ബാങ്കില്‍ പോവാതെ അടല്‍ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം, മാസം 5,000 രൂപ പെന്‍ഷന്‍

  അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? ഇനി ബാങ്കില്‍ പോവാതെ തന്നെ നിങ്ങള്‍ക്കും ഈ പദ്ധതിയില്‍ അംഗമാവാം. നിങ്ങളുടെ ആധാര്‍ വിശദാംശങ്ങള്‍ ഓണ്‍ലൈനായി നല്‍കിക്കൊണ്ട് എപിവൈയില്‍ അംഗമാവാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (PFRDA) അറിയിച്ചതാണിത്. വീട്ടിലിരുന്നും ബാങ്ക് നടപടികള്‍ എളുപ്പത്തില്‍ ചെയ്യാനായാണ് ആധാര്‍ ഇ-കെവൈസി ആരംഭിക്കുന്നത്. നിങ്ങളുടെ ആധാര്‍ രേഖയും പെന്‍ഷന്‍ സംബന്ധിക്കുന്ന മറ്റു വിശദാംശങ്ങളും ബാങ്കിനെ ഓണ്‍ലൈനായി അറിയിക്കുന്നതിലൂടെ എളുപ്പത്തിലും സുഗമമായും നിങ്ങള്‍ക്ക് […]

Update: 2022-01-07 01:44 GMT
trueasdfstory

അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? ഇനി ബാങ്കില്‍ പോവാതെ തന്നെ നിങ്ങള്‍ക്കും ഈ പദ്ധതിയില്‍ അംഗമാവാം. നിങ്ങളുടെ...

 

അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? ഇനി ബാങ്കില്‍ പോവാതെ തന്നെ നിങ്ങള്‍ക്കും ഈ പദ്ധതിയില്‍ അംഗമാവാം. നിങ്ങളുടെ ആധാര്‍ വിശദാംശങ്ങള്‍ ഓണ്‍ലൈനായി നല്‍കിക്കൊണ്ട് എപിവൈയില്‍ അംഗമാവാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (PFRDA) അറിയിച്ചതാണിത്. വീട്ടിലിരുന്നും ബാങ്ക് നടപടികള്‍ എളുപ്പത്തില്‍ ചെയ്യാനായാണ് ആധാര്‍ ഇ-കെവൈസി ആരംഭിക്കുന്നത്. നിങ്ങളുടെ ആധാര്‍ രേഖയും പെന്‍ഷന്‍ സംബന്ധിക്കുന്ന മറ്റു വിശദാംശങ്ങളും ബാങ്കിനെ ഓണ്‍ലൈനായി അറിയിക്കുന്നതിലൂടെ എളുപ്പത്തിലും സുഗമമായും നിങ്ങള്‍ക്ക് ഈ പദ്ധതിയില്‍ ചേരാന്‍ സാധിക്കുന്നു.

കൃത്യമായ വരുമാനം വേണ്ട


അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വരുമാനവും പെന്‍ഷനും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015 ജൂണ്‍ 1 ന് കേന്ദ്ര സര്‍ക്കാര്‍ അടല്‍ പെന്‍ഷന്‍ യോജന പദ്ധതി ആരംഭിച്ചത്. 18 വയസ് മുതല്‍ 40 വയസുവരെയുള്ള നിര്‍മാണതൊഴിലാളികള്‍, വ്യാപാരി-വ്യവസായികള്‍, സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, വീട്ടുജോലിക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ പദ്ധതിയില്‍ അംഗമാവാം. എന്നാല്‍ പ്രവാസികളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

എങ്ങിനെ ചേരാം?


ആധാറുമായി ലിങ്ക് ചെയ്ത എല്ലാ പൊതുമേഖലാ ബാങ്ക് അക്കൗണ്ടുകളിലൂടെയും പോസ്റ്റ് ഓഫീസ് സേവിങ്‌സ്് അക്കൗണ്ടുകളിലൂടെയും നിങ്ങള്‍ക്ക് ഈ പദ്ധതിയില്‍ അംഗമാവാന്‍ സാധിക്കും. പദ്ധതിയില്‍ ചേരുന്നവര്‍ മാസം തോറും നിശ്ചിത തുക പ്രീമിയമായി അടയ്ക്കണം. 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ മാസം 1,000, 2,000, 3,000, 4,000, 5,000 എന്നിങ്ങനെയാണ് പെന്‍ഷന്‍ തുക ലഭിക്കുക. അതായത് ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ തുക 1,000 വും ഏറ്റവും കൂടിയ തുക 5,000 വും ആണ്. അതിനാല്‍ പെന്‍ഷന്‍ പ്രായമെത്താനുള്ള വര്‍ഷങ്ങള്‍, മാസം തോറും പ്രതീക്ഷിക്കുന്ന പെന്‍ഷന്‍ തുക എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രീമിയം തുക നിശ്ചയിക്കുന്നത്.

5,000 രൂപ വരെ


എപിവൈയിലൂടെ 60 വയസുമുതല്‍ മരണം വരെ ഉപയോക്താവിന് പെന്‍ഷന്‍ ലഭിക്കുന്നു. കൂടാതെ അടിയന്തിരഘട്ടങ്ങളില്‍ (മാരകരോഗങ്ങള്‍, ആകസ്മികമായ മരണം എന്നിവ സംഭവിച്ചാല്‍) പണം പിന്‍വലിയ്ക്കാനും കഴിയുന്നു. പണം നിക്ഷേപിക്കുന്നയാള്‍ക്ക് മരണം സംഭവിച്ചാല്‍ തുക പങ്കാളിയ്‌ക്കോ നോമിനിയ്‌ക്കോ ലഭിക്കും. 18-ാം വയസില്‍ നിക്ഷേപം ആരംഭിക്കുന്ന ഒരു വ്യക്തി ഏറ്റവും ഉയര്‍ന്ന പെന്‍ഷന്‍ തുകയായ 5,000 രൂപ ലഭിയ്ക്കാന്‍ മാസം അടയ്‌ക്കേണ്ടത് 210 രൂപയാണ്. എന്നാല്‍ 25 വയസുള്ള ഒരു വ്യക്തി 2,000 രൂപ പ്രതിമാസം പെന്‍ഷനായി ലഭിയ്ക്കാന്‍ മാസം നിക്ഷേപിയ്‌ക്കേണ്ടി വരുന്നത് 151 രൂപയായിരിക്കും. ഇതുപോലെ, 35 വയസ് പ്രായമായ ഒരു വ്യക്തിയ്ക്ക് 5,000 രൂപ പെന്‍ഷന്‍ ലഭിയ്ക്കാന്‍ പ്രതിമാസം 376 രൂപ അടയ്‌ക്കേണ്ടി വരുന്നു. നേരത്തെതന്നെ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ചെറിയ തുക നിക്ഷേപിച്ച് വലിയ പെന്‍ഷന്‍ തുക വാങ്ങാന്‍ സാധിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

Tags:    

Similar News