തല്‍ക്കാലത്തേയ്ക്കുള്ള പണാവശ്യത്തിന് ക്രെഡിറ്റ് ലൈന്‍ വായ്പകള്‍

  നിങ്ങളുടേത് ഇടക്കാല പണദൗര്‍ലഭ്യമാണെങ്കില്‍, രണ്ടോ മൂന്നോ വര്‍ഷത്തിന് ശേഷം പണം കൈയ്യിലെത്തുമെന്ന് കരുതുന്നുണ്ടെങ്കില്‍ ക്രെഡിറ്റ് ലൈന്‍ വായ്പകള്‍ പരീക്ഷിക്കാം. വരുമാനത്തില്‍ അനിശ്ചിതാവസ്ഥയുണ്ടാകുന്ന സാഹചര്യങ്ങളില്‍ പരിഗണിക്കാവുന്ന താരതമ്യേന റിസ്‌ക് കുറവുള്ള വായ്പകളാണ് ഇത്. പ്രത്യേകിച്ച് സ്വയം തൊഴില്‍ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് വരുമാനത്തില്‍ എപ്പോഴും അനിശ്ചിതത്വമുണ്ടാകും. കാര്യങ്ങള്‍ പ്രതിക്ഷിച്ച പോലെ നടന്നുകൊള്ളണമെന്നില്ല. അത്തരം സാഹചര്യങ്ങളിലാണ് ക്രെഡിറ്റ് ലൈന്‍ വായ്പകള്‍ പരിഗണിക്കാവുന്നത്. സ്വയം തൊഴില്‍ സംരംഭകരും മറ്റ് അനിശ്ചിതത്വം നിറഞ്ഞ തൊഴില്‍ ചെയ്യുന്നവര്‍ ക്രെഡിറ്റ് ലൈന്‍ വായ്പകള്‍ പലപ്പോഴും […]

Update: 2022-01-13 05:38 GMT
trueasdfstory

നിങ്ങളുടേത് ഇടക്കാല പണദൗര്‍ലഭ്യമാണെങ്കില്‍, രണ്ടോ മൂന്നോ വര്‍ഷത്തിന് ശേഷം പണം കൈയ്യിലെത്തുമെന്ന് കരുതുന്നുണ്ടെങ്കില്‍ ക്രെഡിറ്റ് ലൈന്‍...

 

നിങ്ങളുടേത് ഇടക്കാല പണദൗര്‍ലഭ്യമാണെങ്കില്‍, രണ്ടോ മൂന്നോ വര്‍ഷത്തിന് ശേഷം പണം കൈയ്യിലെത്തുമെന്ന് കരുതുന്നുണ്ടെങ്കില്‍ ക്രെഡിറ്റ് ലൈന്‍ വായ്പകള്‍ പരീക്ഷിക്കാം. വരുമാനത്തില്‍ അനിശ്ചിതാവസ്ഥയുണ്ടാകുന്ന സാഹചര്യങ്ങളില്‍ പരിഗണിക്കാവുന്ന താരതമ്യേന റിസ്‌ക് കുറവുള്ള വായ്പകളാണ് ഇത്. പ്രത്യേകിച്ച് സ്വയം തൊഴില്‍ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് വരുമാനത്തില്‍ എപ്പോഴും അനിശ്ചിതത്വമുണ്ടാകും.

കാര്യങ്ങള്‍ പ്രതിക്ഷിച്ച പോലെ നടന്നുകൊള്ളണമെന്നില്ല. അത്തരം സാഹചര്യങ്ങളിലാണ് ക്രെഡിറ്റ് ലൈന്‍ വായ്പകള്‍ പരിഗണിക്കാവുന്നത്. സ്വയം തൊഴില്‍ സംരംഭകരും മറ്റ് അനിശ്ചിതത്വം നിറഞ്ഞ തൊഴില്‍ ചെയ്യുന്നവര്‍ ക്രെഡിറ്റ് ലൈന്‍ വായ്പകള്‍ പലപ്പോഴും സ്വീകരിക്കറുണ്ട്. സ്ഥിരവരുമാനമുള്ളവര്‍ക്കും ശമ്പളക്കാര്‍ക്കു വേണ്ടിയും ഇവ ബാങ്കുകളും ഫിന്‍ടെക് കമ്പനികളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും അനുവദിക്കാറുണ്ട്.

എന്താണ് ക്രെഡിറ്റ് ലൈന്‍ വായ്പ?

ഇത് ഒരു ഓവര്‍ ഡ്രാഫ്റ്റ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ട വായ്പ തുകയ്ക്ക് മുഴുവനായും പലിശ അടയ്‌ക്കേണ്ടതില്ല. നിങ്ങളുടെ അപേക്ഷ ശരിവച്ച് ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചാല്‍ ആവശ്യം അനുസരിച്ച് പണം എടുത്താല്‍ മതി. പലിശ നല്‍കേണ്ടതും എടുക്കുന്ന തുകയ്ക്ക് മാത്രം. വായ്പ അനുവദിക്കപ്പെട്ടു കഴിഞ്ഞാല്‍ ഉപയോക്താവിന് ആവശ്യാനുസരണം പണം എടുക്കാം. പിന്‍വലിക്കുന്ന പണത്തിന് മാത്രം പലിശ നല്‍കിയാല്‍ മതിയാകും. ഓവര്‍ഡ്രാഫ്റ്റ് സംവിധാനമെന്നോ ക്രെഡിറ്റ് കാര്‍ഡിന്റെ മറ്റൊരു രൂപമെന്നോ എല്ലാം ഇതിനെ വിളിക്കാം.

ഉദാഹരണത്തിന് മൂന്ന് ലക്ഷം രൂപ ക്രെഡിറ്റ് ലൈന്‍ വായ്പ അഞ്ച് വര്‍ഷത്തേയ്ക്ക് അനുവദിച്ചു എന്ന് കരുതുക. അത്യാവശ്യത്തിന് നമ്മള്‍ എടുക്കുന്നത് ഒരു ലക്ഷം രൂപയാണെങ്കില്‍ ബാക്കി രണ്ട് ലക്ഷം അക്കൗണ്ടില്‍ തന്നെ കിടക്കും. എടുക്കുന്ന തുകയ്ക്ക്് മാസം പലിശ അടയ്ക്കാം. അക്കൗണ്ടില്‍ നിന്ന് ആവശ്യം നിറവേറ്റാന്‍ എടുത്ത ഒരു ലക്ഷം രൂപ പണം കൈയ്യില്‍ വരുന്നതനുസരിച്ച് ഒറ്റയടിക്കോ ഇ എം ഐ ആയിട്ടോ തിരച്ചടയ്ക്കാം.

പലിശ നിരക്ക്

വായ്പ ക്ഷമത, ക്രെഡിറ്റ് സ്‌കോര്‍ എന്നിവ പരിഗണിച്ച് 10 മുതല്‍ 15 ശതമാനം വരെയാകും ക്രെഡിറ്റ് ലൈന്‍ വായ്പയുടെ പലിശ നിരക്ക്. ക്രെഡിറ്റ് കാര്‍ഡ് വായ്പകളുടെ പലിശ നിരക്കിനേക്കാള്‍ ഏറെ കുറവാണ് ഇത്. ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക് നിരക്ക് 36 ശതമാനമാണ്. വ്യക്തിഗത വായ്പയുടെ അതേ നിരക്കില്‍ ഒ ഡി ലഭിക്കുന്നു എന്നതാണ് ഇത്തരം വായ്പകളുടെ ഗുണം.

തിരഞ്ഞെടുക്കാം

നിങ്ങളുടെ പണാവശ്യം ദീര്‍ഘകാലത്തേക്കുള്ളതാണെങ്കില്‍ ഈ വായ്പ ഒഴിവാക്കാം. അതേ സമയം ഏറ്റവും കുറഞ്ഞ കാലത്തേക്കാണ് പണത്തിന് ആവശ്യമെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് പോലുുള്ള വായ്പകളാണ് നല്ലത്. ഇതിനിടയിലുള്ള കാലത്തേക്കാണ് പണം ആവശ്യമെങ്കില്‍ ക്രെഡിറ്റ് ലൈന്‍ വായ്പ പരിഗണിക്കാം.

ഒരിക്കല്‍ എടുത്ത തുക പലിശ ചേര്‍ത്ത് തിരിച്ചടച്ചാല്‍ ക്രെഡിറ്റ് ലൈന്‍ ലിമിറ്റ് പഴയതുപോലെ ആകും ഇവിടെ. അനുവദിക്കപ്പെട്ട തുക പല ഘട്ടങ്ങളിലായി പിന്‍വലിക്കാം. തവണ കൂടുന്നതിനനുസരിച്ച് അധിക ചാര്‍ജ് നല്‍കേണ്ടതില്ല. മൂന്ന് വര്‍ഷം വരെ തുടര്‍ച്ചയായി ഇത് നിലനിര്‍ത്താം.

 

Tags:    

Similar News