പൊതുമേഖലാ സ്ഥാപനങ്ങളുടെ ബോണ്ടുകൾ
ഭൂരിഭാഗം പൊതുമേഖലാ ബോണ്ടുകളും വലിയ നിക്ഷേപകരുടേയോ, ബാങ്കുകളുടേയോ കൈവശമാണ്
പ്രവർത്തന മൂലധനത്തിനോ, മൂലധന ചെലവിനോ വേണ്ടി പൊതുമേഖലാ സ്ഥാപനങ്ങൾ വിപണിയിൽ നിന്ന് ബോണ്ടുകളിലൂടെ പണം കടം വാങ്ങുന്നു (Public sector undertaking bond market)....
പ്രവർത്തന മൂലധനത്തിനോ, മൂലധന ചെലവിനോ വേണ്ടി പൊതുമേഖലാ സ്ഥാപനങ്ങൾ വിപണിയിൽ നിന്ന് ബോണ്ടുകളിലൂടെ പണം കടം വാങ്ങുന്നു (Public sector undertaking bond market). ഭൂരിഭാഗം പൊതുമേഖലാ ബോണ്ടുകളും വലിയ നിക്ഷേപകരുടേയോ, ബാങ്കുകളുടേയോ കൈവശമാണ്. നികുതി ഇല്ലാത്തതും, നികുതി നൽകേണ്ടതുമായ രണ്ടു തരം ബോണ്ടുകൾ പുറത്തിറക്കാനുള്ള അധികാരമാണ് പൊതു മേഖലാ സ്ഥാപനങ്ങൾക്കുള്ളത്.
പി എസ് യു ബോണ്ടുകളിലെ പ്രധാന നിക്ഷേപകർ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ബാങ്കിംങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, പ്രൊവിഡന്റ് ഫണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരാണ്. പൊതു ബജറ്റിലൂടെയുള്ള ഫണ്ടിംങ് കേന്ദ്ര ഗവൺമെന്റ് കുറച്ചതുമൂലമാണ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പണത്തിനായി ബോണ്ട് മാർക്കറ്റിനെ ആശ്രയിക്കേണ്ടി വന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ബോണ്ടുകളിലേക്കുള്ള പണത്തിന്റെ ഒഴുക്ക് താരതമ്യേന കുറവാണ്.
പി എസ് യു ബോണ്ടുകൾ പൊതുവായി പുറത്തിറക്കുന്നത് പ്രോമിസറി നോട്ടിന്റെയോ, സ്‌റ്റോക്ക് സർട്ടിഫിക്കറ്റിന്റേയോ രൂപത്തിലായിരിക്കും.