ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മ-സാര്‍ക്ക്

നേപ്പാളിലെ കാഠ്മണ്ഡുവാണ് ആസ്ഥാനം.

Update: 2022-01-15 23:59 GMT
trueasdfstory

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സംഘടനയായ സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജിയണല്‍ കോ-ഓപ്പറേഷന്‍ (സാര്‍ക്ക്) 1985 ല്‍ സ്ഥാപിതമായി....

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സംഘടനയായ സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജിയണല്‍ കോ-ഓപ്പറേഷന്‍ (സാര്‍ക്ക്) 1985 ല്‍ സ്ഥാപിതമായി. സ്വാശ്രയത്വത്തിന് ഊന്നല്‍ നല്‍കുന്ന സാമ്പത്തിക, സാങ്കേതിക, സാമൂഹിക, സാംസ്‌കാരിക വികസനം സൃഷ്ടിക്കുന്നതിനായാണ് സാര്‍ക്ക് സ്ഥാപിച്ചിട്ടുള്ളത്.

ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് സംഘടന സ്ഥാപിച്ചത്. 2007 ല്‍ അഫ്ഗാനിസ്ഥാന്‍ സംഘടനയില്‍ ചേര്‍ന്നു. രാഷ്ട്രത്തലവന്മാരുടെ മീറ്റിംഗുകള്‍ സാധാരണയായി ഓരോ വര്‍ഷവും, വിദേശകാര്യ സെക്രട്ടറിമാരുടെ യോഗങ്ങള്‍, വര്‍ഷത്തില്‍ രണ്ടുതവണയും നടത്തപ്പെടുന്നു. നേപ്പാളിലെ കാഠ്മണ്ഡുവാണ് ആസ്ഥാനം.

സാര്‍ക്ക് സഹകരണ മേഖലകള്‍ കൃഷി, വിദ്യാഭ്യാസം, സംസ്‌കാരം, കായികം, ആരോഗ്യം, ജനസംഖ്യ, ശിശുക്ഷേമം, പരിസ്ഥിതിയും കാലാവസ്ഥയും, ഗ്രാമീണ വികസനം, ടൂറിസം, ഗതാഗതം, ശാസ്ത്രവും സാങ്കേതികവും ആശയവിനിമയങ്ങള്‍, സ്ത്രീ ശാക്തീകരണം, മയക്കുമരുന്ന് കടത്തും ദുരുപയോഗവും തടയുക എന്നിവയെല്ലാമാണ്. തീരുമാനങ്ങള്‍ ഏകകണ്ഠമായിരിക്കണമെന്നും തര്‍ക്കവിഷയങ്ങള്‍ ഒഴിവാക്കണമെന്നും ചാര്‍ട്ടര്‍ വ്യവസ്ഥ ചെയ്യുന്നു.

 

Tags:    

Similar News