'ഇന്‍സഫിഷ്യന്റ് ബാലന്‍സ്', പണം പോകുന്നത് ഒഴിവാക്കാം

സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളില്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കുക വിഷമകരമാണ്. ആവശ്യങ്ങള്‍ ഏറുകയും സാമ്പത്തിക ഉറവിടം പരിമിതപ്പെടുകയും ചെയ്യുമ്പോള്‍ അക്കൗണ്ടില്‍ നിന്ന് പണം ഉറ്റിയെടുക്കുക സ്വാഭാവികമാണ്. എന്നാല്‍ ഇത് നിങ്ങള്‍ക്ക് വീണ്ടും സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്നറിയുക. കാരണം അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാതെ, അത് അറിയാതെ നിങ്ങള്‍ എ ടി എം ഉപയോഗിക്കുമ്പോള്‍ ഇത് ഒരു 'ഇടപാട്' തന്നെയായിട്ടാണ് ബാങ്കുകള്‍ കാണുന്നത്. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം സ്‌ക്രീനില്‍ തെളിയുന്ന 'ഇന്‍സഫിഷ്യന്റ് ബാലന്‍സ്' അക്കൗണ്ടില്‍ പണമില്ല എന്ന […]

Update: 2022-01-11 06:15 GMT
trueasdfstory

സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളില്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കുക വിഷമകരമാണ്. ആവശ്യങ്ങള്‍ ഏറുകയും സാമ്പത്തിക...

സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളില്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കുക വിഷമകരമാണ്. ആവശ്യങ്ങള്‍ ഏറുകയും സാമ്പത്തിക ഉറവിടം പരിമിതപ്പെടുകയും ചെയ്യുമ്പോള്‍ അക്കൗണ്ടില്‍ നിന്ന് പണം ഉറ്റിയെടുക്കുക സ്വാഭാവികമാണ്. എന്നാല്‍ ഇത് നിങ്ങള്‍ക്ക് വീണ്ടും സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്നറിയുക. കാരണം അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാതെ, അത് അറിയാതെ നിങ്ങള്‍ എ ടി എം ഉപയോഗിക്കുമ്പോള്‍ ഇത് ഒരു 'ഇടപാട്' തന്നെയായിട്ടാണ് ബാങ്കുകള്‍ കാണുന്നത്. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം സ്‌ക്രീനില്‍ തെളിയുന്ന 'ഇന്‍സഫിഷ്യന്റ് ബാലന്‍സ്' അക്കൗണ്ടില്‍ പണമില്ല എന്ന സന്ദേശം മാത്രമാണ്. പക്ഷെ, നിങ്ങളുടെ അക്കൗണ്ട് കാലിയാണ് എന്ന് നിങ്ങളെ അറിയിക്കുന്നതും ഒരു സേവനമായിട്ടാണ് ബാങ്ക് കണക്കാക്കുന്നത്. സേവനമായി കാണുമ്പോള്‍ അതിന് പണം നല്‍കേണ്ടി വരുന്നു. അല്ലെങ്കില്‍ ഈടാക്കുന്നു. അതുകൊണ്ട് ബാങ്ക് ഇതിന് ചാര്‍ജുമെടുക്കും. അതായത്, പണം കിട്ടിയുമില്ല, ചാര്‍ജായി മറ്റൊരു തുക നഷ്ടമാകുകയും ചെയ്യും.

സൗജന്യം

സാധാരണ നിലയില്‍ എ ടി എം ഉപയോഗം മെട്രോ നഗരങ്ങളില്‍ മാസം എട്ട് തവണ സൗജന്യമാണ്. അക്കൗണ്ടുടമകളുടെ ബാങ്ക് ഏതാണോ അവരുടെ എടിഎമ്മില്‍ അഞ്ചും മറ്റ് സ്ഥാപനങ്ങളുടേതാണെങ്കില്‍ മൂന്നു തവണയുമാണ് ഇങ്ങനെ സൗജന്യ ഇടപാട് അനുവദിക്കുക. മെട്രോ നഗരങ്ങളല്ലെങ്കില്‍ 10 തവണ സൗജന്യമായി എ ടി എം ഉപയോഗിക്കാം. സ്വന്തം ബാങ്കില്‍ നിന്ന് അഞ്ച് തവണയും മറ്റ് ബാങ്കുകളുടെ എ ടി എംല്‍ നിന്ന് അഞ്ച് തവണയും. എസ് ബി ഐ ഇത്തരത്തിലാണ് സൗജന്യ എ ടി എം ഉപയോഗം ക്രമപ്പെടുത്തിയിരിക്കുന്നത്.

25 രൂപ നഷ്ടം

മറ്റ് ബാങ്കുകളും ഏതാണ്ട് ഇതേ ക്രമത്തിലാണ് ഉപയോഗം ക്രമപ്പെടുത്തിയിരിക്കുന്നത്. കൂടുതലായി നടത്തുന്ന ഇടപാടുകള്‍ക്ക് പണം നല്‍കണം. ഇതിന് പുറമേയുള്ള ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുന്നുണ്ട്. ട്രാന്‍സാക്ഷന്‍ ഒന്നിന് 20 രൂപയും ജി എസ് ടിയുമാണ് ഇങ്ങനെ ഈടാക്കുക. പക്ഷെ, ഇങ്ങനെ അക്കൗണ്ടില്‍ പണമില്ലാതെ പരാജയപ്പെടുന്ന എ ടി എം ഇടപാടിന് 25 രൂപയും ജിഎസ്ടിയും ഈടാക്കുന്ന ബാങ്കുകളും ഉണ്ട്.

മിസ്ഡ് കോള്‍ നല്‍കാം

അതുകൊണ്ട് സേവിംഗ്‌സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താനാകാത്ത വിധം പ്രാരാബ്ധക്കാരനാണ് നിങ്ങളെങ്കില്‍ ഇത്തരം സാഹസത്തിന് മുതിര്‍ന്ന് വീണ്ടും നഷ്ടം വരുത്താതെ എസ് എം എസ് അയച്ചോ മിസ്ഡ് കോള്‍ നല്‍കിയോ ബാക്കി തുക അറിയാവുന്നതാണ്. എല്ലാ ബാങ്കും ഇതിനുള്ള നമ്പറുകള്‍ പൊതു ഉപയോഗത്തിന് നല്‍കിയിട്ടുണ്ട്. അതാത് ബാങ്കില്‍ നേരിട്ടോ, വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ഈ നമ്പറുകള്‍ എടുക്കാവുന്നതാണ്. ഒരു വര്‍ഷം എത്ര തവണയാണ് 'ഇന്‍സഫിഷ്യന്റ് ബാലന്‍സ്' സന്ദേശം നമുക്ക് കാണേണ്ടി വരിക. ഇതിനെല്ലാം പണം നല്‍കേണ്ടി വരും. ഓര്‍ക്കുക, ചെറിയൊരു ജാഗ്രത കുറവില്‍ ചെറുതല്ലാത്ത നഷ്ടമാണ് വരുന്നത്.

Tags:    

Similar News