ഫ്രിഞ്ച് ബെനഫിറ്റ്സിന് അർഹരാണോ?
നിര്‍ദ്ദിഷ്ട ശമ്പളത്തിനു പുറമേ, തൊഴിലുടമ തന്റെ ജീവനക്കാര്‍ക്ക് നല്‍കുന്ന അധിക ആനുകൂല്യങ്ങളാണ് ഫ്രിഞ്ച് ബെനഫിറ്റ്സ്.
നിര്‍ദ്ദിഷ്ട ശമ്പളത്തിനു പുറമേ, തൊഴിലുടമ തന്റെ ജീവനക്കാര്‍ക്ക് നല്‍കുന്ന അധിക ആനുകൂല്യങ്ങളാണ് ഫ്രിഞ്ച് ബെനഫിറ്റ്സ്. സ്വകാര്യ,...
നിര്‍ദ്ദിഷ്ട ശമ്പളത്തിനു പുറമേ, തൊഴിലുടമ തന്റെ ജീവനക്കാര്‍ക്ക് നല്‍കുന്ന അധിക ആനുകൂല്യങ്ങളാണ് ഫ്രിഞ്ച് ബെനഫിറ്റ്സ്. സ്വകാര്യ, പൊതുമേഖലകളിലെ ഭൂരിഭാഗം തൊഴിലുടമകളും തൊഴിലാളികളുടെ ശമ്പളത്തിനു പുറമേ വിവിധ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ (life, disability, and health insurance), വിദ്യാഭ്യാസ സഹായങ്ങള്‍ (education assistance), റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍, ജിം മെമ്പര്‍ഷിപ്പ്, എംപ്ലോയി സ്റ്റോക്ക് ഓപ്ഷനുകള്‍, മുതലായവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ജീവനക്കാരന് നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് പണം നല്‍കുന്നത് തൊഴിലുടമയാണ്.
1875 ല്‍ അമേരിക്കന്‍ എക്സ്പ്രസ്സ് റെയില്‍ റോഡ് കമ്പനി 10 മുതല്‍ 20വര്‍ഷം വരെ ജോലി ചെയ്തവര്‍ക്ക് 60 വയസിനു ശേഷം ശമ്പളത്തിന്റെ ഒരു നിശ്ചിത ശതമാനം ആനുകൂല്യമായി നല്‍കിയാണ് ഫ്രിഞ്ച് ബെനഫിറ്റ്സ് ആരംഭിച്ചത്.
ഫ്രിഞ്ച് ബെനഫിറ്റ്സ് നികുതിയ്ക്ക് വിധേയമാണ്. ബോണസുകള്‍ പോലെയുള്ള ആനുകൂല്യങ്ങള്‍ സാധാരണ വരുമാനമായി കണ്ട് നികുതി ചുമത്തുന്നു. എന്നാല്‍ മറ്റ് അധിക ആനുകൂല്യങ്ങള്‍ നികുതി രഹിതമായി കണക്കാക്കാം. ഇത് ഓരോ രാജ്യത്തെയും നികുതി ഘടനയെ ആശ്രയിച്ചിരിക്കും.