വിവരാവകാശ കമ്മീഷനുകള്‍ ആർക്കുവേണ്ടി?

വിവരാവകാശ സംവിധാനത്തെ നിയന്ത്രിക്കുന്നത് രണ്ട് പ്രധാന അധികാര കേന്ദ്രങ്ങളാണ്. കേന്ദ്ര വിവരാവകാശ കമ്മീഷനും സംസ്ഥാന വിവരാകാശ കമ്മീഷനും.

Update: 2022-01-11 05:08 GMT
trueasdfstory

വിവരാവകാശ സംവിധാനത്തെ നിയന്ത്രിക്കുന്നത് രണ്ട് പ്രധാന അധികാര കേന്ദ്രങ്ങളാണ്. കേന്ദ്ര വിവരാവകാശ കമ്മീഷനും സംസ്ഥാന വിവരാകാശ കമ്മീഷനും....

വിവരാവകാശ സംവിധാനത്തെ നിയന്ത്രിക്കുന്നത് രണ്ട് പ്രധാന അധികാര കേന്ദ്രങ്ങളാണ്. കേന്ദ്ര വിവരാവകാശ കമ്മീഷനും സംസ്ഥാന വിവരാകാശ കമ്മീഷനും. കേന്ദ്ര സര്‍ക്കാരിന്ന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും പൊതു മേഖല സ്ഥാപനങ്ങളും കേന്ദ്ര വിവരാവകാശ കമ്മീഷന്റെ പരിധിയില്‍ വരും. മുഖ്യ വിവരാവകാശ കമ്മീഷണറും പത്തില്‍ കൂടാത്ത അംഗങ്ങളും ഉള്‍പ്പെട്ടതാണ് കേന്ദ്ര വിവരാവകാശ കമ്മിഷന്‍. ഒരു കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം ഇവരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. 2005 ഒക്ടോബറില്‍ രാജ്യത്തെ ആദ്യ വിവരാവകാശ കമ്മീഷണറായി വാജാത്ത് ഹബീബുള്ള നിയമിതനായി.

 

സംസ്ഥാന സര്‍ക്കാരിന്ന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും പൊതു മേഖല സ്ഥാപനങ്ങളും സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പരിധിയില്‍ വരും. സംസ്ഥാന വിവരാവകാശ കമ്മീഷണറും പത്തില്‍ കൂടാത്ത അംഗങ്ങളും ഉള്‍പ്പെട്ടതാണ് കമ്മിഷന്‍. മുഖ്യ മന്ത്രി പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട ഒരു നാലംഗ സമിതിയുടെ ശുപാര്‍ശപ്രകാരം ഇതിലേക്കുള്ള നിയമനങ്ങള്‍ സംസ്ഥാന ഗവര്‍ണ്ണര്‍ നടത്തുന്നു.

Tags:    

Similar News