വിവരമറിയാനുള്ള അവകാശം ചില്ലറയല്ല

  തുറന്ന സുതാര്യമായ ഒരു ഭരണ സംവിധാനം ഉറപ്പാക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ 1997 ല്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ തുടര്‍ച്ചയായി 2002 ല്‍ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് നടപ്പാക്കി. സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് സുതാര്യത കൈവന്നുവെ ങ്കിലും ജനങ്ങളുടെ അവകാശമായി അത് മാറിയില്ല എന്നതായിരുന്നു ആ നിയമത്തിലെ കുറവ്. ഇതിനും കൂടി പരിഹാരമായി കേന്ദ്ര സര്‍ക്കാര്‍ 2005 ല്‍ വിവരാവകാശ നിയമം പാസ്സാക്കി. നേരത്തെയുള്ള നിയമത്തിന്റെ ബദലായിരുന്നു ഇത്. ജനങ്ങളുടെ അറിയാനുള്ള അവകാശം നിര്‍വ്വചിച്ചുകൊണ്ടുള്ള […]

Update: 2022-01-12 07:00 GMT
trueasdfstory

തുറന്ന സുതാര്യമായ ഒരു ഭരണ സംവിധാനം ഉറപ്പാക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ 1997 ല്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ...

 

തുറന്ന സുതാര്യമായ ഒരു ഭരണ സംവിധാനം ഉറപ്പാക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ 1997 ല്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ തുടര്‍ച്ചയായി 2002 ല്‍ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് നടപ്പാക്കി. സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് സുതാര്യത കൈവന്നുവെ ങ്കിലും ജനങ്ങളുടെ അവകാശമായി അത് മാറിയില്ല എന്നതായിരുന്നു ആ നിയമത്തിലെ കുറവ്. ഇതിനും കൂടി പരിഹാരമായി കേന്ദ്ര സര്‍ക്കാര്‍ 2005 ല്‍ വിവരാവകാശ നിയമം പാസ്സാക്കി. നേരത്തെയുള്ള നിയമത്തിന്റെ ബദലായിരുന്നു ഇത്. ജനങ്ങളുടെ അറിയാനുള്ള അവകാശം നിര്‍വ്വചിച്ചുകൊണ്ടുള്ള നിയമമാണ് വിവരാവകാശ നിയമം. 2005 ലാണ് ഇത് പാര്‍ലമെന്റ് പാസ്സാക്കിയത്. സര്‍ക്കാരുമായി ബന്ധപ്പെട്ട മേഖലകളില്‍ നിന്ന് ആവശ്യപ്പെടുന്ന വിവരങ്ങള്‍ ലഭിക്കുക ഏതൊരു പൗരന്റേയും അവകാശമാണ്. അത് ആവശ്യപ്പെട്ട മുപ്പത് ദിവസത്തിനകം നല്‍കാന്‍ ബന്ധപ്പെട്ട പൊതുമേഖല ഉദ്യോഗസ്ഥന്‍ ബാധ്യസ്ഥനാണ്. അപേക്ഷകന്റെ ജീവന്‍, വ്യക്തി സ്വാതന്ത്ര്യം എന്നിവ സംബന്ധിക്കുന്ന കാര്യമാണെങ്കില്‍ അതിന്റെ സമയ പരിധി 48 മണിക്കൂറാണ്. എല്ലാ പൊതു അധികാര കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരും രേഖകള്‍ കംപ്യൂട്ടറുകളില്‍ സൂക്ഷിക്കുകയും ചില വിഭാഗത്തിലെ വിവരങ്ങള്‍ പൊതുവില്‍ ലഭ്യമാക്കുകയും വേണമെന്നും ഈ നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്.

വിവരാവകാശം മൗലിക അവകാശമല്ല. പക്ഷേ ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം കൃത്യമായ വിവരലഭ്യതയെ അടിസ്ഥാനപ്പെടുത്തിയായതുകൊണ്ട് തുല്യ പ്രാധാന്യമുള്ള നിയമമായി ഇത് മാറുന്നു. വിവരാവകാശ നിയമം 2005 പ്രകാരം ഇതിന്റെ പരിധിയില്‍ വരുന്ന അധികാരികളെ പൊതു അധികാരികള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. പൊതു വിവര ഉദ്യോഗസ്ഥന്‍ (പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍) തന്റെ അര്‍ധ ജുഡീഷ്യല്‍ അധികാരം ഉപയോഗിച്ച് ലഭിക്കുന്ന അപേക്ഷകളിന്‍മേല്‍ തീര്‍പ്പ് കല്പിക്കാം. ഇന്ത്യയൊട്ടാകെ ബാധകമായ ഈ നിയമത്തിന് കീഴില്‍ ഭരണഘടനാപരമായ എല്ലാ സ്ഥാപനങ്ങളും പാര്‍ലമെന്റ് അല്ലെങ്കില്‍ സംസ്ഥാന നിയമസഭകള്‍ വഴി നിലവില്‍ വന്ന സ്ഥാപനങ്ങളും ഉള്‍പ്പെടും. പൊതുവില്‍ ഉള്ള സ്ഥാപനങ്ങള്‍ എന്ന നിലയ്ക്ക് രാഷ്ട്രീയ പാര്‍ട്ടികളെ കൂടി ഉള്‍പെടുത്താന്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ ഉത്തരവിട്ടിരുന്നുവെങ്കിലും അതിനെതിരെ പാര്‍ലമെന്റ് നിയമം പാസാക്കി. വിവരാവകാശ നിയമം 2019 ല്‍ ഭേദഗതിക്ക് വിധേയമായി. അത് വഴി അധികാരങ്ങളില്‍ വെള്ളം ചേര്‍ത്തു എന്ന ആരോപണം നിലനില്കുന്നുണ്ട്.

 

Tags:    

Similar News