രാജ്യാന്തര ഇടപാടുകളില്‍ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ്
ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ് (LoU) എന്നാല്‍ ബാങ്ക് മറ്റൊരു ബാങ്കിനോ, ധനകാര്യ സ്ഥാപനങ്ങള്‍ക്കോ നല്‍കുന്ന ഉറപ്പാണ്. പ്രധാനമായും രാജ്യാന്തര ഇടപാടുകളിലാണ് ഇത് ഉപയോഗിക്കുന്നത്. ബാങ്ക് അതിന്റെ ഉപഭോക്താവിന് വിദേശ രാജ്യങ്ങളില്‍ വിദേശ ബാങ്കുകളുമായി ഇടപാടുകള്‍ നടത്താനായി നല്‍കുന്ന അംഗീകാരമാണിത്. ഇത് നല്‍കുന്നതിനു മുമ്പ് ബാങ്കുകള്‍ ഇടപാടുകാരുടെ ക്രെഡിറ്റ് ഹിസ്റ്ററി (credit history) വിശദമായി പരിശോധിച്ചിരിക്കണം എന്നതാണ് ചട്ടം. ഉദാഹരണമായി, മുംബൈയിലുള്ള ഒരു ഇന്ത്യന്‍ വ്യാപാരിയ്ക്ക് ലണ്ടനില്‍ നിന്നും ഒരു ഉല്‍പ്പന്നം വാങ്ങണമെന്നിരിക്കട്ടെ. അദ്ദേഹത്തിന് ലണ്ടനില്‍ ബാങ്ക് അക്കൗണ്ട് […]
ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ് (LoU) എന്നാല്‍ ബാങ്ക് മറ്റൊരു ബാങ്കിനോ, ധനകാര്യ സ്ഥാപനങ്ങള്‍ക്കോ നല്‍കുന്ന ഉറപ്പാണ്. പ്രധാനമായും...
ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ് (LoU) എന്നാല്‍ ബാങ്ക് മറ്റൊരു ബാങ്കിനോ, ധനകാര്യ സ്ഥാപനങ്ങള്‍ക്കോ നല്‍കുന്ന ഉറപ്പാണ്. പ്രധാനമായും രാജ്യാന്തര ഇടപാടുകളിലാണ് ഇത് ഉപയോഗിക്കുന്നത്. ബാങ്ക് അതിന്റെ ഉപഭോക്താവിന് വിദേശ രാജ്യങ്ങളില്‍ വിദേശ ബാങ്കുകളുമായി ഇടപാടുകള്‍ നടത്താനായി നല്‍കുന്ന അംഗീകാരമാണിത്. ഇത് നല്‍കുന്നതിനു മുമ്പ് ബാങ്കുകള്‍ ഇടപാടുകാരുടെ ക്രെഡിറ്റ് ഹിസ്റ്ററി (credit history) വിശദമായി പരിശോധിച്ചിരിക്കണം എന്നതാണ് ചട്ടം.
ഉദാഹരണമായി, മുംബൈയിലുള്ള ഒരു ഇന്ത്യന്‍ വ്യാപാരിയ്ക്ക് ലണ്ടനില്‍ നിന്നും ഒരു ഉല്‍പ്പന്നം വാങ്ങണമെന്നിരിക്കട്ടെ. അദ്ദേഹത്തിന് ലണ്ടനില്‍ ബാങ്ക് അക്കൗണ്ട് ഇല്ല. അദ്ദേഹം മുംബൈയിലെ തന്റെ ബാങ്കിനെ സമീപിച്ച് ഒരു എല്‍ ഒ യു ആവശ്യപ്പെടുന്നു. ബാങ്ക് എല്‍ ഒ യു നല്‍കിയാല്‍, അതുമായി ലണ്ടനിലുള്ള ഇന്ത്യന്‍ ബാങ്കിന്റെ ശാഖയെയോ, മറ്റൊരു ബാങ്കിനെയോ സമീപിക്കാം. ആ ബാങ്ക് ലണ്ടനിലെ ബിസിനസുകാരന് പണം നല്‍കും.
എല്‍ ഒ യു വിലൂടെ ഇന്ത്യയിലെ ബാങ്ക് ലണ്ടനിലെ ബാങ്കിനോട് പറയുന്നത്, ഈ ഇടപാടുകാരന്‍ നല്ല വായ്പാചരിത്രമുള്ള (credit history) ആളാണെന്നും, അദ്ദേഹം പണം നല്‍കുന്നില്ലെങ്കില്‍ അവര്‍ നല്‍കിക്കൊള്ളാം എന്നുമാണ്. ബാങ്കുകള്‍ ഇതിന് ഫീസ് ഈടാക്കാറുണ്ട്.
ലെറ്റര്‍ ഓഫ് ക്രെഡിറ്റ്
ലെറ്റര്‍ ഓഫ് ക്രെഡിറ്റ് (LC; എല്‍ സി) ഒരു ബാങ്ക് ഗ്യാരന്റിയാണ്. ഒരു ഉല്‍പ്പന്നം വാങ്ങിയ വ്യക്തി അത് നല്‍കിയയാളിന് കൃത്യസമയത്ത് പണം നല്‍കുമെന്നുള്ള ഉറപ്പാണ് ബാങ്ക് എല്‍ സി യിലൂടെ നല്‍കുന്നത്. അഥവാ നല്‍കാനായില്ലെങ്കില്‍ ബാങ്ക് പണം നല്‍കും. ഇത് വില്‍പ്പനക്കാരനും, വാങ്ങിയ വ്യക്തിയും, അവര്‍ക്കിടയില്‍ നില്‍ക്കുന്ന ബാങ്കും ഉള്‍പ്പെട്ട കരാറാണ്. എന്നാല്‍ എല്‍ ഒ യു ഒരു ബാങ്ക് അതിന്റെ ഇടപാടുകാരന് വിദേശപണം ലഭ്യമാക്കാനായി മറ്റൊരു ബാങ്കിന് നല്‍കുന്ന ഉറപ്പാണ്.