റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ്
റെയില്‍വേ ലെവല്‍ ക്രോസിംഗുകള്‍ക്ക് പകരം റോഡ് ഓവര്‍ ബ്രിഡ്ജുകളും ബൈപാസുകളും കുറഞ്ഞ ചെലവിലും സമയത്തിലും നിര്‍മ്മിക്കുന്നു. സംസ്ഥാനത്തിനകത്ത് റോഡ്, റെയില്‍ ഗതാഗതത്തിന്റെ മെച്ചപ്പെട്ട സുരക്ഷയും സൗകര്യങ്ങളും നടപ്പിലാക്കുക എന്നതും കോര്‍പറേഷന്റെ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
;
റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് (ആര്‍ ബി ഡി സി കെ) കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഒരു സ്വയംഭരണ...
റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് (ആര്‍ ബി ഡി സി കെ) കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്. കേരളത്തിലെ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണം നിയന്ത്രിക്കുന്ന സമിതിയാണിത്. 1999 സെപ്റ്റംബറില്‍ ഒരു ലിമിറ്റഡ് കമ്പനിയായി ആര്‍ ബി ഡി സി കെ നിലവില്‍ വന്നു. കേരള സര്‍ക്കാരിന്റെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഒരു കമ്പനിയാണിത്.
റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തമായി ഫണ്ട് സ്വരൂപിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ്. സംസ്ഥാന പൊതുമരാമത്ത് മന്ത്രിയാണ് കമ്പനിയുടെ ചെയര്‍മാന്‍. കോര്‍പറേഷന്‍ ഹെഡ് ഓഫീസ് കൊച്ചിയിലും റീജിയണല്‍ ഓഫീസ് തിരുവനന്തപുരത്തും പ്രവര്‍ത്തിക്കുന്നു. കോര്‍പറേഷന്‍ പ്രധാനമായും ഭൂമി, റോഡ് പദ്ധതികള്‍, റെയില്‍വേ എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഓവര്‍ ബ്രിഡ്ജ് പ്രോജക്ടുകള്‍, ടോള്‍ പിരിവ് അവകാശങ്ങള്‍, നിര്‍മ്മാണത്തിലിരിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കുക എന്നിവയെല്ലാം റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ കീഴിലുള്ള ഉത്തരവാദിത്തങ്ങളാണ്.
കേരളത്തിന്റെ വികസനത്തിനായി മെച്ചപ്പെട്ട ഉ്തപാദനക്ഷമതയ്ക്കും ഗതാഗത സൗകര്യങ്ങള്‍ക്കുമായി റോഡുകള്‍, മേല്‍പ്പാലങ്ങള്‍, മറ്റ് ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ ഒരു വികസിത മേഖല സൃഷ്ടിക്കുക എന്നതാണ് ആര്‍ ബി ഡി സി കെ ലക്ഷ്യമിടുന്നത്. റെയില്‍വേ ലെവല്‍ ക്രോസിംഗുകള്‍ക്ക് പകരം റോഡ് ഓവര്‍ ബ്രിഡ്ജുകളും ബൈപാസുകളും കുറഞ്ഞ ചെലവിലും സമയത്തിലും നിര്‍മ്മിക്കുന്നു. സംസ്ഥാനത്തിനകത്ത് റോഡ്, റെയില്‍ ഗതാഗതത്തിന്റെ മെച്ചപ്പെട്ട സുരക്ഷയും സൗകര്യങ്ങളും നടപ്പിലാക്കുക എന്നതും കോര്‍പറേഷന്റെ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.