ്ങള്‍ ഇല്ലാത്തവയും അത്രനല്ല വായ്പാചരിത്രമില്ലാത്തവയുമായിരുന്നു. 'ഹൈ റിസ്‌ക്' വിഭാഗത്തിലായിരുന്നു ഇവയെ ഉള്‍പ്പെടുത്തിയിരുന്നത്. അതിനാല്‍ വായ്പാനിരക്ക് വളരെ ഉയര്‍ന്നതായിരുന്നു.
പല ധനകാര്യ സ്ഥാപനങ്ങളും പ്രത്യേകിച്ച് ഫെഡറല്‍ നാഷണല്‍ മോര്‍ട്ടേജ് അസ്സോസിയേഷന്‍ (Fannie Mae), ഫെഡറല്‍ ഹോം ലോണ്‍ മോര്‍ട്ടേജ് കോര്‍പ്പറേഷന്‍ (Freddie Mac) എന്നിവ ഭവനവായ്പകളെ ഭൂപണയ അടിസ്ഥാനത്തിലുള്ള സാമ്പത്തിക ഉപകരണങ്ങളാക്കി (Mortgage Backed Securities) മാറ്റി വിപണിയില്‍ വിറ്റു. ബാങ്കുകള്‍ക്ക് ഇതിലൂടെ വായ്പാതുക വേഗത്തില്‍ തിരിച്ചുകിട്ടി. വായ്പാ തിരിച്ചടവിന്റെ 'റിസ്‌ക്' ഒഴിവായി. ഓരോ വായ്പ നല്‍കുമ്പോഴും അതിന് ആനുപാതികമായി ബാങ്കില്‍ സൂക്ഷിക്കേണ്ട അധിക മൂലധനം ആവശ്യമില്ലാതായി. ഈ പണം മുഴുവന്‍ ബാങ്കുകള്‍ പുതിയ വായ്പകളായി വിപണിയിലേക്ക് ഒഴുക്കി.
നിയര്‍-പ്രൈം, സബ്-പ്രൈം ലോണുകള്‍ വ്യാപകമായി എം ബി എസ് രൂപത്തില്‍ അമേരിക്കന്‍ വിപണിയില്‍ 2004-2006 കാലഘട്ടത്തില്‍ പ്രചരിച്ചു. വായ്പ നല്‍കുന്നതിനുള്ള കര്‍ശന ഉപാധികളില്‍ വെള്ളം ചേര്‍ത്ത് അപേക്ഷകര്‍ക്ക് ഉയര്‍ന്ന പലിശ നിരക്കില്‍ വായ്പ നല്‍കി ഭവനനിര്‍മാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമായിരുന്നു അന്ന്്. ഇക്കാരണത്താല്‍ വായ്പകള്‍ക്ക് ആവശ്യക്കാരേറി, ഭവന വില കുതിച്ചുയര്‍ന്നു, നിര്‍മാണ മേഖല ഊര്‍ജിതമായി. എന്നാല്‍ കൃത്യമായ വരുമാനമില്ലാതെ വായ്പയെടുത്തവരുടെ തിരിച്ചടവ് 2007-2008 കാലമായപ്പോഴേക്കും മുടങ്ങാന്‍ തുടങ്ങി. അവര്‍ വീടുകള്‍ കൈയൊഴിഞ്ഞു.
ഭവനവില കുത്തനെ കുറഞ്ഞു. പുതിയ വീടുകളുടെ നിര്‍മാണം നിലച്ചു. ഈ പ്രതിസന്ധി എം ബി എസ് വിപണിയേയും പിടിച്ചു കുലുക്കി. പല ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അമിതമായ എം ബിഎസ് നിക്ഷേപങ്ങള്‍ കാരണം തകര്‍ന്നടിഞ്ഞു. ലേമാന്‍ ബ്രൊദേഴ്‌സ്, മെറില്‍ ലിനെ, അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്-എഐജി, ബെയര്‍ സ്‌റ്റേണ്‍സ്, ഫെന്നി മേ, ഫ്രെഡി മാക് എന്നിവയെല്ലാം കടക്കെണിയിലായി. ഇത് ലോക വിപണികളിലെങ്ങും കടുത്ത സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചു.