എസ് ഐ പി നിക്ഷേപം നല്ലതാണ്, എത്ര കുറഞ്ഞ തുകയും വലിയ സമ്പത്താണ്
നിങ്ങള്‍ ഒരു മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപകനാണെങ്കില്‍ ഒറ്റയടിക്ക് ഒരു വലിയ തുക നിക്ഷേപിക്കണമെന്നില്ല. ചെറിയ തുകകളായി തുടര്‍ച്ചയായി നിക്ഷേപിക്കാം. ഇങ്ങനെ നിങ്ങളുടെ കൈയില്‍ ഊറി വരുന്ന പണം കൃതമായ മാസ ഇടവേളകളില്‍ തുടര്‍ച്ചയായി നിക്ഷേപിക്കുന്നതിനെയാണ് എസ് ഐ പി അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പദ്ധതി എന്ന് പറയുന്നത്. ഇത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാകും പ്രവര്‍ത്തിക്കുക. അതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ അക്കൗണ്ടില്‍ നിന്ന നേരത്തെ നിശ്ചയിക്കപ്പട്ടിരിക്കുന്ന പണം സ്വയം പിന്‍വലിക്കപ്പെടുകയും നിങ്ങളുടെ ഇഷ്ടമനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഫണ്ടില്‍ നിക്ഷേപിക്കപ്പെടുകയും […]
നിങ്ങള്‍ ഒരു മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപകനാണെങ്കില്‍ ഒറ്റയടിക്ക് ഒരു വലിയ തുക നിക്ഷേപിക്കണമെന്നില്ല. ചെറിയ തുകകളായി തുടര്‍ച്ചയായി...
നിങ്ങള്‍ ഒരു മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപകനാണെങ്കില്‍ ഒറ്റയടിക്ക് ഒരു വലിയ തുക നിക്ഷേപിക്കണമെന്നില്ല. ചെറിയ തുകകളായി തുടര്‍ച്ചയായി നിക്ഷേപിക്കാം. ഇങ്ങനെ നിങ്ങളുടെ കൈയില്‍ ഊറി വരുന്ന പണം കൃതമായ മാസ ഇടവേളകളില്‍ തുടര്‍ച്ചയായി നിക്ഷേപിക്കുന്നതിനെയാണ് എസ് ഐ പി അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പദ്ധതി എന്ന് പറയുന്നത്. ഇത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാകും പ്രവര്‍ത്തിക്കുക. അതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ അക്കൗണ്ടില്‍ നിന്ന നേരത്തെ നിശ്ചയിക്കപ്പട്ടിരിക്കുന്ന പണം സ്വയം പിന്‍വലിക്കപ്പെടുകയും നിങ്ങളുടെ ഇഷ്ടമനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഫണ്ടില്‍ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു.
നേട്ടങ്ങള്‍
തുടര്‍ച്ചയായി എത്ര വര്‍ഷം വേണമെങ്കിലും ഈ നിക്ഷേപമാകാം. ഒറ്റയടിക്ക് പണം നിക്ഷേപിക്കേണ്ടതില്ല എന്ന നേട്ടം ഇവിടെയുണ്ട്. കൂടാതെ ഇത്തരം തുടര്‍നിക്ഷേപങ്ങള്‍ അച്ചടക്കമുള്ള ഒരു സാമ്പത്തിക പ്രവര്‍ത്തനം നടത്തുന്ന വ്യക്തിയാക്കി നിങ്ങളെ മാറ്റുകയും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇത് വലിയ സാമ്പത്തിക ആശ്വാസമായി മാറുകയും ചെയ്യും.
എങ്ങിനെ പ്രവര്‍ത്തിക്കുന്നു?
ഓരോ മാസവും ഇങ്ങനെ നിങ്ങള്‍ നിക്ഷേപിക്കുമ്പോള്‍ ആ പ്രത്യേക തുകയ്ക്ക് അനുസരണമായി നിശ്ചിത എണ്ണം ഫണ്ടുകള്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് ചേര്‍ക്കപ്പെടുന്നു. ഇവിടെ ഓഹരി വിപണി നിങ്ങള്‍ കണ്ണിലെണ്ണയൊഴിച്ച് നോക്കിയിരിക്കേണ്ടതില്ല. ആതാത് മാസത്തെ പ്രവണത അനുസരിച്ചാകും നിങ്ങള്‍ക്ക് ഫണ്ടിന്റെ യൂണിറ്റുകള്‍ ലഭിക്കുക. അതായിത് മാര്‍ക്കറ്റ് ഉയര്‍ച്ചയിലാണെങ്കിലും താഴ്ന്നാലും അതിന്റെ നേട്ടം ലഭിക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വിപണി ഉയര്‍ച്ചയിലാണെങ്കില്‍ കുറവു യൂണിറ്റും തളര്‍ച്ചയിലാണെങ്കില്‍ കൂടുതല്‍ യൂണിറ്റും അക്കൗണ്ടിലേക്ക് വന്നു ചേരും. എല്ലാ ഫണ്ടുകളുടെയും അറ്റ ആസ്തി മൂല്യം (എന്‍ എ വി) ദിവസേന വ്യത്യാസപ്പെടുന്നതിനാല്‍ ഒരോ എസ് ഐ പിയിലും സ്വന്തമാക്കുന്ന ഫണ്ടുകളുടെ എണ്ണത്തില്‍ വ്യത്യസമുണ്ടാകും. ഇവിടെ നിക്ഷേപം ദീര്‍ഘകാലയളവിലായതിനാല്‍ നേട്ടം കൊയ്യാനാകും.
എന്തുകൊണ്ട് എസ് ഐ പി?
നൂറു രൂപയ്ക്കും ഇവിടെ നിക്ഷേപം തുടങ്ങാം എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം. നിങ്ങളുടെ കൈയ്യില്‍ ബാക്കി വരുന്ന തുക എത്രയാണോ അതു തന്നെ ഇവിടെ ധാരാളം. പിന്നീട് വരുമാനം കൂടുന്നതനുസരിച്ച് എസ് ഐ പി യും കൂട്ടാം. ദീര്‍ഘ കാല നിക്ഷേപമായതിനാല്‍ റുപ്പി കോസ്റ്റ് ആവറേജിംഗ് രീതി ബാങ്ക് സ്ഥിര നിക്ഷേപം പോലുള്ളവയേക്കാളും നേട്ടം ഉറപ്പു വരുത്തുന്നു.
അടിയന്തര നിധി
എപ്പോള്‍ നിങ്ങള്‍ക്ക് പണം ആവശ്യമായി വരുന്നോ അപ്പോള്‍ എസ് ഐ പിയും നിര്‍ത്താം. നിങ്ങള്‍ നിക്ഷേപം നടത്തിയിട്ടുള്ള ഫണ്ടിന് ലോക്ക് ഇന്‍ പീരിയഡ് ഇല്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ഇത് പണമാക്കി മാറ്റി ആവശ്യം നിറവേറ്റാം.