ഡെബിറ്റ് കാര്‍ഡുകളെ അറിയാം

ക്രെഡിറ്റ് കാര്‍ഡ് വായ്പയായി പണം അക്കൗണ്ടുടമയ്ക്ക് നല്‍കുമ്പോള്‍ ഡെബിറ്റ് കാര്‍ഡില്‍ ചെലവാക്കുന്ന തുക നിങ്ങളുടെ അക്കൗണ്ടിലെ പണം തന്നെയാണ്.

Update: 2022-01-12 03:08 GMT
trueasdfstory

ആധുനിക ലോകത്ത് സാമ്പത്തിക ഇടപാടുകളില്‍ ഒഴിച്ചുകൂടാനാവാത്തതാണ് ഡെബിറ്റ് കാര്‍ഡുകള്‍. നിത്യജീവിതത്തിലെ അനവധി കാര്യങ്ങള്‍ക്ക് ഡെബിറ്റ്...

 

ആധുനിക ലോകത്ത് സാമ്പത്തിക ഇടപാടുകളില്‍ ഒഴിച്ചുകൂടാനാവാത്തതാണ് ഡെബിറ്റ് കാര്‍ഡുകള്‍. നിത്യജീവിതത്തിലെ അനവധി കാര്യങ്ങള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരാണ് നമ്മള്‍. എ ടി എം മെഷിനുകളില്‍ നിന്ന് പണം എടുക്കുന്നതിനും പണം നിക്ഷേപിക്കുന്നതിനും മാത്രമല്ല നമ്മടെ യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കുന്നതിനും സാധനങ്ങള്‍ വാങ്ങുന്നതിനും ഓണ്‍ലൈന്‍ പണമിടപാടിനും എ ടി എം കാര്‍ഡുകള്‍ നിരന്തരമായി ഉപയോഗിക്കുന്നുണ്ട്.

നമ്മുടെ സേവിംഗ്‌സ് അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് ഡെബിറ്റ് കാര്‍ഡുകള്‍ ലഭിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡും അക്കൗണ്ടുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും ഇവിടെ ഒരു വ്യത്യാസമുണ്ട്. ക്രെഡിറ്റ് കാര്‍ഡ് വായ്പയായി പണം അക്കൗണ്ടുടമയ്ക്ക് നല്‍കുമ്പോള്‍ ഡെബിറ്റ് കാര്‍ഡില്‍ ചെലവാക്കുന്ന തുക നിങ്ങളുടെ അക്കൗണ്ടിലെ പണം തന്നെയാണ്. പി ഒ എസ് മെഷിന്‍, എ ടി എം അടക്കമുള്ള വിവിധങ്ങളായ പേയ്‌മെന്റ് ഔട്ടലെറ്റ് വഴി അക്കൗണ്ടില്‍ പ്രവേശിച്ചാണ് സാധനങ്ങള്‍ വാങ്ങുമ്പോഴും ബില്ലുകള്‍ അടയ്ക്കുമ്പോഴും പണകൈമാറ്റം സാധ്യമാകുന്നത്.

എ ടി എം കാര്‍ഡുകളില്‍ നിന്ന് ഡെബിറ്റ് കാര്‍ഡ് വ്യത്യസ്തമാണ്. പണം പിന്‍വലിക്കല്‍, ഡിപ്പോസിറ്റ്, തുടങ്ങിയ ആവശ്യങ്ങള്‍ക്കായി മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നതാണ് എ ടി എം കാര്‍ഡുകള്‍. ബില്ലടയ്ക്കല്‍, സാധനങ്ങള്‍ വാങ്ങല്‍ എന്നിങ്ങനെ വിശാല ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് ഡെബിറ്റ് കാര്‍ഡ്. അതേസമയം ഡെബിറ്റ് കാര്‍ഡുപയോഗിച്ച് എടിഎം ഇടപാടും നടത്താം. അതുകൊണ്ട് ഇതിനെ എ ടി എം കാര്‍ഡെന്നും വിശേഷിപ്പിക്കാറുണ്ട്. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വേഗത്തിലും എളുപ്പത്തിലും ഇടപാടുകള്‍ നടത്താം.

നാലക്ക പിന്‍നമ്പര്‍ നല്‍കി എടിഎമ്മില്‍ ഇത് ഉപയോഗിക്കാം. ഓണ്‍ലൈന്‍ ഇടപാടിന് ഇത് ഉപയോഗിക്കുമ്പോള്‍ കാര്‍ഡിലെ 16 അക്ക നമ്പര്‍ നല്‍കേണ്ടതുണ്ട്. കൂടാതെ കാര്‍ഡിന് പിന്നിലുള്ള സി വി വി നമ്പറും നല്‍കണം. കാലാവധി തീരുന്ന മാസവും വര്‍ഷവും കാര്‍ഡില്‍ സൂചിപ്പിച്ചിട്ടുണ്ടാകും, ഇതും കാര്‍ഡിലെ പേരും നല്‍കണം. പിന്നീട് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള റെജിസ്‌ട്രേഡ് മൊബൈലിലേക്ക് ഒ ടി പി വരുകയും ഇത് എന്റര്‍ ചെയ്യുകയും വേണം. ഇതോടെ ഇടപാട് പൂര്‍ത്തിയാകുന്നു. എല്ലാ ബാങ്കുകളും ഇപ്പോള്‍ സേവിംഗ്‌സ് അക്കൗണ്ടിനോടൊപ്പം ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്നുണ്ട്.

 

Tags:    

Similar News