കാപിറ്റല്‍ പ്രൊട്ടക്ഷന്‍ സ്‌കീമുകള്‍, സെബിയുടെ നിക്ഷേപതന്ത്രം

ഉയര്‍ന്ന ആദായത്തേക്കാള്‍ നിക്ഷേപകര്‍ വരുമാനം കുറഞ്ഞ സ്ഥിരതയുള്ള നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുന്നു

Update: 2022-01-11 01:02 GMT
trueasdfstory

ഓഹരി വിപണികളിലെ നിക്ഷേപം അപകട സാധ്യതയുള്ളതാണ്. അപകട സാധ്യതയുള്ള ഉയര്‍ന്ന ആദായത്തേക്കാള്‍ നിക്ഷേപകര്‍ വരുമാനം കുറഞ്ഞ സ്ഥിരതയുള്ള...

ഓഹരി വിപണികളിലെ നിക്ഷേപം അപകട സാധ്യതയുള്ളതാണ്. അപകട സാധ്യതയുള്ള ഉയര്‍ന്ന ആദായത്തേക്കാള്‍ നിക്ഷേപകര്‍ വരുമാനം കുറഞ്ഞ സ്ഥിരതയുള്ള നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുന്നു. പോസ്റ്റ് ഓഫീസുകളിലെ പ്രതിമാസ വരുമാന പദ്ധതികള്‍, പ്രൊവിഡന്റ് ഫണ്ട്, ബാങ്ക് ഡെപ്പോസിറ്റുകള്‍ തുടങ്ങി കുറഞ്ഞ ആദായം തരുന്ന പദ്ധതികളിലാണ് ഇവര്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്.

ഇത്തരം നിക്ഷേപകരെ മ്യൂച്വല്‍ ഫണ്ടിലേക്ക് ആകര്‍ഷിക്കുന്നതിനും, മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം വിപണി വലിപ്പം വര്‍ധിപ്പിക്കുന്നതിനും വേണ്ടി സെബിയുടെ അംഗീകാരത്തോടെ ആരംഭിച്ചതാണ് കാപിറ്റല്‍ പ്രൊട്ടക്ഷന്‍ സ്‌കീമുകള്‍. ഇതൊരു ക്ലോസ്-എന്‍ഡഡ് സ്‌കീം ആണ്. മൂലധന സംരക്ഷണം ഉറപ്പാക്കുന്നതിനായി നിക്ഷേപിക്കുന്ന പണത്തിന്റെ (കോര്‍പസ്) വലിയൊരു ഭാഗം ഉയര്‍ന്ന റേറ്റിംങ് ഉള്ള കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്നു. മൂലധന വളര്‍ച്ചക്കായി കോര്‍പസിന്റെ ചെറിയ ഭാഗം ഇക്വിറ്റികളില്‍ നിക്ഷേപിക്കുന്നു.

ഇവ നിക്ഷേപകന്റെ പ്രാരംഭ മൂലധന നിക്ഷേപം (initial capital investment) സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. എന്നാല്‍ സ്ഥിര വരുമാനം ഉറപ്പു നല്‍കുന്നില്ല. ഈ സ്‌കീമുകള്‍ ഒരു ക്രെഡിറ്റ് റേറ്റിംങ് ഏജന്‍സിയുടെ റേറ്റിംങിന് വിധേയമാണ്.

Tags:    

Similar News