ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി ബോര്‍ഡ് ഓഫ് ഇന്ത്യ

2016 മെയ് അഞ്ചിന് ലോക്‌സഭ പാസാക്കിയ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി നിയമം വഴി നിയമപരമായ അധികാരങ്ങള്‍ നല്‍കുകയും ചെയ്തു. 2017 ലെ ഭേദഗതി പ്രകാരം ഐ ബി ബി ഐ ഒരു സാങ്കേതിക കമ്മിറ്റിയാക്കി മാറ്റി.

Update: 2022-01-16 04:00 GMT
trueasdfstory

സാമ്പത്തിക തകര്‍ച്ച നേരിടുന്ന കമ്പനികളുടെ പരിഹാരത്തിനോ, പുനര്‍നിര്‍മ്മാണത്തിനോ വേണ്ടിയുള്ള ഇന്ത്യയുടെ കോര്‍പ്പറേറ്റ് നിയന്ത്രണ...

സാമ്പത്തിക തകര്‍ച്ച നേരിടുന്ന കമ്പനികളുടെ പരിഹാരത്തിനോ, പുനര്‍നിര്‍മ്മാണത്തിനോ വേണ്ടിയുള്ള ഇന്ത്യയുടെ കോര്‍പ്പറേറ്റ് നിയന്ത്രണ സംവിധാനമാണ് ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി ബോര്‍ഡ് ഓഫ് ഇന്ത്യ (ഐ ബി ബി ഐ). ഇന്‍സോള്‍വന്‍സി പ്രൊഫഷണലുകള്‍ (ഐ പി), ഇന്‍ഫര്‍മേഷന്‍ യൂട്ടിലിറ്റികള്‍ (ഐ യു) തുടങ്ങിയ പാപ്പരത്ത നടപടികളുടെയും, സ്ഥാപനങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്നതിനുള്ള റെഗുലേറ്ററി ബോര്‍ഡാണിത്. ഈ കമ്മിറ്റി 2016 ഒക്ടോബര്‍ ഒന്നിന് സ്ഥാപിതമാവുകയും, 2016 മെയ് അഞ്ചിന് ലോക്‌സഭ പാസാക്കിയ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി നിയമം വഴി നിയമപരമായ അധികാരങ്ങള്‍ നല്‍കുകയും ചെയ്തു. 2017 ലെ ഭേദഗതി പ്രകാരം ഐ ബി ബി ഐ ഒരു സാങ്കേതിക കമ്മിറ്റിയാക്കി മാറ്റി.

വ്യക്തികള്‍, കമ്പനികള്‍, ലിമിറ്റഡ് ലയബിലിറ്റി പങ്കാളിത്തം, പങ്കാളിത്ത സ്ഥാപനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പാപ്പരത്ത നിയമം രാജ്യത്തെ നിഷ്‌ക്രിയ ആസ്തികള്‍ പരിഹരിക്കുന്നത് വേഗത്തിലാക്കുന്നു. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍, ഡെറ്റ് റിക്കവറി ട്രിബ്യൂണല്‍ എന്നിങ്ങനെ രണ്ട് ട്രൈബ്യൂണലുകളാണ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത്.

വ്യക്തമായ കോര്‍പറേറ്റ് പാപ്പരത്ത നിയമത്തിന്റെയും, പാപ്പരത്ത നിയന്ത്രണത്തിന്റെയും അഭാവത്തില്‍ തകര്‍ച്ച നേരിടുന്ന കമ്പനികളുടെ പുനര്‍നിര്‍മ്മാണം ബുദ്ധിമുട്ടുള്ള കാര്യമായി മാറി. ഇത് കടക്കാരുടേയും, നഷ്ടം ബാധിച്ച കോര്‍പറേറ്റുകളുടെയും താല്‍പ്പര്യം കുറയുന്നതിനിടയാക്കി. ഇത്തരം കമ്പനികള്‍ക്ക് അവരുടെ കടക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കി ബിസിനസ്സില്‍ നിന്ന് പുറത്തുപോകാന്‍ ഒരിക്കലും അവസരം ലഭിച്ചിക്കാതെ വന്നു. ഈ സാഹചര്യത്തിലാണ് നിലവിലെ സ്ഥിതിഗതികള്‍ മാറ്റുന്നതിനായി സര്‍ക്കാര്‍ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി കോഡ് 2016 നടപ്പാക്കിയത്.

പാപ്പരത്ത നടപടിക്രമങ്ങള്‍, സ്ഥാപനങ്ങള്‍, പ്രൊഫഷണലുകള്‍ എന്നിവയ്ക്കായി നിയന്ത്രണങ്ങള്‍ സൃഷ്ടിക്കുകയാണ് ഐ ബി ബി ഐ യുടെ ചുമതല. ഇതുവരെ, ഐ ബി ബി ഐ മൂന്ന് തരത്തിലാണ് നിയന്ത്രണങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ഇന്‍സോള്‍വന്‍സി പ്രൊഫഷണലുകള്‍, ഇന്‍സോള്‍വന്‍സി ഏജന്‍സികളും മാതൃകാ നിയമാവലികളും, ഗവേണിംഗ് ബോര്‍ഡ് ഓഫ് ഇന്‍സോള്‍വന്‍സി പ്രൊഫഷണല്‍
ഏജന്‍സികള്‍ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങള്‍. ഏതൊരു കോര്‍പ്പറേറ്റ് വ്യക്തിയും സ്വമേധയാ പാപ്പരായി പ്രഖ്യാപിക്കുന്നതിനോ, കടം വീട്ടുന്നതിനോ ഉള്ള സമ്പൂര്‍ണ്ണ ചട്ടക്കൂട് സൃഷ്ടിക്കാന്‍ കമ്മിറ്റി ലക്ഷ്യമിടുന്നു.

 

Tags:    

Similar News