നീതി ആയോഗ് എന്നാൽ എന്ത്?

സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഇന്ത്യാ ഗവൺമെന്റിന്റെ സ്ഥാപനമാണ് നീതി ആയോഗ്. വിവിധ സർക്കാർ നയങ്ങൾ താഴെത്തട്ടിൽ പ്രവർത്തിപ്പിച്ചുകൊണ്ട് സാമ്പത്തിക വികസനം നേടുകയെന്നതാണ് നീതി ആയോഗ് ലക്ഷ്യമിടുന്നത്. നീതി ആയോഗ് പ്രാരംഭ കാലങ്ങളിൽ 15 വർഷത്തെ ലക്ഷ്യങ്ങളായിരുന്നു ഉന്നമിട്ടത്. 7 വർഷത്തെ കർമ്മ പദ്ധതി, അമൃത്, ഡിജിറ്റൽ ഇന്ത്യ, അടൽ ഇന്നൊവേഷൻ മിഷൻ, മെഡിക്കൽ വിദ്യാഭ്യാസ പരിഷ്‌കരണം, കാർഷിക പരിഷ്‌കരണങ്ങൾ (മോഡൽ ലാൻഡ് ലീസിങ് നിയമം, കാർഷികോത്പന്നങ്ങളുടെ […]

Update: 2022-01-06 04:41 GMT
trueasdfstory

സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ...

സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഇന്ത്യാ ഗവൺമെന്റിന്റെ സ്ഥാപനമാണ് നീതി ആയോഗ്. വിവിധ സർക്കാർ നയങ്ങൾ താഴെത്തട്ടിൽ പ്രവർത്തിപ്പിച്ചുകൊണ്ട് സാമ്പത്തിക വികസനം നേടുകയെന്നതാണ് നീതി ആയോഗ് ലക്ഷ്യമിടുന്നത്. നീതി ആയോഗ് പ്രാരംഭ കാലങ്ങളിൽ 15 വർഷത്തെ ലക്ഷ്യങ്ങളായിരുന്നു ഉന്നമിട്ടത്. 7 വർഷത്തെ കർമ്മ പദ്ധതി, അമൃത്, ഡിജിറ്റൽ ഇന്ത്യ, അടൽ ഇന്നൊവേഷൻ മിഷൻ, മെഡിക്കൽ വിദ്യാഭ്യാസ പരിഷ്‌കരണം, കാർഷിക പരിഷ്‌കരണങ്ങൾ (മോഡൽ ലാൻഡ് ലീസിങ് നിയമം, കാർഷികോത്പന്നങ്ങളുടെ പരിഷ്‌കാരങ്ങൾ) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

മാർക്കറ്റിങ് കമ്മിറ്റി ആക്ട്, അഗ്രികൾച്ചറൽ മാർക്കറ്റിങ്, കർഷക സൗഹൃദ പരിഷ്‌കരണ സൂചിക, ആരോഗ്യം, വിദ്യാഭ്യാസം, ജല മാനേജ്‌മെന്റ് എന്നിവയിൽ സംസ്ഥാനങ്ങളുടെ പ്രകടനം അളക്കുക, കേന്ദ്രാവിഷ്‌കൃത പദ്ധതികൾ മെച്ചപ്പെട്ടതാക്കുന്നതിന് മുഖ്യമന്ത്രിമാരുടെ ഉപഗ്രൂപ്പ്, സ്വച്ഛ് ഭാരത് അഭിയാൻ വിഷയത്തിൽ മുഖ്യമന്ത്രിമാരുടെ ഉപഗ്രൂപ്പ്, നൈപുണ്യ വികസനം സംബന്ധിച്ച മുഖ്യമന്ത്രിമാരുടെ ഉപഗ്രൂപ്പ്, കൃഷി, ദാരിദ്ര്യം എന്നിവയെക്കുറിച്ചുള്ള ടാസ്‌ക് ഫോഴ്സ്, ട്രാൻസ്ഫോർമിങ് ഇന്ത്യ പ്രഭാഷണ പരമ്പര എന്നിവയെല്ലാം നീതി ആയോഗിന്റെ കീഴിൽ വരുന്നു.

ആസൂത്രണ കമ്മിഷന് ബദലായി 2015 ൽ എൻഡിഎ സർക്കാരാണ് നീതി ആയോഗ് എന്ന ആശയം മുന്നോട്ട് വച്ചത്. നീതി ആയോഗ് കൗൺസിലിൽ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും, ഡൽഹി, പുതുച്ചേരി മുഖ്യമന്ത്രിമാർ, എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ലഫ്റ്റനന്റ് ഗവർണർമാർ, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു വൈസ് ചെയർമാൻ എന്നിവരും ഉൾപ്പെടുന്നു. കൂടാതെ, പ്രമുഖ സർവകലാശാലകളിൽ നിന്നും ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും താൽക്കാലിക അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. ഈ അംഗങ്ങളിൽ ഒരു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, നാല് മുൻ ഉദ്യോഗസ്ഥർ, രണ്ട് പാർട്ട് ടൈം അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്നു.

2014 മെയ് 29 ന്, ഇന്റിപെന്റന്റ് ഇവാലുവേഷൻ ഓഫീസ്, ആസൂത്രണ കമ്മീഷനെ മാറ്റി 'കൺട്രോൾ കമ്മീഷൻ' എന്ന ശുപാർശയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു വിലയിരുത്തൽ റിപ്പോർട്ട് സമർപ്പിച്ചു. 2015 ജനുവരി 1 ന്, ആസൂത്രണ കമ്മീഷനു പകരം പുതുതായി രൂപീകരിച്ച നീതി ആയോഗ് സ്ഥാപിക്കുന്നതിനുള്ള ഒരു കാബിനറ്റ് പ്രമേയം പാസാക്കി. 2015 ജനുവരി 1 ന് കേന്ദ്ര സർക്കാർ നീതി ആയോഗ് രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. നീതി ആയോഗിന്റെ ആദ്യ യോഗം 2015 ഫെബ്രുവരി 8 ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു.

2. നീതി ആയോഗ് തുടക്കമിട്ട പദ്ധതികൾ

1. ഇ-ഗവേണൻസിലെ ബ്ലോക്ക്‌ചെയിൻ ഉപയോഗങ്ങളിൽ നീതി ആയോഗ് മുൻകൈയെടുത്തു. രാജ്യവ്യാപകമായി ബ്ലോക്ക്ചെയിൻ ശൃംഖല വികസിപ്പിക്കാനുള്ള നീതി ആയോഗിന്റെ പദ്ധതിക്ക് നൽകിയ പേരാണ് ഇന്ത്യാചെയിൻ.

2. ആധാർ പദ്ധതിയുടെ നട്ടെല്ലായി മാറുന്ന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറായ ഇന്ത്യാസ്റ്റാക്കുമായി ഇന്ത്യചെയിനിനെ ബന്ധിപ്പിച്ചു. ഇത് കരാറുകൾ വേഗത്തിൽ നടപ്പിലാക്കുകയും വഞ്ചനാപരമായ ഇടപാടുകൾ തടയുകയും സബ്സിഡികൾ കാര്യക്ഷമമായി വിതരണം ചെയ്യുന്നതിലൂടെ കർഷകരെ സഹായിക്കുകയും ചെയ്യുന്നു.

3. രാജ്യവ്യാപകമായി ലോക്ക്ഡൗൺ കാരണം സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളുമായി തൊഴിലുടമകളെ ബന്ധിപ്പിക്കുന്നതിനായി നീതി ആയോഗ് ഒരു ജോബ് പോർട്ടൽ വികസിപ്പിക്കുന്നു.

4. സ്റ്റുഡന്റ് എന്റർപ്രണർഷിപ് പ്രോഗ്രാം (എസ് ഇ പി) 1.0 2019ൽ ആരംഭിച്ചു. ഡെൽ ടെക്നോളജീസുമായി സഹകരിച്ച് നീതി ആയോഗിന് കീഴിലുള്ള 'അടൽ ഇന്നൊവേഷൻ മിഷൻ' (എഐഎം) ആണ് ഈ പദ്ധതി ആരംഭിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നത്.

#nitiaayog #nitiaayoginitiatives #governmentpolicy

3. നീതി ആയോഗ് സംരംഭങ്ങൾ

1. വുമൺ എന്റർപ്രണർഷിപ് പ്‌ളാറ്റ്‌ഫോം (ഡബ്‌ള്യു ഇ പി)

നീതി ആയോഗിന്റെ കീഴിൽ വരുന്ന ഇന്ത്യാ സർക്കാർ സംരംഭമാണ് ഡബ്‌ള്യു ഇ പി. ഇന്ത്യയിലെ സ്ത്രീ സംരംഭകരെ പിന്തുണയ്ക്കുകയും അവരുടെ ബിസിനസിനെ വളർത്തുകയും ചെയ്യുന്നതിനാണ് ഡബ്‌ള്യു ഇ പി നിലകൊള്ളുന്നത്. വിവിധ ഇടപെടലുകളിലൂടെ ഈ ആശയങ്ങളെ യാഥാർത്ഥ്യമാക്കുന്നവരെ ഡബ്‌ള്യു ഇ പി കണ്ടെത്തുന്നു. നിങ്ങൾക്ക് ഒരു സംരംഭ ആശയമുണ്ടോ അല്ലെങ്കിൽ നിങ്ങൾ ബിസിനസ്സ് ആരംഭിച്ചിട്ടുണ്ടോ അതുമല്ലെങ്കിൽ ഒരു സ്ഥാപിത എന്റർപ്രൈസ് ഉണ്ടെങ്കിലും ഈ എന്റർപ്രണർഷിപ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാം. വിജയത്തിലേക്കുള്ള യാത്രയിൽ രാജ്യത്തിൻറെ ഭാവി വാഗ്‌ദാനങ്ങളായ സ്ത്രീ സംരംഭകരെ സഹായിക്കുന്നതിന് ആർക്ക് വേണമെങ്കിലും ആശയങ്ങൾ നൽകാനാവും. സംരംഭങ്ങളുടെ വളർച്ച വേഗത്തിലാക്കാനും കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനും മാർക്കറ്റിങ് രീതികളെ പരിചയപ്പെടുത്തുന്നതിനും ഈ പ്‌ളാറ്റ്‌ഫോം സഹായിക്കുന്നു.

2. പോഷൻ അഭിയാൻ

കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാരം ലഭിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുള്ള ഇന്ത്യൻ സർക്കാരിന്റെ പ്രധാന പരിപാടിയാണ് പ്രധാനമന്ത്രിയുടെ സമഗ്ര പോഷകാഹാര പദ്ധതി (പോഷൻ അഭിയാൻ). 2018 ലെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പോഷൻ അഭിയാൻ പോഷകാഹാരക്കുറവ് എന്ന പ്രശ്‌നത്തിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ തിരിച്ചുവിട്ടു. ഈ പദ്ധതി ആരംഭിച്ചതിന് ശേഷം, പദ്ധതി സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും കാലാനുസൃതമായ വിലയിരുത്തലുകൾ നടത്തുകയും ചെയ്യുന്നത് നീതി ആയോഗാണ്. അതിന്റെ ഭാഗമായി, നീതി ആയോഗ് പ്രധാനമന്ത്രിയുടെ ഓഫീസിന് പോഷൻ അഭിയാന്റെ നടപ്പാക്കൽ സ്റ്റാറ്റസ് റിപ്പോർട്ടുകൾ സമർപ്പിക്കുന്നു.

3. സ്ട്രാറ്റജി ഫോർ ന്യൂ ഇന്ത്യ @75

നീതി ആയോഗിന്റെ സ്ട്രാറ്റജി ഫോർ ന്യൂ ഇന്ത്യ @75 (പുതിയ ഇന്ത്യക്കായുള്ള സമഗ്രമായ ദേശീയ തന്ത്രം @75) നാൽപ്പത്തിയൊന്ന് നിർണായക മേഖലകളുടെ വിഷയങ്ങൾ കൂടിചേർന്നുള്ളതാണ്. ഈ മേഖലകൾ ഇതിനകം കൈവരിച്ച പുരോഗതിയും പരിമിതികളും തിരിച്ചറിയുകയും 2022-23 ലേക്കുള്ള വ്യക്തമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള വഴി നിർദ്ദേശിക്കുകയും ചെയ്യുന്നു.

നീതി ആയോഗ് വൈസ് ചെയർമാൻ ഡോ രാജീവ് കുമാർ, അംഗങ്ങളായ ഡോ രമേഷ് ചന്ദ്, ഡോ വി കെ സരസ്വത്, സി ഇ ഒ ശ്രീ അമിതാഭ് കാന്ത് എന്നിവരുടെ സാന്നിധ്യത്തിൽ 2018 ഡിസംബർ 19 ന് അന്നത്തെ കേന്ദ്ര ധനമന്ത്രി ശ്രീ അരുൺ ജെയ്റ്റ്ലി സ്ട്രാറ്റജി ഫോർ ന്യൂ ഇന്ത്യ @75 പുറത്തിറക്കി. ബിസിനസുകാർ, അക്കാദമിക് വിദഗ്ധർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള പങ്കാളികളുമായും നീതി ആയോഗ് ആഴത്തിലുള്ള കൂടിയാലോചനകൾ നടത്തി.

4. മെഥനോൾ സമ്പദ് വ്യവസ്ഥ

ഉയർന്ന കൽക്കരി, കാർഷിക അവശിഷ്ടങ്ങൾ, താപവൈദ്യുത നിലയങ്ങളിൽ നിന്നുള്ള കാർബൺ ഡയോക്‌സൈഡ്, പ്രകൃതിവാതകം എന്നിവയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കുറഞ്ഞ കാർബൺ, ഹൈഡ്രജൻ കാരിയർ ഇന്ധനമാണ് മെഥനോൾ. ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ, ഹരിതഗൃഹ വാതക (ജിഎച്ച്ജി) പുറന്തള്ളൽ കുറയ്ക്കുക, കൽക്കരി ശേഖരവും ഖരമാലിന്യങ്ങളും മെഥനോളാക്കി മാറ്റുക എന്നിവ ലക്ഷ്യമിട്ടാണ് നീതി ആയോഗ് ഈ പദ്ധതി ആരംഭിച്ചത്.

പെട്രോൾ, ഡീസൽ എന്നിവയെ അപേക്ഷിച്ച് ഊർജ്ജത്തിന്റെ അളവ് അൽപ്പം കുറവാണെങ്കിലും, ഗതാഗത മേഖലയിലും (റോഡ്, റെയിൽ, മറൈൻ), ഊർജ്ജ മേഖലയിലും, റീട്ടെയിൽ പാചകത്തിലും ഈ രണ്ട് ഇന്ധനങ്ങളെയും മാറ്റിസ്ഥാപിക്കാൻ മെഥനോളിന് കഴിയും. ഗ്യാസോലിനിൽ 15% മെഥനോൾ കലർത്തുന്നത് ഗ്യാസോലിൻ/ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ 15% എങ്കിലും കുറവുണ്ടാക്കും. കൂടാതെ, ഇത് ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ 20% കുറയ്ക്കുകയും അതുവഴി അന്തരീക്ഷത്തിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.

5. അന്താരാഷ്ട്ര സഹകരണം

ഓസ്‌ട്രേലിയ, ചൈന, റഷ്യ, സിങ്കപ്പൂർ, സൗദി അറേബ്യ, സ്വിറ്റ്‌സർലന്റ് എന്നീ രാജ്യങ്ങളുമായി വിവിധ മേഖലകളിൽ ഇന്ത്യ സഹകരണം വ്യാപിപ്പിച്ചിട്ടുണ്ട്. വ്യാവസായിക, ഗവേഷണം, ലോജിസ്റ്റിക്‌സ്, ഉത്പാദനം പ്രക്രിയ, വിൽപന, എന്റർപ്രൈസ് മാനേജ്‌മെന്റ് എന്നിവയിലെല്ലാമുള്ള സഹകരണത്തിന്റെ കാതലായ സവിശേഷത ദീർഘകാല സാമ്പത്തിക ബന്ധങ്ങളാണ്. ഇന്റർനാഷണൽ ഏജൻസികളുമായും സഹകരണം വർദ്ധിപ്പിക്കുന്നത് ഇന്ത്യയുടെ സമ്പദ്ഘടനയെ അനുകൂലമായി ബാധിക്കുന്നു.

6. ഇന്ത്യയുടെ സ്വർണവിപണിയെ രൂപാന്തരപ്പെടുത്തുക

ഈ മേഖലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും കയറ്റുമതി, സാമ്പത്തിക വളർച്ച, തൊഴിലവസരങ്ങൾ എന്നിവയ്ക്ക് ഉത്തേജനം നൽകുന്നതിനുമുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിനായി നീതി ആയോഗ് 'ഇന്ത്യയുടെ സ്വർണ്ണ വിപണിയെ മാറ്റുന്നു' എന്ന വിഷയത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. സ്വർണ്ണ വിപണിയുടെ വിവിധ വശങ്ങൾ പരിശോധിക്കുന്നതിനായി, ഇന്ത്യാ ഗവൺമെന്റിന്റെ പ്രസക്തമായ മന്ത്രാലയങ്ങൾ/വകുപ്പുകൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, വ്യവസായ അസോസിയേഷനുകൾ, അക്കാദമികൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പങ്കാളികളെ സമിതി ഒരുമിച്ച് കൊണ്ടുവന്നു.

7. നീതി ലെക്ചർ

വികസനം ഭരണം എന്നിവയിലുള്ള അനുഭവങ്ങൾ ചർച്ച ചെയ്യുന്നതിന് അന്താരാഷ്ട്ര നയങ്ങൾ നിർമ്മിക്കുന്നവരെയും അക്കാദമിക് വിദഗ്ധർ, ഭരണാധികാരികൾ എന്നിവരെ ഇന്ത്യയിലേക്ക് കൊണ്ടുവരുവാൻ ഈ പ്രഭാഷണങ്ങൾ ലക്ഷ്യമിടുന്നു. ആദ്യ പ്രഭാഷണം 2016 ഓഗസ്റ്റ് 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചു.

Tags:    

Similar News