ഫ്ളോട്ടിംങ് റേറ്റ് ബോണ്ടുകളിൽ നിക്ഷേപിക്കണോ?

സമ്പദ് വ്യവസ്ഥയില്‍ പലിശ നിരക്ക് കുറയുകയോ, കൂടുകയോ ചെയ്യുന്ന സമയത്ത് ഫ്ളോട്ടിംങ് റേറ്റ് ബോണ്ടുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു.

Update: 2022-01-10 01:36 GMT
trueasdfstory

സമ്പദ് വ്യവസ്ഥയില്‍ പലിശ നിരക്ക് കുറയുകയോ, കൂടുകയോ ചെയ്യുന്ന സമയത്ത് ഫ്ളോട്ടിംങ് റേറ്റ് ബോണ്ടുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു....

സമ്പദ് വ്യവസ്ഥയില്‍ പലിശ നിരക്ക് കുറയുകയോ, കൂടുകയോ ചെയ്യുന്ന സമയത്ത് ഫ്ളോട്ടിംങ് റേറ്റ് ബോണ്ടുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. പലിശ നിരക്കും, മറ്റ് ഏറ്റക്കുറച്ചിലുകളും ഉണ്ടാക്കുന്ന നഷ്ടം നികത്താന്‍ ഈ ബോണ്ടുകള്‍ നിക്ഷേപകരെ സഹായിക്കുന്നു. ഫ്ളോട്ടിംങ് റേറ്റ് ബോണ്ടുകള്‍ക്ക് സ്ഥിര പലിശയില്ല. ഇവയുടെ പലിശ നിരക്കുകള്‍ അടിസ്ഥാന നിരക്കുമായി (benchmark rate) ബന്ധപ്പെട്ടിരിക്കുന്നു.

ഇന്ത്യയില്‍ ചില്ലറ നിക്ഷേപകര്‍ക്ക് ഫ്ളോട്ടിംങ് റേറ്റ് ബോണ്ടുകള്‍ ആദ്യമായി നല്‍കിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. അസ്ഥിരമായ പലിശ നിരക്ക് കാരണം വായ്പ നല്‍കുകയോ, വാങ്ങുകയോ ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് ഫ്ളോട്ടിംങ് റേറ്റ് ബോണ്ടുകള്‍ ഉറപ്പാക്കുന്നു. പലിശ നിരക്ക് ഉയരുകയാണെങ്കില്‍,
പണം കടം കൊടുക്കുന്നയാള്‍ക്ക് (lender) പ്രയോജനം ലഭിക്കുന്നു. പലിശ നിരക്ക് കുറയുന്ന സാഹചര്യത്തില്‍, പണം സ്വീകരിച്ച വ്യക്തിക്കായിരിക്കും (borrower) കൂടുതല്‍ പ്രയോജനം. കാരണം കുറഞ്ഞ ചെലവില്‍ ഫണ്ട് ശേഖരിക്കാന്‍ ഇതിലൂടെ സാധിക്കും.

കമ്പനികളും ഫ്ളോട്ടിംങ് റേറ്റ് ബോണ്ടുകള്‍ പുറത്തിറക്കാറുണ്ട്. ഇവയില്‍ ക്യാപ് (cap), അല്ലെങ്കില്‍ ഫ്ളോര്‍ (floor) രേഖപ്പെടുത്തിയിരിക്കുന്നു. കമ്പനികള്‍ക്ക് നല്‍കാന്‍ കഴിയുന്ന പരമാവധി പലിശയാണ് ക്യാപ്. ബോണ്ട് വാങ്ങുന്നയാള്‍ക്ക് ലഭിക്കുന്ന കുറഞ്ഞ പലിശയാണ് ഫ്ളോര്‍.

Tags:    

Similar News