പണമയക്കണോ? അറിയാം ഇമ്മീഡിയേറ്റ് പേയ്മെന്റ് സര്‍വീസ്

  പണമിടപാട് രംഗം അതിവേഗം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് കൂടുതല്‍ പേരും ഇലക്ട്രോണിക് പണമിടപാടുകളിലേക്ക് മാറിയിരിക്കുന്നു. അവയ്ക്ക് ദിനംപ്രതി സ്വീകാര്യത ഏറിവരികയുമാണ്. ഇലക്ട്രോണിക് പണമിടപാടുകളിലുടെ സമയം ലാഭിക്കാമെന്നത് മാത്രമല്ല എവിടെയിരുന്നുകൊണ്ടും പണമിടപാടുകള്‍ നടത്താനുള്ള സൗകര്യമുണ്ടെന്നുള്ളതാണ് ആളുകളെ ആകര്‍ഷിക്കുന്നത്. നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (neft), ഇമ്മീഡിയേറ്റ് പേയ്മെന്റ് സര്‍വീസ് (imps), റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ് (rtgs) എന്നിവയാണ് പ്രധാനപ്പെട്ട ഇലക്ട്രോണിക് പണം ഇടപാടുകള്‍. എന്താണ് ഇമ്മീഡിയേറ്റ് പേയ്മെന്റ് സര്‍വീസ് എന്ന് നോക്കാം. ഇമ്മീഡിയേറ്റ് പേയ്മെന്റ് സര്‍വീസ് (ഐഎംപിഎസ്) […]

Update: 2022-01-16 12:19 GMT
trueasdfstory

പണമിടപാട് രംഗം അതിവേഗം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് കൂടുതല്‍ പേരും ഇലക്ട്രോണിക് പണമിടപാടുകളിലേക്ക് മാറിയിരിക്കുന്നു....

 

പണമിടപാട് രംഗം അതിവേഗം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് കൂടുതല്‍ പേരും ഇലക്ട്രോണിക് പണമിടപാടുകളിലേക്ക് മാറിയിരിക്കുന്നു. അവയ്ക്ക് ദിനംപ്രതി സ്വീകാര്യത ഏറിവരികയുമാണ്. ഇലക്ട്രോണിക് പണമിടപാടുകളിലുടെ സമയം ലാഭിക്കാമെന്നത് മാത്രമല്ല എവിടെയിരുന്നുകൊണ്ടും പണമിടപാടുകള്‍ നടത്താനുള്ള സൗകര്യമുണ്ടെന്നുള്ളതാണ് ആളുകളെ ആകര്‍ഷിക്കുന്നത്. നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (neft), ഇമ്മീഡിയേറ്റ് പേയ്മെന്റ് സര്‍വീസ് (imps), റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ് (rtgs) എന്നിവയാണ് പ്രധാനപ്പെട്ട ഇലക്ട്രോണിക് പണം ഇടപാടുകള്‍. എന്താണ് ഇമ്മീഡിയേറ്റ് പേയ്മെന്റ് സര്‍വീസ് എന്ന് നോക്കാം.

ഇമ്മീഡിയേറ്റ് പേയ്മെന്റ് സര്‍വീസ് (ഐഎംപിഎസ്) ഒറ്റത്തവണ വേഗത്തില്‍ പണമിടപാട് നടത്തുന്ന ഒരു സംവിധാനമാണ്. ഐഎംപിഎസ് സംവിധാനം വഴി കൈമാറ്റം ചെയ്യാവുന്ന പരമാവധി തുക 5 ലക്ഷം രൂപയാണ്.

എങ്ങനെ പ്രവര്‍ത്തിക്കുന്നു

നിങ്ങളുടെ മൊബൈലിലൂടെയോ, ലാപ്ടോപ്പിലൂടെയോ, എടിഎമ്മിലൂടെയോ, ഇന്റര്‍നെറ്റ് ബാങ്കിംഗ്് ഉപയോഗിച്ചോ ഇമ്മീഡിയേറ്റ് പേയ്മെന്റ് സര്‍വീസ് പണമിടപാടുകള്‍ നടത്താം. അതിനായി ആരുടെ അക്കൗണ്ടാലേക്കാണോ പണമയക്കുന്നത് അവരുടെ അക്കൗണ്ട് വിവരങ്ങളും ഐഎഫ്എസ്സി നമ്പര്‍ അല്ലെങ്കില്‍ ആധാര്‍ നമ്പറുമാണ് ആവശ്യം. മാത്രമല്ല മൊബൈല്‍ നമ്പറും മൊബൈല്‍ ഐഡന്റിഫൈയര്‍ നമ്പറും അത്യാവശ്യമാണ്.

നേട്ടങ്ങള്‍

നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ ഇമ്മീഡിയേറ്റ് പേയ്മെന്റ് സര്‍വീസ് സുരക്ഷിതമായ ഒന്നാണ്. ഏത് സമയത്ത് വേണമെങ്കിലും ഐഎംപിഎസ് ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. ഓണ്‍ലൈനായി നടത്താമെന്നതും ജനങ്ങള്‍ക്ക് ഏറെ സൗകര്യപ്രദമാണ്.

ഐഎംപിഎസും ആര്‍ടിജിഎസും

റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റും (ആര്‍ടിജിഎസ്) ഐഎംപിഎസ് പോലെ ഒറ്റത്തവണ വേഗത്തില്‍ നടക്കുന്ന പണമിടപാടുകളാണ്. എന്നാല്‍ ആര്‍ടിജിഎസ് സംവിധാനം വഴി കൈമാറ്റം ചെയ്യുവുന്ന കുറഞ്ഞ തുക രണ്ട് ലക്ഷം രൂപയാണ്. കൂടിയ തുകയ്ക്ക് പരിധിയുമില്ല.

എന്‍ഇഎഫ്ടിയും ഐഎംപിഎസും

നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) ഇടപാടുകളള്‍ പല ഘട്ടങ്ങളായിട്ടാണ് നടക്കുന്നത്. അതിനാല്‍, ഫണ്ടുകളുടെ കൈമാറ്റത്തില്‍ അധിക ചാര്‍ജുകള്‍ ഈടാക്കാറുണ്ട്. അത്പോലെ തന്നെ ഇമ്മീഡിയേറ്റ് പേയ്മെന്റ് സര്‍വീസിനും ബാങ്കുകള്‍ വിവിധ തരത്തില്‍ അധിക ചാര്‍ജുകള്‍ ഈടാക്കാറുണ്ട്. പതിനായിരം രൂപ വരെയുള്ള തുകയ്ക്ക് രണ്ടര രൂപയും ജിഎസ്ടിയും, ഒരു ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് അഞ്ച് രൂപയും ജിഎസ്ടിയും, രണ്ട് ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് പതിനഞ്ച് രൂപയും ജിഎസ്ടിയും, രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ ഇരുപത്തിയഞ്ച് രൂപയും ജിഎസ്ടിയുമാണ് സാധരണയായി ഈടാക്കാറുള്ളത്. എങ്കിലും ചില കാര്യങ്ങളില്‍ ഇമ്മീഡിയേറ്റ് പേയ്മെന്റ് സര്‍വീസും നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫറും (എന്‍ഇഎഫ്ടി) തമ്മില്‍ വ്യത്യാസങ്ങളുണ്ട്. ബാങ്കിന്റെ ഇടപാട് സമയങ്ങളില്‍ മാത്രമാണ് എന്‍ഇഎഫ്ടി ഉപയോഗിക്കാനാകുകയുള്ളു. (ഇത് ഇപ്പോള്‍ മാറ്റിയിട്ടുണ്ട്). എന്നാല്‍ ഐഎംപിഎസ് വഴി ഏത് സമയത്തും തുക കൈമാറാ

Tags:    

Similar News