നിങ്ങള്‍ 'റിസ്‌ക്' കൂടിയ ആളാണോ? ലോക്കര്‍ എടുക്കുമ്പോള്‍ സൂക്ഷിക്കണം

  പത്ത് പവന്‍ സ്വര്‍ണമെങ്കിലും ഇല്ലാത്ത വീടുകള്‍ കേരളത്തില്‍ കുറവാണ് എന്നു പറയേണ്ടി വരും. നിശ്ചിത മാസവരുമാനത്തിനപ്പുറം ലഭിക്കുന്ന അധികതുകയുടെ ഒരു വിഹിതം കൃത്യമായി ആഭരണങ്ങളില്‍ നിക്ഷേപിക്കുന്നവരാണ് നമ്മളില്‍ ഏറെ പേരും. ഇങ്ങനെ വാങ്ങിക്കൂട്ടി സ്വര്‍ണമൂല്യം ലക്ഷങ്ങളിലേക്ക് എത്തുുന്നതോടെ ഇതിന്റെ സുരക്ഷാ പ്രശ്‌നവും വര്‍ധിക്കും. ഇവിടെയാണ് ബാങ്ക് ലോക്കറുകളുടെ പ്രസക്തി. 110 ലക്ഷം കോടി രൂപയിലേറെ വിലയുള്ള 25,000 ടണ്‍ സ്വര്‍ണാഭരണങ്ങള്‍ രാജ്യത്തെ വീടുകളില്‍ വിശ്രമിക്കുന്നുണ്ട്. ലോക്കര്‍ തുറക്കാം അക്കൗണ്ടുടമയ്ക്ക് അടുത്തുള്ള ബാങ്ക് ശാഖയില്‍ പോയി കെ […]

Update: 2022-01-07 07:00 GMT
trueasdfstory

പത്ത് പവന്‍ സ്വര്‍ണമെങ്കിലും ഇല്ലാത്ത വീടുകള്‍ കേരളത്തില്‍ കുറവാണ് എന്നു പറയേണ്ടി വരും. നിശ്ചിത മാസവരുമാനത്തിനപ്പുറം ലഭിക്കുന്ന അധികതുകയുടെ...

 

പത്ത് പവന്‍ സ്വര്‍ണമെങ്കിലും ഇല്ലാത്ത വീടുകള്‍ കേരളത്തില്‍ കുറവാണ് എന്നു പറയേണ്ടി വരും. നിശ്ചിത മാസവരുമാനത്തിനപ്പുറം ലഭിക്കുന്ന അധികതുകയുടെ ഒരു വിഹിതം കൃത്യമായി ആഭരണങ്ങളില്‍ നിക്ഷേപിക്കുന്നവരാണ് നമ്മളില്‍ ഏറെ പേരും. ഇങ്ങനെ വാങ്ങിക്കൂട്ടി സ്വര്‍ണമൂല്യം ലക്ഷങ്ങളിലേക്ക് എത്തുുന്നതോടെ ഇതിന്റെ സുരക്ഷാ പ്രശ്‌നവും വര്‍ധിക്കും. ഇവിടെയാണ് ബാങ്ക് ലോക്കറുകളുടെ പ്രസക്തി. 110 ലക്ഷം കോടി രൂപയിലേറെ വിലയുള്ള 25,000 ടണ്‍ സ്വര്‍ണാഭരണങ്ങള്‍ രാജ്യത്തെ വീടുകളില്‍ വിശ്രമിക്കുന്നുണ്ട്.

ലോക്കര്‍ തുറക്കാം


അക്കൗണ്ടുടമയ്ക്ക് അടുത്തുള്ള ബാങ്ക് ശാഖയില്‍ പോയി കെ വൈ സി രേഖകള്‍ നല്‍കി ലോക്കര്‍ തുറക്കാം. ഒരിക്കല്‍ ലോക്കറിന്റെ താക്കോല്‍ വാങ്ങിയാല്‍ വാടക കൃത്യമായി നല്‍കുന്നുണ്ടെങ്കിലും സുരക്ഷിതമാണെന്ന് കരുതി പിന്നീട് അങ്ങോട്ട് തിരിഞ്ഞ് നോക്കാതിരിക്കരുത്. ആറ് മാസത്തിനുള്ളില്‍ ലോക്കര്‍ ഇടപാടുകാരന്‍ പ്രവര്‍ത്തിപ്പിച്ചിരിക്കണം. ബാങ്കുകള്‍ ഈ വിവരം ഇടപാടുകാരനോട് തുടക്കത്തില്‍ പറയുകയും വേണം. ഒരു വര്‍ഷം കഴിഞ്ഞാല്‍ അഭിഭാഷകന്റെ സാനിധ്യത്തില്‍ ബാങ്കുകള്‍ക്ക് ലോക്കര്‍ തുറക്കാം എന്നും വ്യവസ്ഥയുണ്ടായിരുന്നു.

റിസ്‌ക് പരിഗണിക്കും

ലോക്കര്‍ ഉപയോഗിക്കുന്ന അനവധി ആളുകളുണ്ടെങ്കിലും റിസകിന്റെ കാര്യത്തില്‍ ഒരുപോലെയല്ല. ചിലരുടെ കാര്യത്തില്‍ റിസ്‌ക് കൂടുതലാണെന്നാണ് ബാങ്കുകള്‍ പൊതുവെ കരുതുന്നത്.
ചെയ്യുന്ന തൊഴില്‍, വിദ്യാഭ്യാസം, സാമ്പത്തിക ശേഷി, ജോലി ചെയ്യുന്ന സ്ഥലം ഇങ്ങനെ വ്യത്യസ്ത പരിഗണനകള്‍ വെച്ചാണ് റിസ്‌ക് കണക്കാക്കുന്നത്. കുറഞ്ഞ റിസ്‌ക് വിഭാഗത്തിലുള്ളവരാണെങ്കില്‍ അത്തരം ആളുകള്‍ക്ക് ലോക്കര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കേണ്ടുന്ന പരമാവധി കാലാവധിയുടെ കാര്യത്തില്‍ ഇളവുണ്ട്. അതായിത് മികച്ച വരുമാനമുണ്ടെന്ന്് തോന്നുന്നവര്‍ക്ക് നിബന്ധനകളില്‍ ഇളവുണ്ടെന്നര്‍ഥം. തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ അതായിത് ദൂരദിക്കിലേക്കുള്ള സ്ഥലംമാറ്റം, വിദേശത്തെ ജോലി, വിദേശ യാത്രകള്‍ ഇവയെല്ലാമാണ് കാരണമെങ്കില്‍ ബാങ്കുകള്‍ സാധാരണ ഇളവ് അനുവദിക്കുകയോ ലോക്കര്‍ തുടര്‍ന്നും ഉപയോഗിക്കാനുള്ള അനുമതി നല്‍കുകയും ചെയ്യും.

അറിയിക്കണം


സാങ്കേതികമായി എന്തു തന്നെ കാരണങ്ങളുണ്ടെങ്കിലും അക്കൗണ്ടുടമയെ അറിയിക്കാതെ ലോക്കര്‍ ബാങ്കുകള്‍ക്ക് തുറക്കാനാവില്ലെന്ന് ഈയിടെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അക്കൗണ്ടുടമകളെ നോട്ടീസിലൂടെ എഴുതി അറിയിച്ചിട്ടല്ലാതെ അവരുടെ ലോക്കറുകള്‍ തുറക്കുന്നതില്‍ നിന്ന് ബാങ്കുകളെ വിലക്കിയ കോടതി ലോക്കറിലെ ഉള്ളടക്കത്തില്‍ ഉണ്ടാകുന്ന നഷ്ടം ബാങ്കുകള്‍ക്ക് നിഷേധിക്കാനാവില്ലെന്നും വിധിയില്‍ വ്യക്തമാക്കി. ഒരിക്കല്‍ ലോക്കറിന്റെ താക്കോല്‍ വാങ്ങിയാല്‍ വാടക കൃത്യമായി നല്‍കുന്നുണ്ടെങ്കിലും ആറ് മാസത്തിലൊരിക്കല്‍ ലോക്കര്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചിരിക്കണമെന്നായിരുന്നു വ്യവസ്ഥ. ഒരു വര്‍ഷം കഴിഞ്ഞാല്‍ ബാങ്കുകള്‍ക്ക് നിയമ വിദഗ്ധരുടെ സാനിധ്യത്തില്‍ ഇത് തുറക്കാമെന്നും ചട്ടമുണ്ടായിരുന്നു. പുതിയ വിധിയോടെ ഇത് അസാധുവായി.

Tags:    

Similar News