വ്യക്തിഗത വായ്പകള്‍ നേടാന്‍ ചില പൊടിക്കൈകള്‍

  കൈയിലൊതുങ്ങാത്ത ചെലവുകള്‍ വരുമ്പോള്‍ വായ്പയെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവരാണ് നമ്മളിലേറെയും. കുറഞ്ഞ പലിശനിരക്കില്‍ വ്യക്തിഗത വായ്പകള്‍ നേടാനായാല്‍ സൗകര്യപ്രദമായി അടച്ചുതീര്‍ക്കാന്‍ സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചുരുങ്ങിയ പലിശ നിരക്കില്‍ വ്യക്തിഗത വായ്പകള്‍ നേടാനുള്ള പൊടിക്കൈകള്‍ ഇതാ. 1) ക്രെഡിറ്റ് സ്‌കോര്‍ വര്‍ധിപ്പിക്കുക: ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ നേടാന്‍ നിങ്ങളെ സഹായിക്കും. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, ബാങ്ക് ഇ എം ഐ മുതലായവ കൃത്യസമയങ്ങളില്‍ തിരിച്ചടയ്ക്കുന്നതിലൂടെ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കുന്നു. […]

Update: 2022-01-17 01:55 GMT
trueasdfstory

കൈയിലൊതുങ്ങാത്ത ചെലവുകള്‍ വരുമ്പോള്‍ വായ്പയെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവരാണ് നമ്മളിലേറെയും. കുറഞ്ഞ പലിശനിരക്കില്‍ വ്യക്തിഗത...

 

കൈയിലൊതുങ്ങാത്ത ചെലവുകള്‍ വരുമ്പോള്‍ വായ്പയെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവരാണ് നമ്മളിലേറെയും. കുറഞ്ഞ പലിശനിരക്കില്‍ വ്യക്തിഗത വായ്പകള്‍ നേടാനായാല്‍ സൗകര്യപ്രദമായി അടച്ചുതീര്‍ക്കാന്‍ സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചുരുങ്ങിയ പലിശ നിരക്കില്‍ വ്യക്തിഗത വായ്പകള്‍ നേടാനുള്ള പൊടിക്കൈകള്‍ ഇതാ.

1) ക്രെഡിറ്റ് സ്‌കോര്‍ വര്‍ധിപ്പിക്കുക: ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ നേടാന്‍ നിങ്ങളെ സഹായിക്കും. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, ബാങ്ക് ഇ എം ഐ മുതലായവ കൃത്യസമയങ്ങളില്‍ തിരിച്ചടയ്ക്കുന്നതിലൂടെ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കുന്നു.

2) കൃത്യമായ വായ്പാ തിരിച്ചടവ്: നിങ്ങളുടെ സിബില്‍ സ്‌കോറിനെപ്പോലെ പ്രധാനപ്പെട്ട ഒന്നാണ് വായ്പാ തിരിച്ചടവ് ചരിത്രവും. കൃത്യമായ വായ്പാ തിരിച്ചടവിലൂടെ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കുന്നതുപോലെ തന്നെ ബാങ്കുമായി നല്ല ബന്ധം നിലനിര്‍ത്താനും സാധിക്കുന്നു. വായ്പാ കുടിശ്ശിക വരുത്തുന്നയാള്‍ക്ക് പുതിയ വായ്പ അനുവദിച്ചാലും പലിശ നിരക്ക് വളരെ കൂടുതലായിരിക്കും.

3) വിശ്വാസ്യത: ആദായ നികുതി, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ രേഖകള്‍ എന്നിവ ഹാജരാക്കുന്നതിലൂടെ നിങ്ങള്‍ക്ക് കൃത്യമായ വരുമാനമുണ്ടെന്ന് അനുമാനിക്കാന്‍ ബാങ്കിന് സാധിക്കുന്നു. അതിനാല്‍ കുറഞ്ഞ പലിശനിരക്കില്‍ കൂടുതല്‍ എളുപ്പത്തില്‍ നിങ്ങള്‍ക്ക് വായ്പ ലഭിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു.

4) വിവിധ ബാങ്കുകളുടെ വായ്പാ നിരക്ക് താരതമ്യം ചെയ്യുക: വിവിധ ബാങ്കുകളുടെ വായ്പാനിരക്കുകള്‍ താരതമ്യം ചെയ്തതിനു ശേഷം ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ വ്യക്തിഗത വായ്പ നല്‍കുന്ന ബാങ്ക് തിരഞ്ഞെടുക്കുക. തിരഞ്ഞെടുത്ത പലിശ തുക, വായ്പാ നിരക്ക്, തിരിച്ചടവ് കാലാവധി എന്നിവ മുന്‍കൂട്ടി നോക്കി പ്രതിമാസ തവണകള്‍ കൃത്യമായി അടയ്ക്കുക.

 

Tags:    

Similar News