ഗ്രൂപ്പ് ഓഫ് 7 (ജി7)
ലോകത്തിലെ ഏറ്റവും വലിയ വികസിത സമ്പദ് വ്യവസ്ഥകളായ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യു എസ്, യു കെ, കാനഡ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു അന്താരാഷ്ട്ര സ്ഥാപനമാണ് ജി7.
ലോകത്തിലെ ഏറ്റവും വലിയ വികസിത സമ്പദ് വ്യവസ്ഥകളായ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യു എസ്, യു കെ, കാനഡ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു...
ലോകത്തിലെ ഏറ്റവും വലിയ വികസിത സമ്പദ് വ്യവസ്ഥകളായ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യു എസ്, യു കെ, കാനഡ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു അന്താരാഷ്ട്ര സ്ഥാപനമാണ് ജി7. ഈ രാജ്യങ്ങളിലെ നേതാക്കള്‍ അന്താരാഷ്ട്ര സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇടയ്ക്കിടെ യോഗം ചേരുന്നു. ഓരോ അംഗവും മാറി മാറി ജി7 പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നു.
2014 ല്‍ റഷ്യ നീക്കം ചെയ്യപ്പെടുന്നതുവരെ സംഘടന ജി8 എന്നറിയപ്പെട്ടിരുന്നു. ജി7 ഒരു ഔദ്യോഗിക സ്ഥാപനമല്ലാത്തതിനാല്‍ നയങ്ങളും പദ്ധതികളും നടപ്പിലാക്കാന്‍ അധികാരമില്ല.
സാമ്പത്തിക വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ച നടത്തുകയും, ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ജി7 ന്റെ പ്രധാന ലക്ഷ്യം. ജി7 ആരംഭിച്ചത് മുതല്‍, ഗ്രൂപ്പിലെ അംഗങ്ങള്‍ സാമ്പത്തിക പ്രതിസന്ധികള്‍, പണ വ്യവസ്ഥകള്‍, എണ്ണ ക്ഷാമം പോലുള്ള പ്രധാന ലോക പ്രതിസന്ധികള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് ധനസഹായം നല്‍കാനും പ്രതിസന്ധികളില്‍ നിന്ന് മോചനം നേടാനുമുള്ള സംരംഭങ്ങളും കൂട്ടായ്മ ആരംഭിച്ചു. വികസ്വര രാജ്യങ്ങളുടെ കടാശ്വാസം ലക്ഷ്യമിട്ടുള്ള നിരവധി ശ്രമങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ജി8 ലേക്കുള്ള വിപുലീകരണം
1998-ല്‍, യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രേരണയെത്തുടര്‍ന്ന്, റഷ്യയെ ജി7 ലേക്ക് ഒരു പൂര്‍ണ്ണ അംഗമായി ചേര്‍ത്തു. എട്ട് അംഗങ്ങളുടെ ഒരു ഔപചാരിക ഗ്രൂപ്പ് അല്ലെങ്കില്‍ ജി8 സൃഷ്ടിച്ചു. എന്നാല്‍ ജി8 ഹ്രസ്വകാലത്തിനുള്ളില്‍ അവസാനിച്ചു. 2014 ല്‍, ക്രിമിയ പിടിച്ചടക്കുന്നതിനും ഉക്രെയ്നിലെ സംഘര്‍ഷത്തിനും ശേഷം റഷ്യയെ ഈ കൂട്ടായ്മയില്‍ നിന്ന് പുറത്താക്കി. 2021 വരെ, റഷ്യയെ ജി7 ലേക്ക് തിരികെ ക്ഷണിച്ചിട്ടില്ല.
ഗ്രൂപ്പ് ഓഫ് 9 (ജി9)
ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളുള്ള ജനാധിപത്യ രാജ്യങ്ങളാണ് ജി7 ലുള്ളത്. റഷ്യയെ പുറത്താക്കി ഇന്ത്യയെയും ബ്രസീലിനെയും ഉള്‍പ്പെടുത്തി സമിതി വിപുലമാക്കുക എന്ന ആശയമാണ് ജി9 എന്നറിയപ്പെടുന്നത്.