ആസൂത്രണ കമ്മിഷന്‍ ചുമതലകളും പ്രവര്‍ത്തനങ്ങളും
ആസൂത്രണ കമ്മീഷന്റെ ഘടനയില്‍ തുടക്കം മുതല്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു. പ്രധാനമന്ത്രി എക്സ് ഒഫീഷ്യോ ചെയര്‍മാനായിരിക്കെ, കമ്മിറ്റിക്ക് ഒരു മുഴുവന്‍ സമയ ക്യാബിനറ്റ് മന്ത്രിയുടെ റാങ്കുള്ള ഒരു നോമിനേറ്റഡ് ഡെപ്യൂട്ടി ചെയര്‍മാനുണ്ടായിരുന്നു. ചില പ്രധാനപ്പെട്ട ചുമതലകള്‍ വഹിട്ടിരുന്ന ക്യാബിനറ്റ് മന്ത്രിമാര്‍ കമ്മീഷന്റെ എക്സ് ഒഫീഷ്യോ അംഗങ്ങളായി പ്രവര്‍ത്തിച്ചു. അതേസമയം മുഴുവന്‍ സമയ അംഗങ്ങള്‍ സാമ്പത്തിക ശാസ്ത്രം, വ്യവസായം, ശാസ്ത്രം, പൊതുഭരണം തുടങ്ങിയ വിവിധ മേഖലകളില്‍ വിദഗ്ധരായിരുന്നു. ധനവകുപ്പ്, കൃഷിവകുപ്പ്, ആഭ്യന്തരവകുപ്പ്, ആരോഗ്യം, കെമിക്കല്‍സ് ഫെര്‍ട്ടിലൈസേഴ്‌സ്, വിവരസാങ്കേതിക വിദ്യ, […]
ആസൂത്രണ കമ്മീഷന്റെ ഘടനയില്‍ തുടക്കം മുതല്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു. പ്രധാനമന്ത്രി എക്സ് ഒഫീഷ്യോ...
ആസൂത്രണ കമ്മീഷന്റെ ഘടനയില്‍ തുടക്കം മുതല്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു. പ്രധാനമന്ത്രി എക്സ് ഒഫീഷ്യോ ചെയര്‍മാനായിരിക്കെ, കമ്മിറ്റിക്ക് ഒരു മുഴുവന്‍ സമയ ക്യാബിനറ്റ് മന്ത്രിയുടെ റാങ്കുള്ള ഒരു നോമിനേറ്റഡ് ഡെപ്യൂട്ടി ചെയര്‍മാനുണ്ടായിരുന്നു. ചില പ്രധാനപ്പെട്ട ചുമതലകള്‍ വഹിട്ടിരുന്ന ക്യാബിനറ്റ് മന്ത്രിമാര്‍ കമ്മീഷന്റെ എക്സ് ഒഫീഷ്യോ അംഗങ്ങളായി പ്രവര്‍ത്തിച്ചു. അതേസമയം മുഴുവന്‍ സമയ അംഗങ്ങള്‍ സാമ്പത്തിക ശാസ്ത്രം, വ്യവസായം, ശാസ്ത്രം, പൊതുഭരണം തുടങ്ങിയ വിവിധ മേഖലകളില്‍ വിദഗ്ധരായിരുന്നു.
ധനവകുപ്പ്, കൃഷിവകുപ്പ്, ആഭ്യന്തരവകുപ്പ്, ആരോഗ്യം, കെമിക്കല്‍സ് ഫെര്‍ട്ടിലൈസേഴ്‌സ്, വിവരസാങ്കേതിക വിദ്യ, നിയമം, മാനവ വിഭവശേഷി വികസനം എന്നീ വകുപ്പ് മന്ത്രിമാരും ആസൂത്രണ സഹമന്ത്രിയുമായിരുന്നു കമ്മീഷനിലെ എക്സ് ഒഫീഷ്യോ അംഗങ്ങള്‍.
കമ്മീഷന് അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് വിഭാഗങ്ങളാണുണ്ടായിരുന്നത്. പൊതു ആസൂത്രണ വിഭാഗവും പ്രോഗ്രാം അഡ്മിനിസ്‌ട്രേഷന്‍ വിഭാഗവും.
ഗവണ്‍മെന്റിന്റെ 1950 ലെ പ്രമേയത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ആസൂത്രണ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇവയാണ്…
1. സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെ ഇന്ത്യയുടെ മൂലധനം, മാനവവിഭവശേഷി എന്നിവ വിലയിരുത്തുകയും രാജ്യത്തിന്റെ കുറവുകളെ കണ്ടെത്തി ആവശ്യകത അനുസരിച്ച് അനുബന്ധ വിഭവങ്ങളെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ കണ്ടെത്തുക.
2. രാജ്യത്തിന്റെ വിഭവങ്ങളുടെ ഏറ്റവും ഫലപ്രദവും സന്തുലിതവുമായ വിനിയോഗത്തിനായി ഒരു പദ്ധതി ആവിഷ്‌കരിക്കുക.
3. മുന്‍ഗണനാ അടിസ്ഥാനത്തില്‍, പദ്ധതി നടപ്പിലാക്കേണ്ട ഘട്ടങ്ങള്‍ നിര്‍വചിക്കുകയും ഓരോ ഘട്ടവും കൃത്യമായി പൂര്‍ത്തീകരിക്കുന്നതിന് വിഭവങ്ങളുടെ വിഹിതം നിര്‍ദ്ദേശിക്കുകയും ചെയ്യുക.
4. സാമ്പത്തിക വികസനത്തെ പിന്നോട്ടടിക്കുന്ന ഘടകങ്ങളെ കണ്ടെത്തുക
5. രാജ്യത്തിന്റെ നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തില്‍ പദ്ധതിയുടെ വിജയകരമായ നിര്‍വ്വഹണത്തിന് നടപ്പിലാക്കേണ്ട വ്യവസ്ഥകള്‍ നിര്‍ണ്ണയിക്കുക
6. പദ്ധതിയുടെ ഓരോ ഘട്ടത്തിലും അതിന്റെ എല്ലാ വശങ്ങളിലും വിജയകരമായി നടപ്പിലാക്കല്‍ ഉറപ്പുവരുത്തുക
7. പദ്ധതിയുടെ ഓരോ ഘട്ടവും നടപ്പിലാക്കുന്നതില്‍ കൈവരിച്ച പുരോഗതി കാലാകാലങ്ങളില്‍ വിലയിരുത്തുകയും പദ്ധതിയുടെ വിജയകരമായ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ടതായി കരുതുന്ന നയങ്ങളുടെയും നടപടികളുടെയും ക്രമീകരണങ്ങള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യുക.
8. ഈ പ്രവര്‍ത്തനങ്ങളുടെ നിര്‍വ്വഹണം സുഗമമാക്കുന്നതിന് ആവശ്യമായ കാര്യങ്ങളെക്കുറിച്ച് കാലാകാലങ്ങളില്‍ ആവശ്യമായ ശുപാര്‍ശകള്‍ നല്‍കുക. അത്തരം ശുപാര്‍ശകള്‍ നിലവിലുള്ള സാമ്പത്തിക സാഹചര്യങ്ങള്‍, നിലവിലെ നയങ്ങള്‍, നടപടികള്‍ അല്ലെങ്കില്‍ വികസന പരിപാടികള്‍ എന്നിവയുമായി ബന്ധപ്പെട്ടതായിരിക്കും. ഇവ ഒരുപക്ഷേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളായിരിക്കാം.