ബിസിനസ് വിപുലീകരിക്കണോ? ടേം ലോണ്‍ എളുപ്പമാണ്

  വിപണിയിലെ മത്സരത്തിന്റെ ഭാഗമായി നിങ്ങളുടെ ബിസിനസ് പെട്ടന്ന് വിപുലീകരിക്കണം. അല്ലെങ്കില്‍ വ്യവസായ സ്ഥാപനത്തിലേക്ക് കൂടുതല്‍ മെഷിനറിയും മറ്റും സ്ഥാപിക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് എടുക്കാവുന്ന വായ്പകളാണ് ടേം ലോണുകള്‍. ഒരോരുത്തരുടെയും ബിസിനസ് ആവശ്യങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കുന്ന വായ്പകളായതുകൊണ്ട് തിരിച്ചടവിലും മറ്റ് നിബന്ധനകളിലും പല ഇളവുകളും ഇവിടെ ലഭിക്കും. സാധാരണ ഹ്രസ്വകാല വായ്പകളായിട്ടാണ് ഇത് നല്‍കുന്നത്. പരമാവധി 84 മാസങ്ങളാണ് ഇവിടെ തിരിച്ചടവ് കാലാവധിയായി കിട്ടുക. വായ്പകള്‍ പല വിധം ഉപഭോക്താക്കളുടെ വായ്പാ ആവശ്യം പരിഗണിച്ച് വിവിധ തിരിച്ചടവ് […]

Update: 2022-01-18 03:32 GMT
trueasdfstory

വിപണിയിലെ മത്സരത്തിന്റെ ഭാഗമായി നിങ്ങളുടെ ബിസിനസ് പെട്ടന്ന് വിപുലീകരിക്കണം. അല്ലെങ്കില്‍ വ്യവസായ സ്ഥാപനത്തിലേക്ക് കൂടുതല്‍ മെഷിനറിയും...

 

വിപണിയിലെ മത്സരത്തിന്റെ ഭാഗമായി നിങ്ങളുടെ ബിസിനസ് പെട്ടന്ന് വിപുലീകരിക്കണം. അല്ലെങ്കില്‍ വ്യവസായ സ്ഥാപനത്തിലേക്ക് കൂടുതല്‍ മെഷിനറിയും മറ്റും സ്ഥാപിക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് എടുക്കാവുന്ന വായ്പകളാണ് ടേം ലോണുകള്‍. ഒരോരുത്തരുടെയും ബിസിനസ് ആവശ്യങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കുന്ന വായ്പകളായതുകൊണ്ട് തിരിച്ചടവിലും മറ്റ് നിബന്ധനകളിലും പല ഇളവുകളും ഇവിടെ ലഭിക്കും. സാധാരണ ഹ്രസ്വകാല വായ്പകളായിട്ടാണ് ഇത് നല്‍കുന്നത്. പരമാവധി 84 മാസങ്ങളാണ് ഇവിടെ തിരിച്ചടവ് കാലാവധിയായി കിട്ടുക.

വായ്പകള്‍ പല വിധം

ഉപഭോക്താക്കളുടെ വായ്പാ ആവശ്യം പരിഗണിച്ച് വിവിധ തിരിച്ചടവ് ഘടകങ്ങള്‍ നോക്കിയാണ് വായ്പകള്‍ ഇവിടെ അനുവദിക്കുക. അതുകൊണ്ട് ഇത്തരം ടേം ലോണുകള്‍ അനവധിയുണ്ട്. ആവശ്യമുള്ള തുക, കടമെടുക്കുന്ന ആളുടെ തിരിച്ചടവ് ശേഷി, പണത്തിന്റെ തുടര്‍ച്ചയായ ഒഴുക്കുനുള്ള സാധ്യത ഇവയെല്ലാം പരിഗണിച്ച് വിവിധ കാലാവധിയുള്ള വിഭാഗങ്ങളായിട്ടാണ് വായ്പ നല്‍കുക.

ഹ്രസ്വകാലം

12 -18 മാസക്കാലയളവില്‍ നല്‍കുന്ന വായ്പകളാണ് ഇത്. എന്നാല്‍ ചില ബാങ്കുകള്‍ 84 മാസം വരെ ഇങ്ങനെ ഹ്രസ്വകാല വായ്പ നല്‍കാറുണ്ട്. പെട്ടന്നുണ്ടാകുന്ന ആവശ്യങ്ങളെ തരണം ചെയ്യാനാണ് സാധാരണ ഈ വായ്പകള്‍ ഉപയോഗിക്കുക. ഉടന്‍ തിരിച്ചടവും നടത്തും.

മധ്യ കാലം

ഇവിടെ 84 മാസക്കാലാവധിയിലാണ് വായ്പ. താരതമ്യേന ഉയര്‍ന്ന തുകയാവും ഇവിടെ വായ്പയായി നല്‍കുക. മെഷിനുകള്‍ വാങ്ങുക, പ്രവര്‍ത്തന മൂലധനം സ്വരൂപിക്കുക എന്നിവയ്ക്കാവും ഇത്.

ദീര്‍ഘകാലം

ഇവിടെ കാലാവധി കൂട്ടി വാങ്ങാം. അതിനനുസരിച്ച് കൈയ്യിലൊതുങ്ങുന്ന ഇ എം ഐ തിരിച്ചടവ് സാധ്യതയും തിരഞ്ഞെടുക്കാം.

ഈട്

ഇവിടെ പലിശനിരക്കടക്കമുള്ള കാര്യങ്ങളില്‍ ഏകരൂപം ഉണ്ടാകും. ഇത്തരം വായ്പകള്‍ നിലിവിലുള്ള ബിസിനസ് ഗ്രൂപ്പുകള്‍ക്കാവും കൂടുതലും നല്‍കുന്നത് എന്നുള്ളതിനാല്‍ ഈട് സ്ഥാപനത്തിന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. മികവുറ്റ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണെങ്കില്‍ ബാങ്കുകള്‍ ഇക്കാര്യത്തില്‍ ഇളവ് നല്‍കാറുണ്ട്. പലിശ നിരക്ക് അല്പം കൂടുമെങ്കിലും പെട്ടന്ന് കാര്യം നടക്കുമെന്നുള്ളതിനാല്‍ ബിസിനസ് രംഗത്തുള്ളവര്‍ കൂടുതലായി ഇത് ഉപയോഗിച്ച് വരുന്നു.

 

Tags:    

Similar News