എന്താണ് ബിറ്റ്‌കോയിൻ?
കറന്‍സിയുടെ മൂല്യത്തില്‍ പെട്ടെന്ന് ഇടിവുകള്‍ സംഭവിക്കാം. ബിറ്റ്കോയിനുകളുടെ എണ്ണം കൂടാത്തതിനാല്‍ മൂല്യം പെട്ടെന്ന് നഷ്ടപ്പെടുമെന്ന ഭയം ആവശ്യമില്ല.
സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനായി ഇന്റര്‍നെറ്റിന്റെ സഹായത്തോടെ വികസിപ്പിച്ച ഡിജിറ്റല്‍ കറന്‍സിയാണ് ബിറ്റ്കോയിന്‍. 2008 ല്‍ സതോഷി...
സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനായി ഇന്റര്‍നെറ്റിന്റെ സഹായത്തോടെ വികസിപ്പിച്ച ഡിജിറ്റല്‍ കറന്‍സിയാണ് ബിറ്റ്കോയിന്‍. 2008 ല്‍ സതോഷി നകമോട്ടോ എന്ന ജപ്പാന്കാരനാണ് ഈ ആശയം ആദ്യമായി അവതരിപ്പിച്ചതെന്ന് കരുതപ്പെടുന്നു.
പരമ്പരാഗത ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനങ്ങളേക്കാള്‍ കുറഞ്ഞ ഇടപാട് ഫീസ് ബിറ്റ്കോയിന്‍ വാഗ്ദാനം ചെയ്യുന്നു. സര്‍ക്കാര്‍ നല്‍കുന്ന കറന്‍സികളില്‍ നിന്ന് വ്യത്യസ്തമായി ഇത് ഒരു വികേന്ദ്രീകൃത അതോറിറ്റിയായാണ് പ്രവര്‍ത്തിക്കുന്നത്. ബിറ്റ്കോയിന്‍ ഭൗതിക രൂപത്തിലുള്ള പണമല്ല. മറിച്ച് ഡിജിറ്റല്‍ നാണയമാണ്. ഇത് ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ കോഡാണ്. ബിറ്റ്കോയിനു പുറമെ മറ്റനേകം ക്രിപ്‌റ്റോകറന്‍സികളും വിപണിയില്‍ ലഭ്യമാണ്.
എല്ലാ ബിറ്റ്‌കോയിന്‍ ഇടപാടുകളും 'മൈനിംഗ് പ്രക്രിയ വഴി കമ്പ്യൂട്ടിംഗ് പവര്‍ ഉപയോഗിച്ച് പരിശോധിക്കപ്പെടുന്നു. നിലവില്‍ ബാങ്കുകളോ സര്‍ക്കാരോ ഇത്തരം ഡിജിറ്റല്‍ ഇടപാടുകളെ അനുകൂലിക്കുന്നില്ല. ക്രിപ്റ്റോഗ്രാഫിയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഇത് ക്രിപ്റ്റോകറന്‍സിയെന്നും അറിയപ്പെടുന്നു.
ബിറ്റ്കോയിന്റെ ഗുണങ്ങള്‍
- ഗവണ്മെന്റ് കറന്‍സികള്‍ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളെ അപേക്ഷിച്ച് കുറഞ്ഞ ഇടപാട് ഫീസും, വേഗത്തിലുള്ള പ്രോസസ്സിംഗും പോലുള്ള നിരവധി ആനുകൂല്യങ്ങള്‍ ബിറ്റ്കോയിന്‍ വാഗ്ദാനം ചെയ്യുന്നു.
- അന്താരാഷ്ട്ര കൈമാറ്റങ്ങള്‍ക്ക് ബിറ്റ്കോയിന്‍ ഉപയോഗപ്രദമാണ്.
- ലൈറ്റനിംഗ് നെറ്റ് വര്‍ക്ക് പോലുള്ള സാങ്കേതിക വികസനത്തെ തുടര്‍ന്ന് ബിറ്റ്കോയിന്‍ പേയ്‌മെന്റുകള്‍ നടത്താനുള്ള സാധ്യത മെച്ചപ്പെട്ടു.
- ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്തവര്‍ക്കും ബിറ്റ്കോയിന്‍ ഇടപാടുകള്‍ നടത്താം.
ബിറ്റ്കോയിന്‍ വഴി നിരവധി തട്ടിപ്പുകള്‍ നടക്കുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് ബാങ്കുകള്‍ ഈ സംവിധാനത്തെ പിന്തുണയ്ക്കാതിരുന്നു. ഇത് ബിറ്റ്കോയിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു.
ബിറ്റ്കോയിന്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ഇടനിലക്കാരില്ല. അതിനാല്‍ ഫീസോ സേവന നിരക്കുകളോ ഇതിന് ഉള്‍പ്പെടുന്നില്ല. എന്നിരുന്നാലും ഇടപാടുകള്‍ നടത്താന്‍ ഉപയോക്താക്കള്‍ ബിറ്റ്കോയിന്റെ ബ്ലോക്ക്ചെയിന്‍ നെറ്റ് വര്‍ക്ക് ഫീസ് നല്‍കേണ്ടതുണ്ട്. വേഗത്തില്‍ ഇടപാടുകള്‍ നടത്താന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. കറന്‍സിയുടെ മൂല്യത്തില്‍ പെട്ടെന്ന് ഇടിവുകള്‍ സംഭവിക്കാം. ബിറ്റ്കോയിനുകളുടെ എണ്ണം കൂടാത്തതിനാല്‍ മൂല്യം പെട്ടെന്ന് നഷ്ടപ്പെടുമെന്ന ഭയം ആവശ്യമില്ല.