നാല് ശതമാനം പലിശയ്ക്ക് മൂന്ന് ലക്ഷം, ഈ കാര്‍ഡ് എടുത്തോളൂ

  വരുമാനം കുറഞ്ഞവര്‍ക്ക് കുറഞ്ഞ പലിശയില്‍ ലഭ്യമാകുന്ന വായ്പയാണ് കാര്‍ഷിക വായ്പകള്‍. ഇതില്‍ പ്രധാനപ്പെട്ടതാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്. കര്‍ഷകര്‍ക്ക് കൃഷിയില്‍ അവരുടെ നിക്ഷേപാവശ്യങ്ങള്‍ക്ക് അനുയോജ്യമായ പണം നല്‍കി കൃത്യസമയത്ത് തിരിച്ചടവ് ഉറപ്പാക്കുന്നവയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍. വായ്പാ കാർഡ് സാധാരണ ക്രെഡിറ്റ് കാര്‍ഡ് പോലെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്നത്. കര്‍ഷകര്‍ക്ക് കാര്‍ഷിക ആവശ്യത്തിന് പണം മുടക്കാന്‍ ബാങ്കുകള്‍ മുന്‍കൂര്‍ പണം നല്‍കുന്നു. കാര്‍ഷിക വിളവെടുപ്പ് കഴിഞ്ഞ് ഉത്പന്നം വിറ്റ് […]

Update: 2022-01-18 02:36 GMT
trueasdfstory

വരുമാനം കുറഞ്ഞവര്‍ക്ക് കുറഞ്ഞ പലിശയില്‍ ലഭ്യമാകുന്ന വായ്പയാണ് കാര്‍ഷിക വായ്പകള്‍. ഇതില്‍ പ്രധാനപ്പെട്ടതാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്....

 

വരുമാനം കുറഞ്ഞവര്‍ക്ക് കുറഞ്ഞ പലിശയില്‍ ലഭ്യമാകുന്ന വായ്പയാണ് കാര്‍ഷിക വായ്പകള്‍. ഇതില്‍ പ്രധാനപ്പെട്ടതാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്. കര്‍ഷകര്‍ക്ക് കൃഷിയില്‍ അവരുടെ നിക്ഷേപാവശ്യങ്ങള്‍ക്ക് അനുയോജ്യമായ പണം നല്‍കി കൃത്യസമയത്ത് തിരിച്ചടവ് ഉറപ്പാക്കുന്നവയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍.

വായ്പാ കാർഡ്

സാധാരണ ക്രെഡിറ്റ് കാര്‍ഡ് പോലെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്നത്. കര്‍ഷകര്‍ക്ക് കാര്‍ഷിക ആവശ്യത്തിന് പണം മുടക്കാന്‍ ബാങ്കുകള്‍ മുന്‍കൂര്‍ പണം നല്‍കുന്നു. കാര്‍ഷിക വിളവെടുപ്പ് കഴിഞ്ഞ് ഉത്പന്നം വിറ്റ് പണം കൈയ്യില്‍ വരുന്ന മുറയ്ക്ക് വായ്പ തിരിച്ചടയ്ക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികകള്‍ തിരിച്ചടയ്ക്കാന്‍ പരമാവധി 55 ദിവസമാണ് ലഭിക്കുന്നതെങ്കില്‍ ഇവിടെ അത് ഒരു വര്‍ഷം വരെ അല്ലെങ്കില്‍ വിളവെടുത്ത് വില്‍ക്കുന്നതു വരെയാണ് ലഭിക്കുക എന്നര്‍ഥം. അതിന് ശേഷമാണ് പലിശയടക്കം തിരിച്ചടയ്‌ക്കേണ്ടത്.

വായ്പാ തുക

കൃഷിഭൂമിയുടെ കരം തീര്‍ത്ത് രസീതാണ് ഇവിടെ ഈടായി നല്‍കേണ്ടത്. ഒരു എക്കര്‍ കൃഷിയാണ് ചെയ്യുന്നതെങ്കില്‍ ഒരു ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുക. ഇങ്ങനെ മൂന്ന് ലക്ഷം വരെ ലഭ്യമാണ്. ചെലവേറിയ വിളകളാണെങ്കില്‍ ഇതില്‍ വ്യത്യാസം വരാം.

പലിശ നിരക്ക്

സാധാരണ നിലയില്‍ ഏഴ് ശതമാനമാണ് ഇതിന് പലിശയായി ഈടാക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ പലിശയും മുതലും ഒരുമിച്ച് അടയ്ക്കാം. മൂന്ന് ശതമാനം പലിശ സബ്‌സിഡിയായി പിന്നീട് അക്കൗണ്ടിലെത്തും. ഫലത്തില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ യഥാര്‍ഥ പലിശ നാല് ശതമാനമേ വരൂ. പക്ഷെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം കാലാവധിക്കുള്ളില്‍ തന്നെ തിരച്ചടവ് നടത്തണമെന്നതാണ്. അതില്‍ പരാജയപ്പെട്ടാല്‍ പലിശ സബ്‌സിഡി നഷ്ടമാകും. അതായിത് ഏഴു ശതമാനം തന്നെ ഒടുക്കേണ്ടി വരും.

അപേക്ഷ നല്‍കാം

കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട് ആര്‍ക്കും ഇതിന് അപേക്ഷ നല്‍കാം. ഒരു വര്‍ഷം കൊണ്ട് അവസാനിക്കാത്ത തുടര്‍ച്ചയുള്ള അക്കൗണ്ടാണ് കെ സി സി. അതുകൊണ്ട് അഞ്ച് വര്‍ഷം വരെ ഒരോ വര്‍ഷവും പത്ത്് ശതമാനം അധിക വായ്പയ്ക്ക് അപേക്ഷകന് അര്‍ഹതയുണ്ടായിരിക്കും. ഈ അക്കൗണ്ടില്‍ ബാക്കി നില്‍ക്കുന്ന തുകയ്ക്ക് സാാധാരണ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിന്റെ പലിശ ബാധകമായിരിക്കും.

കിസാന്‍ കാര്‍ഡ്

അര്‍ഹതയുള്ള അപേക്ഷകര്‍ക്കെല്ലാം കിസാന്‍ റുപേ കാര്‍ഡ് നല്‍കും. 45 ദിവസത്തില്‍ ഒന്ന് എന്ന നിലയില്‍ കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുന്നുവെങ്കില്‍ ഒരു ലക്ഷം രൂപ വരെ അപകട ഇന്‍ഷുറന്‍സ് കവറജ് ബാധകമാണ്.

യോഗ്യത

കര്‍ഷര്‍,പാട്ടകര്‍ഷകര്‍, സംഘകൃഷിക്കാര്‍ തുടങ്ങിയവരെല്ലാം ഇതിന് അര്‍ഹരാണ്. 70 വയസിന് താഴെയുള്ള അപേക്ഷകര്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും. വിള ഇന്‍ഷുറന്‍സും ഇവിടെ ബാധകമാണ്.

ഈട്
വിള തന്നെയാണ് ഈ വായ്പയുടെ ഈട്. കൂടാതെ കരം അടച്ച രസീത് ബാങ്കുകള്‍ ആവശ്യപ്പെടും. ദേശസാത്കൃത ബാങ്കുകളില്‍ നേരിട്ട് ചെന്നും അതാത് ബാങ്കിന്റെ സൈറ്റുകള്‍ സന്ദര്‍ശിച്ചും വായ്പയ്ക്ക് അപേക്ഷ നല്‍കാവുന്നതാണ്.

 

Tags:    

Similar News