യൂറോപ്യന്‍ പേറ്റന്റ് സംഘടന

യൂറോപ്പില്‍ പേറ്റന്റുകള്‍ നല്‍കുന്നതിനായി 1977 ല്‍ സൃഷ്ടിച്ച ഒരു അന്താരാഷ്ട്ര സംഘടനയാണ് യൂറോപ്യന്‍ പേറ്റന്റ് ഓര്‍ഗനൈസേഷന്‍.

Update: 2022-01-14 23:25 GMT
trueasdfstory

യൂറോപ്പില്‍ പേറ്റന്റുകള്‍ നല്‍കുന്നതിനായി 1977 ല്‍ സൃഷ്ടിച്ച ഒരു അന്താരാഷ്ട്ര സംഘടനയാണ് യൂറോപ്യന്‍ പേറ്റന്റ് ഓര്‍ഗനൈസേഷന്‍....

യൂറോപ്പില്‍ പേറ്റന്റുകള്‍ നല്‍കുന്നതിനായി 1977 ല്‍ സൃഷ്ടിച്ച ഒരു അന്താരാഷ്ട്ര സംഘടനയാണ് യൂറോപ്യന്‍ പേറ്റന്റ് ഓര്‍ഗനൈസേഷന്‍. ജര്‍മ്മനിയിലെ മ്യൂണിക്കിലാണ് യൂറോപ്യന്‍ പേറ്റന്റ് ഓര്‍ഗനൈസേഷന്റെ ആസ്ഥാനം. കൂടാതെ സംഘടനയ്ക്ക് ഭരണപരവും സാമ്പത്തികവുമായ സ്വയംഭരണാധികാരവുമുണ്ട്. യൂറോപ്യന്‍ പേറ്റന്റ് ഓര്‍ഗനൈസേഷന്‍ യൂറോപ്യന്‍ യൂണിയനുമായി നിയമപരമായി ബന്ധിപ്പിച്ചിട്ടില്ലായെന്ന് മാത്രമല്ല, യൂറോപ്യന്‍ യൂണിയന്‍ അംഗ രാഷ്ട്രങ്ങളല്ലാത്ത നിരവധി രാജ്യങ്ങള്‍ പേറ്റന്റ് സംഘടനയില്‍ അംഗങ്ങളുമാണ്.

ലഭിക്കുന്ന പേറ്റന്റ് അപേക്ഷകള്‍ പരിശോധിക്കുകയും യൂറോപ്യന്‍ പേറ്റന്റുകള്‍ നല്‍കലുമാണ് ഓഫീസിന്റെ പ്രധാന പ്രവര്‍ത്തനം. പേറ്റന്റ് സംബന്ധിച്ച വിവരങ്ങളും പരിശീലന സേവനങ്ങളും നല്‍കുന്നതും സംഘടനാ ഉത്തരവാദിത്തങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ പേറ്റന്റുകളുടെ ഗുണനിലവാരം ഐ എസ് ഒ 9001 അനുസരിച്ചുള്ളതാണ്. അംഗങ്ങളായ രാജ്യങ്ങളുടെയും ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളുടെയും പേറ്റന്റ് ഓഫീസുകളുമായി സഹകരിച്ചാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

യൂറോപ്യന്‍ പേറ്റന്റ് അക്കാദമി, അഭിഭാഷകര്‍ക്കും പേറ്റന്റ് ഓഫീസ് ജീവനക്കാര്‍ക്കും ജഡ്ജിമാര്‍ക്കും മറ്റ് താല്‍പ്പര്യമുള്ളവര്‍ക്കും പേറ്റന്റുമായി ബന്ധപ്പെട്ട പരിശീലനം നല്‍കുന്നു. പേറ്റന്റുകള്‍, സാമ്പത്തിക വളര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംവാദം നടത്തുന്നതിന് പേറ്റന്റ് സംഘടനയുടെ ചീഫ് ഇക്കണോമിസ്റ്റ് യൂണിറ്റ് വൈദഗ്ധ്യവും വിശകലനവും നല്‍കുന്നു.

യൂറോപ്യന്‍ പേറ്റന്റ് ഓര്‍ഗനൈസേഷന് രണ്ട് സംഘടനകളാണുള്ളത്. യൂറോപ്യന്‍ പേറ്റന്റ് ഓഫീസ്, അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ എന്നിവയാണവ. പേറ്റന്റ് ഓഫീസ് സംഘടനയുടെ എക്സിക്യൂട്ടീവ് ബോഡിയായി പ്രവര്‍ത്തിക്കുകയും അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ അതിന്റെ സൂപ്പര്‍വൈസറി ബോഡിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. യൂറോപ്യന്‍ പേറ്റന്റ് ഓഫീസിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന അപ്പീല്‍ ബോര്‍ഡുകള്‍ ഒരു സ്വതന്ത്ര ജുഡീഷ്യറിയുടെ റോള്‍ വഹിക്കുന്നു.

 

Tags:    

Similar News