എന്താണ് ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ?
ഇന്ത്യയില്‍ വിദേശ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപികരിച്ച നിയമമാണ് ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ). 1999- ഫോറിന്‍ എക്‌സ്‌ചേഞ്ച് റെഗുലേഷന്‍ (ഫെറ ) ആക്ടിന് പകരമായാണ് ഫെമ നിലവില്‍ വന്നത്. ഫെറയുടെ എല്ലാ പോരായ്മകളും നികത്തി നിരവധി സാമ്പത്തിക പരിഷ്‌കാരങ്ങളോടെയാണ് ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് കൊണ്ടുവന്നത്. ഇന്ത്യയുടെ വിദേശ വ്യാപാര നയത്തിന് അനുസൃതമായി വിദേശനാണ്യവിനിമയവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളാണ് ഫെമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫെമയുടെ ലക്ഷ്യം രാജ്യത്തെ എല്ലാ വിദേശ വിനിമയ ഇടപാടുകളുടേയും നടപടിക്രമങ്ങള്‍ ഫെമ […]
ഇന്ത്യയില്‍ വിദേശ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപികരിച്ച നിയമമാണ് ഫോറിന്‍ എക്‌സ്‌ചേഞ്ച്...
ഇന്ത്യയില്‍ വിദേശ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപികരിച്ച നിയമമാണ് ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ). 1999- ഫോറിന്‍ എക്‌സ്‌ചേഞ്ച് റെഗുലേഷന്‍ (ഫെറ ) ആക്ടിന് പകരമായാണ് ഫെമ നിലവില്‍ വന്നത്. ഫെറയുടെ എല്ലാ പോരായ്മകളും നികത്തി നിരവധി സാമ്പത്തിക പരിഷ്‌കാരങ്ങളോടെയാണ് ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് കൊണ്ടുവന്നത്. ഇന്ത്യയുടെ വിദേശ വ്യാപാര നയത്തിന് അനുസൃതമായി വിദേശനാണ്യവിനിമയവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളാണ് ഫെമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫെമയുടെ ലക്ഷ്യം
രാജ്യത്തെ എല്ലാ വിദേശ വിനിമയ ഇടപാടുകളുടേയും നടപടിക്രമങ്ങള്‍ ഫെമ നിയന്ത്രിക്കുന്നു. ഫെമയുടെ അനുമതിയോടെ അല്ലാതെ ഇത്തരം ഇടപാടുകള്‍ സാധ്യമല്ല. വിദേശ വിനിമയ ഇടപാടുകളെ കറണ്ട് അക്കൗണ്ട്്, ക്യാപിറ്റല്‍ അക്കൗണ്ട് എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. മൂലധന പണ ഇടപാടുകള്‍ ക്യാപിറ്റല്‍ അക്കൗണ്ടിലൂടെ നടക്കുമ്പോള്‍ ചരക്ക് വ്യാപാരവുമായി ബന്ധപ്പെട്ട പണ ഇടപാടുകളാണ് കറണ്ട് അക്കൗണ്ടുകളിലൂടെ നടക്കുന്നത്. അതായത് രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിദേശനാണ്യത്തിന്റെ ഒഴുക്ക് കറണ്ട് അക്കൗണ്ടുകളിലുടെ നടക്കുന്നു. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്ന ഘടകമാണ്.
ആര്‍ക്കെല്ലാം ബാധകം
ഇന്ത്യയിലും വിദേശത്ത് ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കും ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്‌മെന്റ് നിയമം ബാധകമാണ്. ന്യൂഡ ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റാണ് ഫെമയുടെ ആസ്ഥാനം. വിദേശ വിനിമയം, വിദേശ സുരക്ഷ, ഇന്ത്യയില്‍ നിന്നും വിദേശത്തേക്കുള്ള ചരക്കുകളുടെയും സേവനങ്ങളുടേയും കയറ്റുമതിയും ഇറക്കുമതിയും, ബാങ്കിംഗ്, സാമ്പത്തിക, ഇന്‍ഷുറന്‍സ് സേവനങ്ങള്‍ തുടങ്ങിയവയ്ക്ക് ഫെമ ബാധകമാണ്.
നിയമം ലംഘിച്ചാൽ
ഏതെങ്കിലും വ്യക്തി ഫെമയുടെ വ്യവസ്ഥകള്‍ അല്ലെങ്കില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ , അത്തരം ലംഘനത്തില്‍ ഉള്‍പ്പെട്ട തുകയുടെ മൂന്നിരട്ടി വരെ അല്ലെങ്കില്‍ 2 ലക്ഷം രൂപ വരെ പിഴ അടയ്ക്കാന്‍ ബാധ്യസ്ഥനാണ്. അത്തരം ലംഘനം തുടരുന്ന സാഹചര്യത്തില്‍ കൂടുത പിഴ അടയ്‌ക്കേണ്ടി വരും.